India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുനാമി വന്ന് എല്ലാവരും ഒലിച്ച് പോയാലും റിയാസ് ധന്യയുടെ പിന്നാലെ പോകില്ല! ജോണിന് ജാസ്മിന്റെ മറുപടി

  |

  ബിഗ് ബോസ് മത്സരാര്‍ത്ഥിയായ റിയാസിനെതിരെ മറ്റൊരു മത്സരാര്‍ത്ഥിയുടെ ഭര്‍ത്താവ് നടത്തിയ ആരോപണം വിവാദമായി മാറിയിരിക്കുകയാണ്. ധന്യയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ആണ് റിയാസിനെതിരെ ഗുരുതരമായ ആരോപണവുമായി ഇന്ന് രംഗത്തെത്തിയത്. ഷോയില്‍ നിന്നുമുള്ളതെന്ന തരത്തിലൊരു വീഡിയോ പങ്കുവച്ചായിരുന്നു ജോണ്‍ റിയാസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

  Also Read: 'ഷോ മുന്നോട്ടു കൊണ്ടുപോകാന്‍ വഴക്കുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല; തെറ്റാണെന്ന് തോന്നുന്നതെല്ലാം വിളിച്ചുപറയും'

  റിയാസ് വീടിനുള്ളില്‍ ഗെയിം കളിക്കുന്നതിനിടെ ധന്യയോട് ചെയ്ത ചില പ്രവൃത്തികള്‍ വീഡിയോയി പങ്കുവെച്ചാണ് ജോണ്‍ റിയാസിന് നേരെ രംത്തെത്തിയിരിക്കുന്നത്. ഫെമിനിസ്റ്റെന്ന് പറഞ്ഞ് നടന്ന് വൃത്തികേട് കാണിക്കുന്നവനാണ് റിയാസ് എന്നാണ് ജോണ്‍ ജേക്കബ് പറയുന്നത്. എന്നാല്‍ ജോണ്‍ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

  Bigg Boss Malayalam

  ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം ജാസ്മിന്‍. സോഷ്യല്‍ മീഡിയയില്‍ ലൈവിലെത്തിയാണ് ജാസ്മിന്‍ പ്രതികരിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  വോട്ടിംഗ് കഴിയുന്നത് വരെ പോസ്റ്റിടാന്‍ കാത്തു നിന്ന നിങ്ങളുടെ വലിയ മനസ് മനസിലാക്കുന്നു. നന്നായിട്ട് മനസിലാക്കുന്നു. ഈ ടാസ്‌ക് നടക്കുമ്പോള്‍ നേരിട്ട് കണ്ട വ്യക്തിയാണ് ഞാന്‍. നിങ്ങള്‍ ടിവിയിലല്ലേ കണ്ടത്. ആ ടാസ്‌കില്‍ നിങ്ങളുടെ ഭാര്യ ധന്യയുടേയും ലക്ഷ്മി പ്രിയ ചേച്ചിയുടേയും അടുത്ത് നിന്നിട്ട് അവന് എത്രത്തോളം ബഹുമാനത്തോടെയാണ് ഗെയിം കളിച്ചതെന്ന് അറിയാം. ലക്ഷ്മി പ്രിയയുടെ മുടി വടിയില്‍ ചുറ്റി വെക്കുകയൊക്കെയാണ് ചെയ്തത്.

  ആ സമയത്ത് ഒരാളവിടെ ചെറിയും കുത്തി നിന്നപ്പോള്‍ കാലിട്ടടിച്ചപ്പോള്‍ ആ ഭാഗം മാത്രം കട്ട് ചെയ്‌തെടുത്ത് വേറൊരു ആംഗളില്‍ കാണിക്കുന്നത് റിയാസിന്റെ പ്രശ്‌നമല്ല. നിങ്ങളുടെ മാനസികാവസ്ഥയാണ് ജോണ്‍ കാണിക്കുന്നത്. ആളുകളെ ആശ്രയിച്ചിരിക്കും ഏത് ആംഗിളില്‍ കാണിക്കണമെന്നത്. നിങ്ങളുടെ മാനസികാവസ്ഥ വച്ച് നിങ്ങള്‍ കണ്ടു. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ജാസ്മിന്‍ പറയുന്നു.

  ജോണിനോട്, റിയാസിനെ എനിക്ക് കുറച്ച് കാലമെങ്കിലും നേരിട്ട്, ടിവി സ്‌ക്രീനിലൂടെയല്ലാതെ, അറിയാവുന്നത് കൊണ്ട് പറയുകയാണ്, ഈ ലോകത്ത് ഒരു സുനാമി വന്ന് ഇക്കണ്ടവരൊക്കെ ഒലിച്ച് പോയി റിയാസും ജോണിന്റെ ധന്യയും മാത്രമായാലും റിയാസ് ധന്യയുടെ പിന്നാലെ പോകില്ല. അതിനാല്‍ അത്രയ്ക്ക് വിലയ സംഭവമൊന്നും ആക്കാന്‍ മാത്രമൊന്നുമില്ല. മാറ്റേണ്ടതും മാറേണ്ടതും നിങ്ങളുടെ വികൃതമായ ചിന്താഗതിയാണ്. അല്ലാതെ ആ ചെക്കനെ അനാവശ്യമായി വലിച്ചിടുകയല്ല വേണ്ടത്. ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം ജോണ്‍.

  നല്ല ബുദ്ധിപരമായ നീക്കമായിരുന്നു. ധന്യയ്ക്ക് ആശംസകള്‍. റിയാസിനെ ന്യായീകരിക്കേണ്ട ആവശ്യം എനിക്കില്ല. പക്ഷെ നിങ്ങളുടെ കൂതറ പോസ്റ്റ് കണ്ട് ദേഷ്യം വന്നിട്ടാണ്. അത് കാണാന്‍ ഇത്തിരി വൈകിയിരുന്നു. അമ്മയേയും പെങ്ങന്മാരേയും കാണിപ്പിക്കണം എന്ന് പറയുമ്പോള്‍ നിങ്ങള്‍ കാണുന്ന ആംഗിളിലൂടെ തന്നെ കാണണം എന്നു കൂടെ പറയണം എന്നു പറഞ്ഞാണ് ജാസ്മിന്‍ വീഡിയോ നിര്‍ത്തുന്നത്.

  നേരത്തെ നിമിഷയും ജോണിനെതിരെ രംഗത്തെത്തിയിരുന്നു. അഭിപ്രായം സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി വായില്‍ തോന്നിയത് എന്തും വിളിച്ച് പറയരുതെന്നായിരുന്നു നിമിഷയുടെ പ്രതികരണം. അതേസമയം വീഡിയോയ്‌ക്കെതിരെയുളള കമന്റുകള്‍ ശക്തമായതോടെ തന്റെ കമന്റ് ബോക്‌സ് പൂട്ടിയിരിക്കുകയാണ് ജോണ്‍.

  ദില്‍ഷയ്ക്ക് ഇന്ന് പിറന്നാള്‍, ആഘോഷിച്ച് ആരാധകര്‍ | FilmiBeat Malayalam

  നീ ഇറങ്ങി കഴിഞ്ഞു ഈ വീഡിയോ നിന്റെ ഉമ്മയെയും ബാപ്പയെയും പെങ്ങളെയും കാണിക്കണം. എങ്ങനുണ്ട് നിന്റെ പെര്‍ഫോമന്‍സ് എന്ന് ചോദിക്കണം. ഒരു സ്ത്രീയെയും കുടുംബത്തിനെയും അപമാനിച്ച നീ, എത്ര വലിയ തെറ്റാണ് ചെയ്തതെന്നു ഒരുപക്ഷെ അവര്‍ നിനക്കു പറഞ്ഞു മനസിലാക്കിത്തരും എന്നാണ് ജോണ്‍ കുറിപ്പില്‍ പറയുന്നത്.ഇതാണോ നിന്റെ വ്യക്തിത്വം? ഫെമിനിസ്റ്റ് ആണ് കോപ്പാണ് എന്നും പറഞ്ഞു നടന്നിട്ട് ഇമ്മാതിരി വൃത്തികേട് കാണിക്കുന്നത് വഴി നീ അല്ലേ ജനങ്ങളെ പറ്റിക്കുന്നത്? എന്നും ജോണ്‍ ചോദിക്കുന്നു.

  English summary
  Bigg Boss Malayalam Season 4: Jasmine Slams John For His Allegations Of Misbehaviour Against Riyas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X