For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസുമായി ബന്ധപ്പെട്ടവരോട് സംസാരിച്ചിരുന്നു, ജാസ്മിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് കാമുകി മോണിക്ക

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ . ബിഗ് ബോസ് ഷോയിലൂടെയാണ് താരം പ്രേക്ഷകടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ ജാസ്മിന്റെ പേര് ചര്‍ച്ചയാവാറുണ്ടായിരുന്നുവെങ്കിലും മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നവമാധ്യമങ്ങളിലും മിനീസ്‌ക്രീനിലും ഒരുപോലെ ഇടംപിടിക്കുന്ന പേരാണ് ജാസ്മിന്റേത്.

  മെഡിക്കല്‍ റൂമില്‍ ജാസ്മിന്റെ നിന്ന് പൊട്ടിക്കരച്ചില്‍; ബിഗ് ബോസ് ഷോ വിടുന്നോ, തിരികെ വരണമെന്ന് ആരാധകര്‍

  ബിഗ് ബോസ് ഷോയുടെ തുടക്കത്തില്‍ ഇത്രയധികം സ്വീകാര്യത ജാസ്മിന് ലഭിച്ചിരുന്നില്ല. പുറത്ത് നിന്ന് വിമര്‍ശനങ്ങള്‍ മാത്രമായിരുന്നു കേട്ടിരുന്നത്. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞതോടെ ഇമേജും മാറി. ജാസ്മിന്‍ എന്താണെന്നുള്ള കൃത്യമായ ചിത്രം പ്രേക്ഷകര്‍ക്ക് ലഭിക്കുകയായിരുന്നു. പലപ്പോഴും ഹൗസിനുള്ളില്‍ ഉപയോഗിക്കുന്ന വാക്കുകളാണ് താരത്തിന് വില്ലനാവുന്നത്. അത് കണ്‍ട്രോള്‍ ചെയ്താല്‍ ടോപ്പ് ഫൈവ് വരെ ജാസ്മിന് സുഖമായി നീങ്ങാം. ഷോയിലെ വളരെ ജെനുവിന്‍ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ.

  നയന്‍താരയും വിഘ്‌നേഷ് ശിവനും വേര്‍പിരിയും; ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല...

  കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ വെച്ച് ജാസ്മിന് പെട്ടെന്ന് സുഖമില്ലാതെ വന്നു. ടാസ്‌ക്ക് ലെറ്റര്‍ കേള്‍ക്കുന്നതിനടെയാണ് തളര്‍ന്ന് വീണത്. വേഗംതന്നെ മെഡിക്കല്‍ റൂമിലേയ്ക്ക് കൊണ്ടു പോയി. അവിടെ വളരെ വൈകാരികമായിട്ടായിരുന്നു ജാസ്മിന്‍ പെരുമാറിയത്. ഡോക്ടറുടെ മുന്നില്‍ കരയുന്ന ജാസ്മിനെയാണ് കണ്ടത്. തനിക്ക് ഇവിടെ നിന്ന് പോകണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു പൊട്ടിക്കരഞ്ഞത്. ബിഗ് ബോസ് ഹൗസില്‍ എല്ലാവരോടും ഫൈറ്റ് ചെയ്തു നില്‍ക്കുന്ന ജാസ്മിന്റെ ഇങ്ങനത്തെ മുഖം ഇതാദ്യാമായിട്ടാണ പ്രേക്ഷകര്‍ ലൈവായി കാണുന്നത്.

  പരിശോധിക്കാനായി വന്ന ഡോക്ടറോട് തന്നെ പുറത്ത് കൊണ്ട് പോകാന്‍ പറ്റുമോ എന്ന് ജാസ്മിന്‍ ചോദിക്കുന്നുണ്ട്. 'എനിക്ക് പറ്റുന്നില്ല. എല്ലാവരോടും ദേഷ്യപ്പെട്ട്, ഇത്രയും ടോക്സിക്കായി എനിക്ക് സാധിയ്ക്കില്ലയെന്ന് പറഞ്ഞ് കൊണ്ടാണ് കരഞ്ഞത്. ജാസ്മിന്റെ പെരുമാറ്റം പ്രേക്ഷകരെ ആകെ ഞെട്ടിച്ചു. അല്‍പനേരത്തെ വിശ്രമത്തിന് ശേഷം ജാസ്മിന്‍ തിരികെ ഹൗസിലെത്തിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ ജാസ്മിനെ ഇത്രയധികം ഇമോഷണലായി കാണുന്നത

  ഇപ്പോഴിതാ ജാസ്മിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പങ്കുവെച്ച് കൊണ്ട് ഗേള്‍ഫ്രണ്ട് മോണിക്ക എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രേക്ഷകരുടെ ആശങ്ക അകറ്റിയിരിക്കുന്നത്. നിലവില്‍ ആരോഗ്യം ഓക്കെയാണെന്നും ബിഗ് ബോസ് ടീമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മോണിക്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. കൂടാതെ ജാസ്മിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞ് എത്തിയ എല്ലാവരോടും നന്ദിയും പറയുന്നുണ്ട്. ഒപ്പം തന്നെ മെഡിക്കല്‍ റൂമില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷമുളള ജാസ്മിന്റെ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

  John Jacob Exclusive Interview | റോബിൻ ഫാൻസിന്റെ ആക്രമണം ജോണിന് പറയാനുള്ളത് | FilmiBeat

  ബിഗ് ബോസ് ഷോയിലൂടെയാണ് മോണിക്കയും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. ജാസ്മിനെ പോലെ മോണിക്കയും ഇന്ന് മലയാളികളുടെ പ്രിയങ്കരിയാണ്. തന്റെ പ്രണയിനിയെ കുറിച്ച് ജാസ്മിന്‍ തന്നെയായിരുന്നു ബിഗ് ബോസ് ഹൗസില്‍ വെളിപ്പെടുത്തിയത്. പിന്നീട് മോണിക്കയുമായി പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയമായതിനെ കുറിച്ചുമെല്ലാം താരം പറഞ്ഞിരുന്നു. വിഷു എപ്പിസോഡില്‍ ജാസ്മിന് ആശംസയുമായി മോണിക്കയുടെ വീഡിയോ എത്തിയിരുന്നു. ഇതോടെ പ്രേക്ഷകരുടെ ഇടയില്‍ കുറച്ച് കൂടി സുപരിചിതയായി മാറുകയായിരുന്നു. നേരത്തെ ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ജാസ്മിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് മോണിക്ക പറഞ്ഞിരുന്നു. അപര്‍ണ്ണയോടുള്ള ക്രഷിനെ കുറിച്ചുമൊക്കെ ന്ന് സംസാരിച്ചിരുന്നു. മേണിക്കയുടെ വീഡിയോ വൈറല്‍ ആയിരുന്നു.

  English summary
  Bigg Boss Malayalam Season 4 Jasmin Girlfriend Monica About jasmin's Health Issue, went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X