India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാനും മണിക്കുട്ടനും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു മണ്ണാങ്കട്ടയും പുറത്ത് എയർ ചെയ്തിട്ടില്ല'; കിടിലം ഫിറോസ്!

  |

  ബി​ഗ് ബോസ് സീസൺ ഫോർ കലാശപ്പോരാട്ടത്തിലേക്ക് എത്തുമ്പോൾ എല്ലായിടത്തും ചർച്ച വിജയി ആരായിരിക്കും എന്നത് സംബന്ധിച്ചാണ്. ഇതുവരെ നാല് സീസണുകൾ‌ മാത്രമാണ് മലയാളം ബി​ഗ് ബോസിൽ വന്നിട്ടുള്ളത്. അതിൽ രണ്ടാം സീസൺ പാതി വഴിയിൽ കൊവിഡ് മൂലം അവസാനിപ്പിച്ചതിനാൽ വിജയി ഉണ്ടായിരുന്നില്ല.

  മൂന്നാം സീസണിൽ സിനിമ താരം മണിക്കുട്ടനായിരുന്നു വിജയി. മൂന്നാം സീസണിൽ മത്സരിക്കാനെത്തിയവരിൽ ഒരാൾ റേഡിയോ ജോക്കിയും സാമൂഹിക പ്രവർത്തകനും എല്ലാമായ കിടിലം ഫിറോസായിരുന്നു. നാലാം സീസൺ ആരംഭിച്ചപ്പോൾ പരിപാടി വിലയിരുത്തി കിടിലം ഫിറോസും അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു.

  Also Read: 'ഫെമിനിസ്റ്റ് ചമഞ്ഞ് വൃത്തികേട് കാണിക്കുന്ന വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ'; റിയാസിനെ വിമർശിച്ച് ജോൺ ജേക്കബ്!

  ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്ന ഏഴ് മത്സരാർഥികളെ കുറിച്ചും കൃത്യമായി നിരീക്ഷിച്ച് അഭിപ്രായം പറയാനും കിടിലം ഫിറോസിന് സാധിച്ചിരുന്നു. ഇപ്പോൾ നാലാം സീസൺ ഫിനാലെയോട് അടുക്കുമ്പോൾ ചില തുറന്ന് പറച്ചിലുകൾ ഷോയുമായി ബന്ധപ്പെട്ട് നടത്തിയിരിക്കുകയാണ് കിടിലം ഫിറോസ്.

  വീടിനുള്ളിലായിരുന്നപ്പോൾ താനും മണിക്കുട്ടനും തമ്മിൽ നല്ലൊരു സൗഹൃദമുണ്ടായിരുന്നുവെന്നും പക്ഷെ അതൊന്നും എയർ ചെയ്യാത്തതിനാൽ പ്രേക്ഷകർക്ക് അതെ കുറിച്ച് അറിവില്ലെന്നുമാണ് കിടിലം ഫിറോസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

  Also Read: 'വിവാഹമോചനത്തിന്റെ ക്ഷീണം മാറി വരുന്നതേയുള്ളു'; ശോഭിതയുമായുള്ള ഡേറ്റിങ് റൂമറിൽ നാ​ഗചൈതന്യ അസ്വസ്ഥൻ!

  'ഞങ്ങളുടെ സീസണിലും ഇരുപത്തിനാല് മണിക്കൂറും ലൈവ് സ്ട്രീമിങ് വേണമെന്ന് ആ​ഗ്രഹിച്ചിരുന്നു. ലാലേട്ടൻ അത് സംബന്ധിച്ച് അന്ന് പ്രഖ്യാപനവും നടത്തിയിരുന്നു. ആ സമയം മുതലായിരിക്കും ബി​ഗ് ബോസ് ടീം ലൈവ് സ്ട്രീമിങ്ങിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്.'

  'അതൊരു വളരെ നല്ല കാര്യമാണ്. വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഇരുപത്തിനാല് മണിക്കൂറും പ്രേക്ഷകർക്ക് കാണാൻ‌ സാധിക്കുന്നുവെന്നത്. കഴിഞ്ഞ വർഷം ലൈവ് സ്ട്രീമിങ് ഇരുപത്തിനാല് മണിക്കൂറും ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ സീസണിൽ‌ ഏറ്റവും നല്ല സുഹൃത്തുക്കളായിട്ട് ജനം വിലയിരുത്തുമായിരുന്നത് ചിലപ്പോൾ എന്നെയും മണിക്കുട്ടനേയുമായിരിക്കും.'

  'ഞാനും മണിക്കുട്ടനും തമ്മിലെ സൗഹൃദത്തിന്റെ ഒരു മണ്ണാങ്കട്ടയും പക്ഷെ പുറത്ത് കഴിഞ്ഞ സീസണിൽ എയർ ചെയ്തിരുന്നില്ല.'

  'അടി മാത്രമാണ് എപ്പിസോഡിൽ ഭൂരിഭാ​ഗവും ഉണ്ടായിരുന്നത്. അതുപോലെ ഞാനും സായിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അതിന്റെ റിയാലിറ്റിയും പ്രേക്ഷകർക്ക് ഇരുപത്തിനാല് മണിക്കൂർ സ്ട്രീമിങ് അന്നുണ്ടായിരുന്നുവെങ്കിൽ പ്രേക്ഷകർക്ക് മനസിലാകുമായിരുന്നു.'

  'ഡിംപൽ ഭാലുമായി നടന്ന പ്രശ്നങ്ങൾ ഞങ്ങൾ പിന്നീട് എങ്ങനെ പരിഹരിച്ച് പോയിയെന്നതും പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടില്ല. ഞങ്ങളുടെ സീസൺ സമയത്ത് ഒന്നര മണിക്കൂർ കണ്ടാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.'

  'ഇപ്പോൾ പക്ഷെ അങ്ങനെയല്ല. റോബിന്റെ കാര്യത്തിൽ പലരും ചോ​ദിക്കുന്ന ഒന്നാണ് പിആർ വർക്കിനെ കുറിച്ച്. പിആർ ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല.'

  ദില്‍ഷയ്ക്ക് ഇന്ന് പിറന്നാള്‍, ആഘോഷിച്ച് ആരാധകര്‍ | FilmiBeat Malayalam

  'പക്ഷെ ആ ഷോയുടെ പ്രത്യേകത എന്തെന്ന് വെച്ചാൽ ആരോടെങ്കിലും ബി​ഗ് ബോസിൽ പങ്കെടുക്കാൻ പോവുകയാണെന്ന് നേരത്തെ പറയുകയോ പിആറിനെ സപ്പോർട്ടിങിന് വേണ്ടി വെക്കുകയോ ചെയ്താൽ നമ്മളെ മത്സരിക്കാൻ വീടിനുള്ളിലേക്ക് കയറ്റില്ല എന്നതാണ്.'

  'പിആർ നേരത്തെ ഏൽ‌പ്പിച്ച് അതിനകത്തേക്ക് പോകുന്നതിന് ആർക്കും സാധിക്കില്ല. പിന്നെ ഒരാൾ അതിനുള്ളിൽ കയറി മത്സരിക്കാൻ തുടങ്ങുമ്പോൾ ജെനുവിനായുള്ള പിആർ വന്ന് തുടങ്ങും. റോബിനും മണിക്കുട്ടനും സാബമോനും എല്ലാം കിട്ടിയ ജനകീയത ജനം അറിഞ്ഞ് കൊടുത്തതാണ്. അല്ലാതെ പൈസ കൊടുത്ത് ചെയ്യിപ്പിച്ചതാണെന്ന് തോന്നുന്നില്ല' കിടിലം ഫിറോസ് പറയുന്നു.

  റോബിന് ജനപിന്തുണയുണ്ടായത് പിആർ മൂലമാണെന്ന് ‌പലപ്പോഴായി ഉയർന്നിട്ടുള്ള ആരോപണമാണ്. വൈൽഡ് കാർഡ് റിയാസ് വീട്ടിലേക്ക് വന്നപ്പോഴും ഇതി സംബന്ധിച്ച് സംസാരിച്ചിരുന്നു. ദിൽഷ, ബ്ലെസ്ലി എന്നിവർക്കാണ് വീട്ടിൽ ഇപ്പോൾ ജനപിന്തുണ കൂടുതൽ.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Kidilam Firoz open up about his friendship with actor Manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X