Don't Miss!
- Lifestyle
Daily Rashi Phalam: പുതിയ മാസം പുതിയ തുടക്കം; 12 രാശിക്കും ഇന്നത്തെ രാശിഫലം
- News
പരീക്ഷ നടക്കുന്നതിനിടെ സഹപാഠിനിയെ അക്രമിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
- Finance
ഓഹരിയൊന്നിന് 490 രൂപ ഡിവിഡന്റ്; കടബാധ്യതകളില്ലാത്ത ഈ മിഡ് കാപ് സ്റ്റോക്കില്‍ 43% ലാഭം നേടാം
- Sports
IND vs ENG: ആശങ്കയോ, ആര്‍ക്ക്?, ധോണിയോട് സംസാരിച്ചു, തയ്യാറെന്ന് ക്യാപ്റ്റന്‍ ബുംറ
- Automobiles
മനം കവരുന്ന ആക്സ്സറിസുമായി പുത്തൻ Brezza 2022
- Travel
ഐആര്‍സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍
- Technology
Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി
നോമിനേറ്റ് ചെയ്തിട്ട് കാര്യമില്ല ; ധന്യക്ക് ഒടുവിൽ റോബിന്റെ പവർ മനസിലായെന്ന് ആരാധകർ
ബിഗ് ബോസ് സീസൺ ഫോർ അതിന്റെ 57 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ദിവസങ്ങൾ കടക്കുന്തോറും മത്സരവും മുറുകുകയാണ്.
17 മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് സീസൺ ഫോറിൽ ഇപ്പോൾ അവശേഷിക്കുന്നത് 12 മത്സരാർത്ഥികളാണ് ഇതിൽ നാല്പത് ദിവസത്തിന് ശേഷം വീട്ടിലേക്ക് പ്രവേശിച്ച വൈൽഡ് കാർഡ് എൻട്രികളായ റിയാസും വിനയ് മാധവും ഉൾപ്പെടും.
കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ അപർണ്ണ എവിക്ഷനിലൂടെ പുറത്താവുകയുണ്ടായി. ബിഗ് ബോസ് വീട്ടിൽ സ്ട്രോങ്ങ് ആയ ഒരു മത്സരാർഥിയാണെന്ന് എല്ലാവരും വിശ്വസിച്ചിരുന്ന ആളായിരുന്നു അപർണ്ണ. ടോപ് ഫൈവിൽ എത്താൻ സാധ്യത ഉള്ള മത്സരാർത്ഥി.
എന്നാൽ അപർണ്ണക്ക് പ്രേക്ഷകരുടെ പിന്തുണ ലഭിച്ചിരുന്നില്ല. പ്രേക്ഷകർ ആഗ്രഹിച്ചതുപോലെയുള്ള കണ്ടന്റ് നൽകാൻ കഴിയാതെ സെയ്ഫ് ഗെയിം കളിച്ച് ബിഗ് ബോസിൽ മുന്നോട്ട് പോയതിനാലാണ് അപർണ്ണക്ക് പുറത്ത് പോകേണ്ടിവന്നത്.
Also Read :'അമ്മച്ചി' എന്ന് വിളിച്ച ജാസ്മിനെ കിളവിയെന്ന് തിരിച്ച് വിളിച്ച് സുചിത്ര, ഉഗ്രൻ മറുപടിയുമായി താരം
അപർണ്ണ ബിഗ് ബോസ്സിൽ നിന്നും പുറത്തവുന്നതിനു മുൻപ് നടന്ന എവിക്ഷനിൽ പുറത്ത് പോയത് നിമിഷയാണ്. നല്ലപോലെ ഗെയിം കളിക്കുകയും ബിഗ് ബോസിൽ ആവശ്യത്തിൽ അധികം കണ്ടന്റ് നൽകുകയും ചെയ്ത നിമിഷ ഉറപ്പായും വീട്ടിൽ തുടരുമെന്നാണ് മറ്റ് മത്സരാർത്ഥികൾ കരുതിയിരുന്നത്. എന്നാൽ നിമിഷായേയും പ്രേക്ഷകർ കൈവിട്ടു.

ടോപ്പ് ഫൈവിൽ എത്താൻ സാധ്യതയുള്ള രണ്ട് മത്സരാർത്ഥികൾ കളിയിൽ നിന്നും പുറത്തായതോടെ പുറത്ത് ഗെയിം എങ്ങനെയാണ് പ്രേക്ഷകർ വിലയിരുത്തുന്നത് എന്നതിന് ഒരു രൂപവും കിട്ടാതെ വിഷമിക്കുകയാണ് മത്സരാർത്ഥികൾ.
ബിഗ് ബോസ് വീട്ടിൽ ആർക്കാണ് ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ളതെന്നും ആർക്കാണ് പിന്തുണ ഒട്ടും ഇല്ലാത്തതെന്നും മത്സരാർത്ഥികൾക്ക് ഊഹിക്കാൻ പോലും കഴിയാത്ത അവസ്ഥ.
Also read: റോബിൻ വിഷയത്തിൽ തെറ്റിയത് ബിഗ് ബോസിന്
ഈ അവസരത്തിലാണ് ഈ ആഴ്ചത്തെ നോമിനേഷൻ പ്രക്രിയ നടന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണത്തേയും നോമിനേഷൻ പ്രക്രിയ നടന്നത്.
മൂന്ന് പേർ വീതമുള്ള ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു നോമിനേഷൻ നടന്നത്. ഒരോ ഗ്രൂപ്പിലേയും മൂന്ന് പേർ ചേർന്ന് പരസ്പരം ചർച്ച ചെയ്ത് ഒരാളെ തീരുമാനിക്കണം.
നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ സുചിത്ര, അഖിൽ, വിനയ്, സൂരജ് എന്നിവരാണ് നോമിനേഷൻ പട്ടികയിൽ എത്തിയിരിക്കുന്നത്.

നോമിനേഷൻ പ്രക്രിയക്കായി പേര് നിർദേശിക്കുന്ന അവസരത്തിൽ നടന്ന ചർച്ചകൾ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ധന്യയും റോബിനും വിനയ് മാധവും ആണ് നോമിനേഷനായി പോയത്.
ചർച്ചക്കൊടുവിൽ വിനയ് നോമിനേഷൻ പട്ടികയിൽ വരികയായിരുന്നു. തുടർന്ന് ബിഗ് ബോസ് വീട്ടിൽ നോമിനേഷന് മത്സരാർത്ഥികളെ നിർദേശിച്ചതിനെപ്പറ്റി ചർച്ച ഉണ്ടായി. ഈ അവസരത്തിൽ ധന്യ പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രേക്ഷകർ ചർച്ചാവിഷയം ആക്കുന്നത്.
Also Read: റോബിന്റെ പെരുമാറ്റം ദിൽഷക്ക് നോവുന്നോ; ഇനി ഒറ്റക്കുള്ള പോരാട്ടം മതിയെന്ന് ആരാധകർ
താൻ റോബിനെ നോമിനേഷന് നിർത്തണ്ട എന്ന് പറഞ്ഞതിനുള്ള കാരണം കുട്ടി അഖിലുമായി ചർച്ച ചെയ്യുകയായിരുന്നു ധന്യ.
റോബിൻ മുൻപ് പല തവണ നോമിനേഷനിൽ വന്നിട്ടുള്ളതാണെന്നും എന്നിട്ട് പുള്ളി ഇന്നേവരെ ഔട്ട് ആയിട്ടില്ലെന്നും ധന്യ പറയുന്നു. നോമിനേഷനിൽ വരുന്നത് കാരണം റോബിന് പ്രേക്ഷക പിന്തുണ വർധിക്കുന്നുണ്ടെന്നും ധന്യ അഖിലിനോട് പറഞ്ഞു.

താൻ കഴിഞ്ഞ ആഴ്ച നോമിനേഷനിൽ വന്നതാണെന്നും അതുകൊണ്ട് തനിക്ക് അതിന്റെ ടെൻഷനും കാര്യങ്ങളും അറിയാൻ പറ്റിയെന്നും ധന്യ പറഞ്ഞു.
എന്നാൽ വിനയ് ഇപ്പോൾ വന്നതേ ഉള്ളു വെറും 15 ദിവസം മാത്രമാണ് വിനയ് ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ വിനയ് നോമിനേഷനിൽ വരുമ്പോൾ വിനയുടെ പ്രേക്ഷക പിന്തുണ വർധിക്കുമെന്നും ധന്യ പറയുന്നു.
ഡോക്ടർ റോബിന്റെ ജനപിന്തുണ ധന്യക്ക് ഇപ്പോൾ മനസിലായെന്നാണ് പ്രേക്ഷകർ ധന്യയുടെ ഈ ചർച്ചക്ക് കമ്മന്റ് ഇട്ടിരിക്കുന്നത്.
Also Read:ജീവിതത്തില്‍ കുറ്റബോധം തോന്നിയ വില്ലത്തരത്തെപ്പറ്റി സ്വന്തം സുജാതയിലെ റൂബി
എന്തുതന്നെ ആയാലും പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്ന വീക്ക് ആയ കുറച്ച് മത്സരാർത്ഥികൾ ഇത്തവണത്തെ നോമിനേഷൻ പ്രക്രിയയിൽ എത്തിയിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലെ മൂവർ സംഘമായ അഖിൽ, സൂരജ്, സുചിത്ര എന്നിവർ ഒരുമിച്ച് നോമിനേഷനിൽ എത്തിയത് കാരണം പ്രേക്ഷകരുടെ ഇത്തവണത്തെ വോട്ട് സ്പ്ലിറ്റവനും സാധ്യതയുണ്ട്.
-
പത്ത് ലക്ഷം വരെ വാഗ്ദാനം ചെയ്ത് ബിഗ് ബോസ്, റിയാസ് പണപ്പെട്ടിയെടുത്തില്ല, ഫൈനൽ തന്നെ ലക്ഷ്യം!
-
വണ്ടിയൊന്ന് തട്ടി, പിന്നെ കേട്ടത് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന്; സ്ത്രീപീഡനത്തില്‍ പെട്ട് പോയ കഥ പറഞ്ഞ് ഷാജു
-
ആ കുഞ്ഞിന് വിയര്‍പ്പ് ഗ്രന്ഥി ഇല്ല, ശരീരം മുഴുവന്‍ പൊള്ളി വരും, ആ വേദനപ്പിക്കുന്ന കഥ പറഞ്ഞ് ദലീമ