For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബ്ലെസ്ലി കഴിക്കുകയും വലിക്കുകയും ചെയ്തിരുന്നു' ലക്ഷ്മിപ്രിയ, 'എൽപിയുടെ നോമിനേഷൻ തീർന്നില്ലേ'യെന്ന് ആരാധകർ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ച് രണ്ട് മാസത്തോട് അടുക്കുകയാണ്. സീസൺ നാലിന്റെ അത്രത്തോളം ചർച്ച ചെയ്യപ്പെട്ട ബി​ഗ് ബോസ് മലയാളത്തിൽ മറ്റൊരു സീസണില്ല. ആറ് പേരാണ് ഫൈനലിലെത്തിയത്.

  സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ്, ബ്ലെസ്ലി, ദിൽഷ എന്നിവരായിരുന്നു അത്. വാശിയേറിയ പോരാട്ടമാണ് ഇരുപത് മത്സരാർഥികളും തമ്മിൽ നടന്നത്.

  ന്യൂ നോർമ്മൽ‌ എന്ന ടാ​ഗ് ലൈനുമായി എത്തിയ സീസണിന് വളരെ പെട്ടന്നാണ് ആരാധകരുണ്ടായത്. സമൂഹത്തിലടക്കം നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ സീസൺ ഫോറിലൂടെ സാധിച്ചിരുന്നു.

  Also Read: 'ഗായത്രിയെ കണ്ടുപഠിക്കൂവെന്ന് വീട്ടുകാർ പറയും' ദിൽഷ, 'ദിൽഷയ്ക്ക് വേണ്ടി വോട്ട് പിടിച്ചിട്ടുണ്ട്' ​ഗായത്രി!

  ഇപ്പോഴും ബി​ഗ് ബോസ് താരങ്ങൾക്ക് പിന്നാലെയാണ് ആരാധകർ. നൂറ് ദിവസം തുടർച്ചയായി ഇരുപത്തിനാല് മണിക്കൂറും താരങ്ങളെ കണ്ടുകൊണ്ടിരിക്കാനും പ്രേക്ഷകർക്ക് നാലാം സീസണിൽ സാധിച്ചിരുന്നു. അടുത്ത വർഷം സീസൺ ഫൈവ് തുടങ്ങുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  നാലാം സീസണിൽ പങ്കെടുത്ത മത്സരാർഥികളെല്ലാം ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. എല്ലാവർ‌ക്കും സ്വന്തമായി ആർമിയും ആരാധകരുമുണ്ട്. വീടിനകത്ത് ആയിരുന്നപ്പോഴുള്ള പരസ്പര പ്രശ്നങ്ങൾ മത്സരാർഥികൾ ഫിനാലെ കഴിഞ്ഞ ശേഷം സംസാരിച്ച് പരിഹരിച്ചിരുന്നു.

  Also Read: പതിനെട്ട് വയസിൽ വിവാഹിതയായി; ഇപ്പോൾ 8 വർഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയൽ മരിയ പ്രിൻസ്

  എന്ത് ഏറ്റവും വലിയ ശത്രുക്കളായി തീരുമെന്ന് ആരാധകർ കരുതിയിരുന്ന റോബിനും ബ്ലെസ്ലിയും പോലും പ്രശ്നങ്ങൾ അവസാനിപ്പിച്ച് സൗഹൃദത്തിലായി. എല്ലാ താരങ്ങളും ഉദ്ഘാടനങ്ങളും പരിപാടികളുമായി തിരക്കിലാണ്.

  കൂടാതെ തങ്ങളുടെ ആരാധകരോട് സംവദിക്കുന്നതിന് വേണ്ടി ഓരോ വിശേഷവും അപ്പപ്പോൾ തന്നെ സോഷ്യൽ മീഡിയിയൽ‌ അപ്ഡേറ്റ് ചെയ്യുകയും ചെയ്യാറുണ്ട്.

  മത്സരാർഥികളിൽ ഏറെപ്പേരും പരസ്പരമുള്ള പ്രശ്നങ്ങൾ പകുതിയിലേറെ സംസാരിച്ച് പരിഹരിച്ചുവെങ്കിലും ഇപ്പോഴും പരിഹരിക്കപ്പെടാത്തത് ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും തമ്മിലുള്ള സ്വരച്ചേർച്ച കുറവാണ്.

  ഹൗസിലായിരിക്കുമ്പോൾ തന്നെ ലക്ഷ്മിപ്രിയയയ്ക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന മത്സരാർഥിയായിരുന്നു ബ്ലെസ്ലി. ബ്ലെസ്ലിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്നാണ് എപ്പോഴും ലക്ഷ്മിപ്രിയ പറയാറുള്ളത്.

  പുറത്തിറങ്ങിയ ശേഷം പലപ്പോഴായി ലക്ഷ്മിപ്രിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോ വഴി ബ്ലെസ്ലിയെ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തിരുന്നു.

  ഇപ്പോഴിത വീണ്ടും ബ്ലെസ്ലിയെ പൊതുവേദിയിൽ വെച്ച് കുറ്റപ്പെടുത്തുന്ന ലക്ഷ്മിപ്രിയയുടെ വീഡിയോയാണ് വൈറലാകുന്നത്. ബ്ലെസ്ലി നന്നായി കഴിക്കുകയും വലിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും താൻ അത് കണ്ണുകൊണ്ട് കണ്ടതാണെന്നുമാണ് ലക്ഷ്മിപ്രിയ പറയുന്നത്.

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കോമഡി പ്രോ​ഗ്രാമായ കോമഡി സ്റ്റാർസിൽ ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും ഒരുമിച്ചാണ് അതിഥികളായി എത്തിയത്. ഇതിനിടയിൽ അവതാരിക ബി​ഗ് ബോസ് വിശേഷങ്ങൾ ചോദിച്ചപ്പോഴാണ് ലക്ഷ്മിപ്രിയ ബ്ലെസ്ലിയെ കുറ്റപ്പെടുത്തി സംസാരിച്ചത്.

  അതേസമയം വീഡിയോ വൈറലായതോടെ ലക്ഷ്മിപ്രിയയ്ക്കെതിരെ നിരവധി പേർ കമന്റുകളുമായി എത്തി. 'ബിഗ്‌ബോസ് കഴിഞ്ഞാലും ലൈറ്റും മൈക്കും കണ്ടാൽ അപ്പോൾ തന്നെ ലക്ഷ്മിപ്രിയ ബ്ലെസ്ലിനെ അങ്ങ് നോമിനേറ്റ് ചെയ്യും.'

  'ഇജ്ജാതി അസൂയയും അഹങ്കാരവും, അവൻ വലിക്കുകയോ കുടിക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ അതിന് ഇവിടെ ആർക്കാണ് പ്രശ്നം.'

  Recommended Video

  Dr. Robin With His Fan: നിറവയറുമായി വന്ന ഗർഭിണിയെ ഓടി കയറി കണ്ടു റോബിൻ | *Celebrity

  'ഞങ്ങൾ ബ്ലെസ്ലിയെ ഇഷ്ടപെട്ടത് അവന്റെ ​ഗെയിം കണ്ടിട്ടാണ്, ലക്ഷ്മിപ്രിയ ബിഗ് ബോസ് തീർന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു' തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. ബി​ഗ് ബോസിലൂടെ ഏറ്റവും കൂടുതൽ ആരാധകരുണ്ടാക്കിയ മത്സാരാർഥികളിൽ ഒരാൾ ബ്ലെസ്ലിയായിരുന്നു.

  അതിനാൽ തന്നെ ഹൗസിൽ നിന്നും തിരികെ വന്നപ്പോൾ വിമാത്താവളത്തിലടക്കം ​ഗംഭീര സ്വീകരണമാണ് ബ്ലെസ്ലിക്ക് ലഭിച്ചത്. പാട്ടും അഭിമുഖങ്ങളുമായി തിരക്കിലായ ബ്ലെസ്ലി സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ്.

  ചില അവസരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ബ്ലെസ്ലി അടുത്തിടെ ആരാധകരെ അറിയിച്ചിരുന്നു. വർഷങ്ങളായി അഭിനയത്തിലൂടെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് ലക്ഷ്മിപ്രിയ.

  Read more about: bigg boss
  English summary
  bigg boss malayalam season 4: lakshmi priya and blesslee first fight after finale
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X