For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതുവരെയുള്ള പൈസ തന്നിട്ട് എന്നെ പുറത്താക്കൂ, ഞാന്‍ യോഗ്യയല്ല! ബിഗ് ബോസിനോട് ആവശ്യപ്പെട്ട് ജാസ്മിന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ മൂസ. ടാസ്‌കുകളിലെ പ്രകടനത്തിന്റെ കാര്യത്തില്‍ ആണെങ്കിലും വീട്ടില്‍ നടക്കുന്ന വിഷയങ്ങളില്‍ ഇടപെടുന്ന കാര്യത്തിലും ജാസ്മിന്‍ മറ്റുള്ളവരേക്കാള്‍ ഒരുപാട് മുമ്പിലാണ്. പറയാനുള്ളത് ആരോടും പറയുന്ന, ജെനുവിനായ മത്സാരര്‍ത്ഥിയാണ് ജാസ്മിന്‍ എന്ന കാര്യം ബിഗ് ബോസ് വീട്ടില്‍ ജാസ്മിന്റെ ശത്രുപക്ഷത്തുള്ളവര്‍ വരെ പറയുന്ന ഒന്നാണ്.

  Also Read: നയന്‍താരയും വിഘ്‌നേഷ് ശിവനും വേര്‍പിരിയും; ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല...

  അതുപോലെ തന്നെ ജാസ്മിനെ വ്യത്യസ്തയാക്കുന്നതാണ് ജാസ്മിന്റെ തമാശകള്‍. വലിയ അടിയുടെ വക്കത്തെത്തി നില്‍ക്കുമ്പോള്‍ പോലും തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാന്‍ ജാസ്മിന് സാധിക്കാറുണ്ട്. എന്നാല്‍ ഇന്ന് ബിഗ് ബോസ് വീട്ടിലെ അടിക്കിടെ ജാസ്മിന്‍ പറഞ്ഞത് കളിയായിട്ടാണോ കാര്യമായിട്ടാണോ എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇന്ന് ബിഗ് ബോസ് വീട്ടില്‍ അടി നടക്കുന്നത് കോടതി ടാസ്‌കിലെ ജഡ്ജിമാരായ റിയാസും വിനയും തമ്മിലായിരുന്നു. ഇതിന് ശേഷം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്വോഴും ഇരുവരും തമ്മിലുള്ള വാക് പോര് തുടരുകയായിരുന്നു. ഇതിനിടെ റോണ്‍സന്‍ തന്നെ പുറത്താക്കണമെന്ന് തമാശരൂപേണ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ റോണ്‍സണ്‍ പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനം സുചിത്ര ഉയര്‍ത്തിയിരുന്നു.

  ഞാന്‍ ആണ് ഇവിടെ ഇത്രയും പ്രശ്‌നമുണ്ടാകുമ്പോള്‍ ഒന്നിലും ഇടപെടാതെ നില്‍ക്കുന്നത്. എന്നെ എലിമിനേറ്റ് ചെയ്യണമെന്ന് റോണ്‍സണ്‍ പറയുന്നു. ഇത് കേട്ടതും എന്നേയും എലിമിനേറ്റ് ചെയ്യണമെന്ന് ജാസ്മിന്‍ പറയുന്നു. എന്നേയും പുറത്താക്കണമെന്ന് സുചിത്ര. നിങ്ങള്‍ നോമിനേഷനില്‍ പോലും വരാറില്ല, അവിടെ ഇരിക്കെന്ന് ജാസ്മിന്‍. ജാസ്മിന്‍ എല്ലാക്കാര്യത്തിലും ഇടപെടുന്നതാണ് ഞാനാണ് ഒന്നിനും ഇടപെടാതിരിക്കുന്നത്. അതുകൊണ്ട് എന്നെ പുറത്താക്കണമെന്ന് റോണ്‍സണ്‍ പറയുന്നു.

  പോകണമെങ്കില്‍ ലാലേട്ടന്‍ വരുമ്പോള്‍ പറഞ്ഞിട്ട് അന്തസായി ഇറങ്ങി പോകണമെന്ന് റോബിന്‍ പറയുന്നു. പൈസ കിട്ടൂല ബ്രോ എന്ന് ജാസ്മിന്‍. പിന്നാലെ ജാസ്മിന്‍ ക്യാമറയുടെ മുന്നിലേക്ക് എത്തുകയായിരുന്നു. ബിഗ് ബോസിനോടും മോഹന്‍ലാലിനോടും മലയാളി ഓഡിയന്‍സിനോടും പറയുകയാണ്, ഞാന്‍ ഇവിടെ വരെ നിന്നതിന്റെ എന്റെ പെയ്‌മെന്റ് കിട്ടി എന്നുണ്ടെങ്കില്‍ എന്നെ എലിമിനേറ്റ് ചെയ്യണം. ഈ വീട്ടില്‍ നില്‍ക്കാന്‍ ഞാന്‍ യോഗ്യയല്ലെന്നും ജാസ്മിന്‍ പറയുന്നു. ഈ വീട്ടില്‍ ഇങ്ങനെയൊക്കെ വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണുള്ളത്, പക്ഷെ ഞാന്‍ ഇവിടെ നില്‍ക്കാന്‍ യോഗ്യയല്ല. please do me a favour/ എന്നും ജാസ്മിന്‍ പറയുന്നു.

  ജാസ്മിന്‍ കാര്യമായിട്ടാണ് പറഞ്ഞതെന്ന് തോന്നുന്നില്ല. പതിവ് പോലെ തമാശ പറഞ്ഞതാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അതേസമയം ഇന്നത്തെ പ്രൊമോ വീഡിയോ ജാസ്മിന്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സ്‌പോണ്‍സര്‍ ടാസ്‌കിന്റെ വിവരങ്ങള്‍ റിയാസ് വായിക്കുന്നതിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്. ജാസ്മിന് തനിക്ക് തലകറങ്ങുന്നതായി അറിയിക്കുകയായിരുന്നു. ഇതോടെ എല്ലാവരും താരത്തിന് ചുറ്റും കൂടി. പിന്നാലെ മെഡിക്കല്‍ റൂമിലേക്ക് ജാസ്മിനെ മാറ്റുകയായിരുന്നു.

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  മെഡിക്കല്‍ റൂമിലിരുന്ന് ജാസ്മിന്‍ പൊട്ടിക്കരയുന്നതാണ് പിന്നീട് കാണുന്നത്. ബിഗ് ബോസ് വീട്ടിലെ കരുത്തയാണ് ജാസ്മിന്‍. നാളിതുവരെ ജാസ്മിനെ കരഞ്ഞ് കണ്ടിട്ടില്ല. എന്താകാം ജാസ്മിനെ ഇത്രമേല്‍ തളര്‍ത്തിയതെന്ന ആശങ്കയിലാണ് ആരാധകര്‍. ജീവിതത്തില്‍ വലിയ പ്രതിസന്ധികളെ തരണം ചെയ്തു വന്ന വ്യക്തിയാണ് ജാസ്മിന്‍. അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിലെ പല പ്രശ്‌നങ്ങളു ജാസ്മിനെ തളര്‍ത്താറില്ല. എല്ലാത്തിനേയും നേരിട്ടു കൊണ്ടാണ് ജാസ്മിന്‍ മുന്നേറുന്നത്.

  Also Read: മെഡിക്കല്‍ റൂമില്‍ നിന്ന് ജാസ്മിന്റെ പൊട്ടിക്കരച്ചില്‍; ബിഗ് ബോസ് ഷോ വിടുന്നോ, തിരികെ വരണമെന്ന് ആരാധകര്‍

  അതേസമയം തങ്ങളുടെ പ്രിയ താരം ശക്തമായി തന്നെ തിരികെ വരുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. എന്താണ് താരത്തിന് സംഭവിച്ചതെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Bigg Boss Malayalam Season 4 Jasmine Asks Bigg Boss To Eliminate Her From The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X