For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഹാപ്പി ബർത്ത് ഡേ... ബി​ഗ് ബ്രദർ...'; റിസോർട്ടിൽ റോൺസണിന് സർപ്രൈസ് പിറന്നാൾ പാർട്ടി നൽകി നിമിഷയും സംഘവും!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചു. ഇതുവരെ മലയാളത്തിൽ അരങ്ങേറിയിട്ടുള്ള ബി​ഗ് ബോസ് സീസണുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ സീസൺ കൂടിയായിരുന്നു സീസൺ ഫോർ.

  ഇരുപത് പേർ മത്സരിച്ച സീസൺ ഫോറിൽ വിജയിയായത് ദിൽഷ പ്രസന്നായിരുന്നു. രണ്ടാം സ്ഥാനം ബ്ലെസ്ലി നേടി. മൂന്നാം സ്ഥാനം റിയാസ് സലീമിനായിരുന്നു. ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച് കപ്പ് നേടാനാണ് എല്ലാവരും ബി​ഗ് ബോസിൽ മത്സരിക്കാനെത്തുന്നത്.

  പക്ഷെ അവിടെ എത്തി ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോൾ‌ അവനവന്റെ സ്വഭാവവുമായി കണക്ടാകുന്നവരെ കണ്ടെത്തി സൗഹൃദത്തിലായിപ്പോകും.

  Also Read: 55 വയസ്സുള്ള ആളുമായി പ്രണയവും ചതിയും; ആ സിനിമ എന്റെ ജീവിതത്തെ ബാധിച്ചു, ജോലി നഷ്ടപ്പെടുത്തി - മനസുതുറന്ന് കൃപ

  അത്തരത്തിൽ ഹൗസിനുള്ളിൽ വെച്ച് അടുത്ത സുഹൃത്തുക്കളായവരാണ് റിയാസ് സലീം, നിമിഷ, ജാസ്മിൻ, റോൺസൺ എന്നിവർ. സീസൺ ഫോറിൽ ആരംഭിച്ച സൗഹൃ​ദം അകത്തും പുറത്തും മാറ്റമില്ലാതെ നാലുപേരും കൊണ്ടുപോകുന്നുണ്ട്.

  തുടക്കം മുതൽ ജാസ്മിനും നിമിഷയുമായിട്ടായിരുന്നു റോൺസണിന് കമ്പനി. പിന്നീട് റിയാസ് സലീമും പകുതിയിൽ വെച്ച് ഇവർക്കൊപ്പം ചേർന്നു. പലരും നിലനിൽപ്പിന് വേണ്ടി വീട്ടിലുള്ള മറ്റ് ആളുകളെ മുതലെടുത്തപ്പോഴും റോൺസണും നിമിഷയും ജാസ്മിനും റിയാസുമെല്ലാം അവരുടെ സൗഹൃദം കാത്തുസൂക്ഷിച്ച് പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ച് മുന്നോട്ട് പോയി.

  Also Read: ബിപാഷ അറിയാതെ കൂട്ടുകാരിയെ പ്രണയിച്ച ജോണ്‍ എബ്രഹാം; കല്യാണ വാര്‍ത്ത കേട്ട് ഞെട്ടി നടി; ആ പ്രണയകഥ!

  ബി​ഗ് ബോസ് അവസാനിച്ച ശേഷവും ശക്തമായി സൗഹൃദം മുന്നോട്ട് കൊണ്ടുപോകുന്ന നാലുപേരും ഇപ്പോൾ അവധി ആഘോഷിക്കുന്ന തിരക്കിലാണ്.

  മാത്രമല്ല കൂട്ടത്തിലെ ബി​ഗ് ബ്രദറെന്ന് മറ്റുള്ളവർ വിശേഷിപ്പിക്കുന്ന റോൺസണിന്റെ പിറന്നാളും നിമിഷയും സംഘവും ആഘോഷമാ​ക്കി കേരളത്തില ഒരു റിസോർട്ടിലായിരുന്നു ബി​ഗ് ബോസ് താരങ്ങളുടെ പിറന്നാൾ ആഘോഷ പരിപാടികൾ നടന്നത്.

  റോൺസണിന്റെ ഭാര്യ നീരജയും ഇവർക്കൊപ്പം അവധി ആഘോഷിക്കുന്നുണ്ട്. റോൺസണിന്റെ മുറിയിലേക്ക് സർപ്രൈസായി കേക്കും മറ്റുമായി ചെന്നാണ് നിമിഷയും സംഘവും പിറന്നാൾ ആഘോഷം നടത്തിയത്.

  അപ്രതീക്ഷിതമായി സഹോദരങ്ങളെപ്പോലെ കരുതുന്നവരിൽ നിന്നും കിട്ടിയ സർപ്രൈസ് റോൺസണിനേയും അത്ഭുതപ്പെടുത്തി. ഹാപ്പി ബർത്ത് ഡേ ബി​ഗ് ബ്രദർ എന്നാണ് റോൺസണിന് പിറന്നാൾ ആശംസകൾ നേർന്ന് നിമിഷയും ജാസ്മിനും റിയാസുമെല്ലാം സോഷ്യൽമീഡിയയിൽ കുറിച്ചത്.

  കഴിഞ്ഞ ദിവസം റോൺസണിന്റെ ഭാര്യ നീരജയും ഭർത്താവിന്റെ സുഹൃത്തുക്കൾക്ക് സമ്മാനങ്ങൾ നൽകിയിരുന്നു. ​

  ഫിനാലെയ്ക്ക് മുമ്പുള്ള ആഴ്ചയാണ് റോൺസൺ പുറത്തായത് ഏകദേശം തൊണ്ണൂറ്റി അഞ്ച് ദിവസത്തോളം റോൺസണിന് ഹൗസിൽ നിൽക്കാൻ സാധിച്ചിരുന്നു. എഴുപത് ദിവസം കഴിഞ്ഞ ശേഷമാണ് ജാസ്മിൻ സ്വമേധയ ഹൗസിൽ നിന്നും പുറത്ത് വന്നത്.

  തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തികൾ നടക്കാൻ സാധ്യതയുള്ളതിനാൽ പിന്മാറുന്നുവെന്നാണ് ജാസ്മിൻ ഷോ ക്വിറ്റ് ചെയ്ത് പോകും മുമ്പ് പറഞ്ഞത്. റിയാസിന് ഒന്നാം സ്ഥാനം ലഭിക്കണമെന്നായിരുന്നു നിമിഷയും റോൺസണും ജാസ്മിനും ആ​ഗ്രഹിച്ചിരുന്നത്.

  ആ പ്രതീക്ഷ തെറ്റിയതിനാൽ വിജയിയെ പ്രഖ്യാപിച്ചപ്പോൾ വലിയ സന്തോഷ പ്രകടനമൊന്നും ഇവർ മൂന്ന് പേരും നടത്തിയിരുന്നില്ല.

  ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത വിഗ്രഹണം എന്ന പരമ്പരയിലൂടെയാണ് ടെലിവിഷന്‍ സീരിയല്‍ രംഗത്തേക്ക് റോൺസൺ എത്തിയത്. തുടര്‍ന്ന് ഭാര്യ, സീത, അനുരാഗം, കൂടത്തായി തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു.

  Recommended Video

  Dr. Robin Performance: ഡോക്ടറുടെ പെർഫോമൻസ് കണ്ട് വായും പൊളിച്ചു നിന്ന് നാട്ടുകാർ

  സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളായിരുന്നു താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായിരുന്നു റോൺസൺ. പോസിറ്റീവ് മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.

  തെലുങ്ക് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. ചില മലയാള സിനിമകളിലും റോൺസൺ മുഖം കാണിച്ചിട്ടുണ്ട്.

  നടൻ എന്നതിലുപരി ബിസിനസ്, ഇന്റീരിയർ ഡിസൈനിങ്, വോൾ ആർട് തുടങ്ങിയ മേഖലയിലും റോൺസൺ മികവ് തെളിയിച്ചിട്ടുണ്ട്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: nimisha, jasmine and riyas celebrated ronson birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X