India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു...'; ലക്ഷ്മിപ്രിയയും റിയാസും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷങ്ങൾ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാന ലാപ്പിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇന്ന് ഒന്നോ രണ്ടോ പേർ പുറത്തായേക്കും. ശേഷം ഫിനാലെ വീക്കായിരിക്കും വീട്ടിൽ നടക്കുക. ദിൽഷയും സൂരജുമൊഴികെ മറ്റ് അഞ്ച് പേരും ഇപ്രാവശ്യത്തെ നോമിനേഷനിലുണ്ട്.

  അതിൽ ആരായിരിക്കും പുറത്താവുക എന്നത്പോലും പ്രവചനാതീതമായി മാറിയിരിക്കുന്ന സാഹചര്യമാണ്. ഹൗസിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ എല്ലാവർക്കും അറിയാം ഫിനാലെയിൽ എത്തി കപ്പുയർത്തണമെങ്കിൽ വീട്ടിലെ മറ്റ് അം​ഗങ്ങളെയെല്ലാം വിഷമിപ്പിച്ചാൽ മാത്രമെ നടക്കൂവെന്ന്.

  Also Read: 'ബ്ലെസ്ലി ഫൈനൽ ഫൈവിൽ വരരുത് അതെന്റെ പ്രാർഥനയാണ്'; ആ​​ഗ്രഹം പറഞ്ഞ് ലക്ഷ്മിപ്രിയ!

  അത് മനസിൽ കരുതി തന്നെയാണ് എല്ലാവരും വീട്ടിലേക്ക് വരുന്നതും അവിടെ പെരുമാറുന്നതും. പരസ്പരം കുത്തിയും മുറിവേൽപ്പിച്ചും മുന്നോട്ട് പോയാൽ മാത്രമെ വിജയം സാധ്യമാകു. പക്ഷെ ആ ദുർഘടം പിടിച്ച യാത്രക്കിടയിലും എല്ലാ മത്സരാർഥികളും പരസ്പരം അറിയാതെ അടുക്കും.

  ഉള്ളിന്റെ ഉള്ളിൽ ഒരു ആത്മബന്ധം ഇവരെല്ലാവരും തമ്മിൽ ഉടലെടുത്തിട്ടുണ്ടാകും. അതുകൊണ്ട് തന്നെയാണ് ഓരോരുത്തർ കൊഴിഞ്ഞ് പോകുമ്പോഴും എല്ലാവരുടേയും കണ്ണുകൾ നിറയുന്നകും കുറച്ച് നിമിഷത്തേക്ക് എങ്കിലും ഇത് ഒരു ​ഗെയിം ഷോയാണെന്ന് മറന്ന് പോകുന്നതും.

  Also Read: 'ഞാനും മണിക്കുട്ടനും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു മണ്ണാങ്കട്ടയും പുറത്ത് എയർ ചെയ്തിട്ടില്ല'; കിടിലം ഫിറോസ്!

  ധന്യ, ദിൽഷ, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, സൂരജ്, റിയാസ്, റോൺസൺ എന്നിവരാണ് വീട്ടിൽ അവശേഷിക്കുന്നത്. ഇവരിൽ ഒരാളായിരിക്കും കപ്പുയർത്തുക. വീട്ടിലേക്ക് വൈൽഡ് കാർഡായി വന്നവരിൽ റിയാസ് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.

  റിയാസ് വന്ന ശേഷമാണ് ഉറങ്ങി കിടന്ന വീട് ഒന്നുകൂടെ ഒന്ന് ഉണർന്നത്. ​പാതി വഴിയിൽ സീസൺ ഫോർ എത്തിയപ്പോഴാണ് റിയാസിന് പങ്കുചേരാൻ സാധിച്ചത്. റിയാസ് വന്ന ശേഷം ​ഗെയിം തന്നെ ചേഞ്ചായി പോയി.

  കാരണം അതുവരെ വീട്ടിൽ‌ ശക്തരായി നിന്നിരുന്ന രണ്ട് മത്സരാർഥികൾ റിയാസെത്തി രണ്ടാമത്തെ ആഴ്ച പുറത്താക്കപ്പെട്ടു. റോബിനും ജാസ്മിനുമായിരുന്നു അത്. ഇരുവരും ഫൈനൽ ഫൈവിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവരായിരുന്നു ഏറെയും.

  റോബിനും ജാസ്മിനും പുറത്തായ ശേഷം റിയാസിന്റെ ഉന്നം ലക്ഷ്മിപ്രിയയായിരുന്നു. ലക്ഷ്മിപ്രിയ സ്നേഹനാടകം കളിച്ച് വോട്ട് സമ്പാദിക്കുന്നു, കുലസ്ത്രീ ചമഞ്ഞ് കുടുംബങ്ങളുടെ വോട്ട് നേടാൻ നോക്കുന്നു തുടങ്ങിയ ആരോപണങ്ങളായിരുന്നു ലക്ഷ്മിപ്രിയയ്ക്ക് നേരെ റിയാസ് ഉയർത്തിയിരുന്നത്.

  രണ്ടുപേരുടെയും ചിന്തകൾ രണ്ട് തരത്തിലുള്ളതായതിനാൽ അതിവേ​ഗത്തിൽ വാക്ക് തർക്കങ്ങൾ നടക്കുമായിരുന്നു. ഇവർ തമ്മിലുള്ള വഴക്കുകൾ പലപ്പോഴും പരിധി വിട്ട് പോയിട്ടുമുണ്ട്.

  അവസാനത്തിലേക്ക് അടുക്കുമ്പോൾ എല്ലാം വെറുമൊരു മത്സരത്തിന് വേണ്ടിയുള്ള വാക്ക് തർക്കത്തിൽ ജയിക്കാൻ പറഞ്ഞതാണെന്ന് മത്സരാർഥികൾ തന്നെ തിരിച്ചറിയുന്നുണ്ട്. അതേസമയം വീക്കെൻഡ് എപ്പിസോഡിലെ പുതിയ പ്രമോ പുറത്ത് വന്നിരിക്കുകയാണ്.

  പോകുന്നതിന് മുമ്പായി ഒരാളോട് എന്തെങ്കിലും കാര്യം പറഞ്ഞിട്ട് പോകണമെന്ന് തോന്നുന്നുണ്ടോയെന്ന് മോഹൻലാൽ മത്സരാർഥികളോട് ചോദിക്കുമ്പോൾ റിയാസും ലക്ഷ്മിപ്രിയയും തമ്മിൽ നടന്ന സംഭാഷണമാണ് ഹൃദയസ്പർശിയായി പ്രമോയിൽ ചേർത്തിരിക്കുന്നത്.

  പരസ്പരം പറഞ്ഞതും ചെയ്തതുമെല്ലാം ക്ഷമിച്ച് രണ്ടുപേരും കെട്ടിപിടിച്ച് കരയുന്നതും പുതിയ പ്രമോയിൽ കാണാം. ആദ്യം ലക്ഷ്മിപ്രിയ റിയാസിനോട് സംസാരിക്കുന്നതാണ് കാണുന്നത്.

  താൻ റിയാസിനെ എപ്പോഴും സ്നേഹിച്ചിട്ടെയുള്ളുവെന്നും എന്തെങ്കിലും വാക്ക് കൊണ്ട് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് കരഞ്ഞ് കൊണ്ട് ലക്ഷ്മിപ്രിയ റിയാസിനോട് പറയുന്നത്. ലക്ഷ്മിപ്രിയ പറയുന്നത് റിയാസും കരഞ്ഞുകൊണ്ടാണ് കേൾക്കുന്നത്.

  ദില്‍ഷയ്ക്ക് ഇന്ന് പിറന്നാള്‍, ആഘോഷിച്ച് ആരാധകര്‍ | FilmiBeat Malayalam

  റിയാസും താൻ ചെയ്ത തെറ്റുകൾക്ക് എല്ലാവരോടും മാപ്പ് പറയുന്നുണ്ട്. എന്നെ കാരണം കുറെ ആളുകൾ ഇവിടെ വിഷമിച്ചിട്ടുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഒരാളോടല്ല ക്ഷമ ചോദിക്കാനുള്ളത് എല്ലാവരോടും കൂടിയാണ് എന്നാണ് റിയാസും പറയുന്നത്.

  ശേഷം കര‍ഞ്ഞുകൊണ്ട് ലക്ഷ്മിപ്രിയയെ കെട്ടിപിടിച്ച് റിയാസ് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. പ്രമോ പുറത്തിറങ്ങി നിമിഷനേരം കൊണ്ട് ശ്രദ്ധനേടി. ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ വീട്ടിൽ ന‌ടക്കുന്നുവെന്നത് തന്നെയാണ് കാരണം.

  Read more about: bigg boss
  English summary
  bigg boss malayalam season 4: lakshmi priya and riyas apologized each other, latest promo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X