For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇത് ഫുൾ കളിയാണോയെന്നാണ് പലരും ചോ​ദിക്കുന്നത്, പലരും അത് കാണാൻ വേണ്ടി സിനിമ കാണും'; ജാനകി സുധീർ!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതമായ മുഖമാണ് നടിയും മോഡലുമായ ജാനകി സുധീറിന്റേത്. സീരിയലിലും ജാനകി സുധീര്‍ വേഷമിട്ടുണ്ട്.

  ബിഗ് ബോസ് തന്റേതാക്കി മാറ്റാമെന്ന് ഉറച്ച വിശ്വാസത്തോടെയാണ് ജാനകി സുധീര്‍ ഷോയിലേക്ക് എത്തിയതെങ്കിലും ആദ്യ ആഴ്ചയിൽ തന്നെ ജാനകി പുറത്തായി.

  എന്താണ് ജാനകിയെന്ന് ആളു​കൾക്ക് മനസിലാക്കാനുള്ള അവസരം പോലും ലഭിച്ചില്ലെന്ന് ജാനകിയുടെ എവിക്ഷന് ശേഷം ബി​ഗ് ബോസ് പ്രേക്ഷകരിൽ പലരും പറഞ്ഞിരുന്നു.

  Also Read: വർഷങ്ങൾക്ക് ശേഷം ദാസനും വിജയനും ഓരേ വേദിയിൽ, ശ്രീനിവാസന്റെ കവിളിൽ ചുംബിച്ച് മോഹൻലാൽ, മനോഹരമായ സൗഹൃദം!

  ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ എത്തിയ ചങ്ക്സിലൂടെയാണ് ജാനകി സുധീര്‍ വെള്ളിത്തിരിയില്‍ എത്തുന്നത്. ദുല്‍ഖര്‍ നായകനായ ഒരു യമണ്ടൻ പ്രേമ കഥയിലും ജാനകി സുധീര്‍ വേഷമിട്ടു. ഹോളിവൂണ്ടാണ് ജാനകിയുടെതായി ഏറ്റവും പുതിയതായി പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമ. മറ്റൊരു പ്രധാന ചിത്രം ഈറൻനിലാവാണ്.

  തേനും വയമ്പും തുടങ്ങിയ സീരിയലുകളിലൂടെയും ജാനകി സുധീര്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ്. ഹോളിവൂണ്ട് ലെസ്ബിയൻ പ്രണകഥ പറയുന്ന സിനിമയാണ്. അമൃത വിനോദ്, സാബു പ്രൗദീൻ എന്നിവരാണ് ചിത്രത്തിൽ ജാനകിക്ക് പുറമെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Also Read: 25 വർഷത്തെ സൗഹൃദം അവസാനിച്ചു, അവളെനിക്ക് ആരുമല്ല; കരണും കജോളും തർക്കത്തിലായപ്പോൾ

  ഒരുപക്ഷെ മലയാളത്തിൽ ആദ്യമായി ഒരുങ്ങുന്ന ലെസ്ബിയൻ പ്രണയത്തിൻ്റെ പ്രമേയമായ സിനിമ കൂടിയായിരിക്കും ഹോളി വൂണ്ട്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ‌ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

  അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളിവൂണ്ട്. ഏറെ വിവാദങ്ങൾക്കുശേഷം ചിത്രം ആഗസ്റ്റ് 12ന് ഒടിടി പ്ലാറ്റ്ഫോമായ എസ്.എസ് ഫ്രെയിമ്സിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

  ബാല്യം മുതൽ പ്രണയിക്കുന്ന രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രമാണ് ഹോളി വൂണ്ട്. ‌

  പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്.

  സിനിമ റിലീസിന് തയ്യാറെടുക്കുമ്പോൾ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നായിക ജാനകി സുധീർ. 'ചെറിയ വേഷങ്ങളാണ് നാളുകളായി ഞാൻ സിനിമകളിൽ ചെയ്യുന്നത്.'

  'എനിക്ക് നായികയാകാനാണ് ആ​ഗ്രഹം. അതിന് സാധാരണ നായികമാരെപ്പോലെയുള്ള സിനിമകളിലൂടെ നായികയാകരുത് എന്നുണ്ടായിരുന്നു. കുറച്ച് പെർഫോം ചെയ്യാനുള്ള അവസരം ഹോളിവൂണ്ടിലുണ്ട്.'

  'അതുകൊണ്ടാണ് ആ കഥാപാത്രം ചോദിച്ച് വാങ്ങി ചെയ്തത്. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ച് ചെയ്ത സിനിമയാണ്. പ്രളയത്തോട് അടുത്തുള്ള സമയങ്ങളിലായിരുന്നു ഷൂട്ട്. ഒരുപാട് വിമർശനങ്ങൾ വരുന്നുണ്ട്.'

  'കിട്ടാത്ത മുന്തിരി പുളിക്കുമെന്നെ എനിക്ക് അതിൽ പറയാനുള്ളു. മറ്റ് പ്രണയങ്ങൾപോലെ തന്നെയുള്ള ഒരു പ്രണയമാണ് ലെസ്ബിയൻസായ രണ്ടുപേരുടേതും. അതിൽ വലുതായി ഒന്നുമില്ല. മാനസീകമായ തകരാറുകൊണ്ട് ലെസ്ബിയൻ ആവുന്നതല്ല ആരും. ഹോർമോണൽ ഇംബാലൻസാണ് കാരണം.'

  'അമ്മയ്ക്ക് ഞാൻ ഇത്തരം സിനിമകൾ ചെയ്യുന്നതിൽ കുഴപ്പമില്ല. എനിക്കൊപ്പം ഷൂട്ടിന് വന്ന് അമ്മ മനസിലാക്കി എന്തൊക്കെയാണെന്ന്. റിയാസ് ബി​ഗ് ബോസിൽ വന്ന് എൽജിബിടിക്യു സംഘടനയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഞങ്ങളുടെ സിനിമയ്ക്കും ​ഗുണം ചെയ്തിട്ടുണ്ട്.'

  'ചിലരൊക്കെ ട്രെയിലർ കണ്ടിട്ട് ഈ സിനിമ മുഴുവൻ കളിയാണോ എന്നൊക്കെയാണ് ചോദിക്കുന്നത്. ചില രം​ഗങ്ങൽ കാണാൻ വേണ്ടി ഇത്തരക്കാർ ഈ സിനിമ കാണും. എൽജിബിടിക്യുവിന് വേണ്ടി എന്റെ സുഹൃത്തുക്കൾ പ്രവർത്തിക്കുന്നുണ്ട് ഞാനും അതിനെ പിന്തുണയ്ക്കുന്നുണ്ട്' ജാനകി സുധീർ പറഞ്ഞു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Janaki Sudheer open up about her latest movie Holy Wound
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X