India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അനിയത്തിയുടെ കാലിൽ മണ്ണുപോലും പറ്റാതിരിക്കാൻ വല്യണ്ണൻ റോയൽ എവിക്ഷനാണ് നടത്തിയത്'; ലക്ഷ്മിപ്രിയ!

  |

  ബിഗ് ബോസ് മലയാളം സീസൺ നാല് മലയാളി പ്രേക്ഷകർ അക്ഷരാർഥത്തിൽ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിൽ എത്തിയ ആറ് പേർക്കായി 21 കോടിയിലേറെ വോട്ടുകളാണ് ലഭിച്ചത്.

  തീർച്ചയായും ബിഗ് ബോസിന്റെ അടുത്ത സീസണായും പ്രേക്ഷകർ കാത്തിരിപ്പുണ്ടാകും. ബി​ഗ് ബോസ് മലയാളം ആരംഭിച്ച് തുടക്കത്തിൽ മലയാളി പ്രേക്ഷകർക്ക് ഈ റിയാലിറ്റി ഷോയെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല.

  പിന്നീട് ഓരോ ദിവസം കഴിയുന്തോറും ബി​ഗ് ബോസ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്.

  Also Read: 'എന്നോട് അഞ്ച് മിനിറ്റ് തികച്ച് സംസാരിക്കാൻ ദിൽഷ നിൽക്കുന്നില്ല'; പരാതിയുമായി റോബിൻ, ദിൽഷയുടെ മറുപടി ഇങ്ങനെ!

  ഇതുവരെയുള്ള സീസണുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ സ്വീകരിച്ച് ഓളമാക്കി മാറ്റിയ സീസൺ‌ നാലാം സീസണാണെന്ന് പറയേണ്ടി വരും. ഇരുപത് മത്സരാർഥികളാണ് നാലാം സീസണിൽ പങ്കെടുത്തതെങ്കിൽ ആ ഇരുപത് പേരും ഇന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.

  അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർഥികളിൽ ഒരാളാണ് ലക്ഷമി പ്രിയ. തുടക്കം മുതൽ ലക്ഷ്മി പ്രിയ കളിയിൽ സജീവമായിരുന്നു. വഴക്ക്, ഭക്ഷണം പാകം ചെയ്യൽ‌, സ്കിറ്റ് അവതരണം, കരച്ചിൽ, ടാസ്ക്കിലെ സാന്നിധ്യം എല്ലാം കൊണ്ടും ലക്ഷ്മി പ്രിയ മുഴുവൻ നേരവും സജീവമായിരുന്നു.

  Lakshmi Priya About Dilsha & Dr. Robin | അവർ ഒന്നിച്ചാൽ ഏറ്റവും സന്തോഷിക്കുന്നത് ഞാൻ | *Interview

  Also Read: 'ആരുടെ മുമ്പിലും ഇട്ടുകൊടുക്കാതെ അവർ എന്നെ രക്ഷിച്ചു, എന്തിനാണ് റോബിൻ അലറി സംസാരിക്കുന്നത്?'; ദിൽഷ

  സീസൺ ഫോറിൽ ആറ് ഫൈനലിസ്റ്റുകളിൽ ഒരാൾ ലക്ഷ്മിപ്രിയയായിരുന്നു. നാലാം സ്ഥാനമാണ് ലക്ഷ്മി പ്രിയയ്ക്ക് ലഭിച്ചത്. നൂറ് ദിവസം തികയ്ക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് ഇടയ്ക്കിടെ ലക്ഷ്മി പ്രിയ പറയാറുമുണ്ടായിരുന്നു.

  ബി​ഗ് ബോസ് ജീവിതത്തെ കുറിച്ച് ഇപ്പോൾ‌ ഒരു ഓൺലൈൻ മാധ്യമത്തിൽ വാതോരാതെ സംസാരിച്ചിരിക്കുകയാണ് ലക്ഷ്മിപ്രിയ. നാലാം സ്ഥാനം ലഭിച്ചതിനെ കുറിച്ച് അടക്കം ലക്ഷ്മി പ്രിയ സംസാരിച്ചു.

  'ഞാനായിരുന്നു ഈ സീസണിലെ ഏറ്റവും ശക്തയായ സ്ത്രീ മത്സരാർഥി. ഞാൻ നേരിട്ടിട്ടുള്ളപോലെ മറ്റൊരാളും പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടാകില്ല. ഒരുപാട് ചവിട്ടിതേയ്ക്കപ്പെട്ട വ്യക്തിയും ഞാൻ തന്നെയാണ്.'

  'അതുപോലെ ദിൽഷയും ആ വീട്ടിൽ നിൽക്കുമ്പോൾ ഒരുപാട് സഹിച്ചിട്ടുണ്ട്. ധന്യയും ഫിനാലെയോട് അടുത്തപ്പോൾ നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നു.'

  'അതുകൊണ്ട് തന്നെയാണ് ഫൈനലിസ്റ്റുകളായ മൂന്ന് സ്ത്രീകളടക്കം ഈ സീസണിലെ പെണ്ണുങ്ങളെല്ലാം പൊളിയായിരുന്നുവെന്ന് ഞാൻ ഇടയ്ക്കിടെ പറയാൻ കാരണം. കാർക്കിച്ച് തുപ്പിയത് എന്റെ അഭിമാനത്തെ ചോദ്യം ചെയ്തതുകൊണ്ടാണ്.'

  'അതിൽ ഇന്നും ഖേദം തോന്നുന്നില്ല. എന്റെ ഭാർത്താവ് പോലും ആ പ്രവൃത്തിയെ കുറ്റപ്പെടുത്തിയിട്ടില്ല. റോബിൻ എന്റെ പൊന്നനിയനാണ്. അവനെ കുറിച്ച് പറയുമ്പോൾ തന്നെ രോമാഞ്ചം വരും.'

  'നാലാം സ്ഥാനം കിട്ടിയത് പോലെ തന്നെ റോബിന്റെ ചേച്ചിയാണ് ‍ഞാൻ എന്നതും എനിക്ക് ഏറെ അഭിമാനം തരുന്നതാണ്. റോബിന് നല്ലൊരു ഹൃദയമുണ്ട്. കറുത്ത പട്ടുസാരി ഉടുക്കാനായിരുന്നു ആ​ഗ്രഹം. പക്ഷെ നല്ലൊരു ദിവസം കറുപ്പ് ധരിക്കേണ്ടെന്ന് കരുതി.'

  'ട്രയൽ നോക്കിയപ്പോഴും ഭം​ഗിയുള്ളതായി തോന്നിയില്ല. എനിക്ക് സുപ്പീരിയോറിറ്റി കോംപ്ലക്സാണെന്നാണ് അവിടെയുള്ളവരെല്ലാം പറഞ്ഞത്. എല്ലത്തിനേയും ജപംകൊണ്ടാണ് ഞാൻ കടന്നുവന്നത്. റിയാസിനോട് ദേഷ്യമില്ല.'

  'റിയാസ് വിജയിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു. ഞാൻ മറ്റ് ഭാഷയിലെതോ മലയാളത്തിലേയോ ബി​ഗ് ബോസ് കണ്ടിട്ടല്ല മത്സരിക്കാൻ പോയത്.'

  'എലിമിനേറ്റാക്കുന്ന വീഡിയോ കണ്ട് ആളുകൾ പറഞ്ഞു ലക്ഷ്മിയെ ഒരുപാട് സ്നേഹിക്കുന്ന വല്യണ്ണൻ അനിയത്തിയുടെ കാലിൽ ഒരു മണ്ണുപോലും കൊള്ളരുതെന്ന് കരുതി റോയൽ എവിക്ഷനാണ് നടത്തിയത്.'

  'അതാണ് അകത്ത് വന്ന് വണ്ടിയിൽ കൂട്ടികൊണ്ടുപോയതെന്ന്. നാലാം സ്ഥാനമായിരിക്കുമെന്ന് എനിക്കൊരു ധാരണയുണ്ടായിരുന്നു.'

  'മാത്രമല്ല ബുള്ളറ്റിൽ വന്ന നാല് പേരും ആദ്യം ഒരുമിച്ച് എന്റെ മുഖത്തേക്കാണ് നോക്കിയത് അതോടെ ഞാൻ ഉറപ്പിച്ചു. ദിൽഷയോട് യാത്ര പറയാൻ കഴിയാതിരുന്നത് സങ്കടമായിരുന്നു' ലക്ഷ്മി പ്രിയ പറയുന്നത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: lakshmi priya open up about her eviction experience and audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X