For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചേട്ടാ, അവിടെപ്പോയി ഇടിച്ച് പൊളിച്ച് വരരുതെന്ന് ശ്രീനിഷും പേർളിയും പറഞ്ഞിരുന്നു'; സൗഹൃദത്തെ കുറിച്ച് നവീൻ!

  |

  ഇന്ത്യയിലെ പല ഭാഷകളിൽ ചെയ്ത് വിജയം കണ്ടശേഷമാണ് മലയാളത്തിലേക്ക് ബി​ഗ് ബോസ് മലയാളം എത്തിയത്. ഇതുവരെ മലയാളത്തിൽ നാല് സീസണുകളാണ് സ്ട്രീം ചെയ്തത്. അതിൽ‌ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട സീസൺ നാലാമത്തെ സീസണായിരുന്നു.

  പ്രേക്ഷകർക്ക് പരിചിതമായ വളരെ കുറച്ച് മുഖങ്ങൾ മാത്രമെ സീസൺ ഫോറിൽ ഉണ്ടായിരുന്നുള്ളു. ബാക്കി എല്ലാവരും പുതിയ മുഖങ്ങളായിരുന്നു. തുടക്കത്തിൽ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയില്ലായിരുന്നുവെങ്കിലും പിന്നീടങ്ങോട്ട് മത്സരിക്കാനെത്തിയ ഇരുപത് പേർക്കും ജനമനസിൽ ഇടം ലഭിച്ചു.

  Also Read: 'കമന്റിലൂടെ തെറിവിളിക്കുന്നവർ തെറിവിളിച്ചോണ്ടിരിക്കും, ഞാൻ എന്റെ കാര്യം ചെയ്യും'; പരിഹസിക്കുന്നവരോട് സൂരജ്!

  ചില മത്സരാർഥികളുടെ പുരോ​ഗമന ചിന്താ​ഗതികൊണ്ട് പ്രേക്ഷകരുടെ ചിന്തയിൽപ്പോലും മാറ്റം കൊണ്ടുവരാൻ സാധിച്ചുവെന്നതും നാലാം സീസണിന്റെ പ്രത്യേകതയാണ്. നാലാം സീസണിൽ വിജയിയായത് ദിൽഷ പ്രസന്നായിരുന്നു.

  ആദ്യമായാണ് ബി​ഗ് ബോസ് മലയാളത്തിൽ ഒരു ലേഡി ടൈറ്റിൽ വിന്നറുണ്ടാകുന്നത്. താൻ വലിയ ​ഗെയിം പ്ലാനൊന്നുമില്ലാതെ കളിക്കാനെത്തിയ വ്യക്തിയാണെന്നും അവിടെ നിന്ന് കളിച്ച് വിജയിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദിൽഷ പ്രസന്നൻ വിജയിയായ ശേഷം പറഞ്ഞിരുന്നു.

  Also Read: അങ്ങനൊരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ടെങ്കില്‍ തെളിയിക്കണം; പറയുന്നത് ചെയ്യാം, വെല്ലുവിളിയുമായി ഫുക്രു

  മൂന്ന് വൈൽഡ് കാർഡുകൾ ഉൾപ്പടെയാണ് ഇരുപത് പേർ നാലാം സീസണിൽ മത്സരിച്ചത്. നാലാം സീസണിൽ മത്സരാർഥിയായി എത്തി മുപ്പത്തിയഞ്ച് ദിവസം പൂർത്തിയായപ്പോൾ പുറത്താക്കപ്പെട്ട മത്സരാർഥിയാണ് സീരിയൽ താരം നവീൻ അറയ്ക്കൽ.

  ഈ സീസണിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട മത്സരാർഥിയും നവീൻ അറയ്ക്കലായിരുന്നു. ബി​ഗ് ബോസ് സീസണിൽ പങ്കെടുക്കാൻ പോയപ്പോൾ മുൻ ബി​ഗ് ബോസ് മത്സരാർഥികളായിരുന്ന പേർളി മാണിയും ശ്രീനിഷ് അരവിന്ദും നൽകിയ ഉപദേശത്തെ കുറിച്ചാണ് നവീൻ അറയ്ക്കൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 'പേർളിയും ശ്രീനിയും എന്റെ നല്ല സുഹൃത്തുക്കളാണ്.'

  'അവരെന്നോട് പോകുന്നതിന് മുമ്പ് പറഞ്ഞിരുന്നു അവിടെ പോയി സ്വഭാവം ഇറക്കി അവിടെയെല്ലാം ഇടിച്ച് പൊളിച്ച് തിരിച്ച് വരല്ലേയെന്ന്. അവർ അടിപൊളിയാണ്. എനിക്ക് പെട്ടന്ന് ദേഷ്യം വരും. പ്രതികരിക്കണമെന്ന് തോന്നും. അങ്ങനെ ഹൗസിനുള്ളിൽ വെച്ച് പ്രതികരിക്കാൻ തുടങ്ങിയപ്പോഴെല്ലാം തടഞ്ഞ് നിർ‌ത്തിയത് റോൺസണാണ്. നവീൻജി വേണ്ട.'

  'നമ്മൾ ആർട്ടിസ്റ്റുകളാണ് എന്നും പറഞ്ഞ് അവൻ എന്നെ പിടിച്ച് ഇരുത്തും. എന്നിട്ട് ഞാൻ‌ മുപ്പത്തിയഞ്ചാമത്തെ ദിവസം പുറത്തായി അവൻ തൊണ്ണൂറ്റി അ‍ഞ്ച് ദിവസം അവിടെ നിന്നു. പരിപ്പും ​ഗോതമ്പും കഴിച്ച് മടുത്തിരുന്നു.'

  'വീട്ടിൽ വന്നശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഒരു ആറ് മാസത്തേക്ക് പരിപ്പും ​ഗോതമ്പും വാങ്ങിയേക്കരുത് എന്നാണ്. വെറുത്ത്പോയി. ​ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പ് വീട്ടിൽ കേറിയപ്പോൾ ധന്യയൊക്കെ വല്ലാത്ത അവശതയിലായിരുന്നു.'

  'അവിടുത്തെ ഭക്ഷണവും വഴക്കും അടിയുമല്ലെ. പിന്നെ ഞങ്ങൾ ചെന്നപ്പോഴാണ് എല്ലാവരും ഒന്ന് ഉഷാറായത്. എലിമിനേറ്റഡായി പുറത്ത് വന്നപ്പോൾ ഞാൻ ചോദിച്ചത് തെറിവിളികൾ ഉണ്ടോയെന്നാണ്. അപ്പോൾ അവർ പറഞ്ഞു എക്സ്പ്രഷൻ കിങ് എന്നൊരു വിളിപ്പേര് വീണിട്ടുണ്ടെന്ന്.'

  'ഫോൺ കിട്ടിയ ഉടൻ നോക്കിതും അതുമായി ബന്ധപ്പെട്ട ട്രോളുകളാണ്. ബ്ലെസ്ലിയും റോബിനും ദിൽഷയും നല്ല സുഹൃത്തുക്കളായിരുന്നു. അവരുടെ ഫ്രണ്ട്ഷിപ്പ് നല്ലതായിരുന്നു. ബാക്കിയുള്ള കഥകൾ പുറത്ത് വന്നശേഷമാണ് കേട്ടത്.'

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  'എനിക്ക് ഏറ്റവും സന്തോഷം നൽകിയത് റിയാസ് മൂന്നാം സ്ഥാനത്ത് എത്തിയതാണ്. ഇടയ്ക്ക് നിന്ന് വന്നിട്ടും അവന് മൂന്നാം സ്ഥാനത്ത് എത്താൻ സാധിച്ചല്ലോ അതൊരു വിജയമാണ്' നവീൻ അറയ്ക്കൽ പറഞ്ഞു.

  നവീൻ പ്രതികരിക്കാനും അഭിപ്രായങ്ങൾ തുറന്ന് പറയാനും മടികാണിച്ചതാണ് പ്രേക്ഷകപ്രീതി കുറയാൻ കാരണമായത്. ബി​ഗ് ബോസ് ഹൗസിൽ വെച്ച് പരിചയപ്പെട്ട് പ്രണയത്തിലായവരായിരുന്നു ശ്രീനിഷും പേർളിയും. ശേഷം ഇരുവരും വിവാഹിതരായി. നില എന്നൊരു മകളും ഇരുവർക്കുമുണ്ട്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Naveen Arakkal revealed how Pearle and Srinish Aravind advised him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X