India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാസ്മിനെതിരെ വ്യക്തിഹത്യ നടത്തിയത് റോബിന്‍ ഫാന്‍സല്ല, ബ്ലെസ്സിയുടെ ടീം; വെളിപ്പെടുത്തലില്‍ തെളിയുന്നത്!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ബ്ലെസ്ലി. ടോപ് 5 ല്‍ ബ്ലെസ്ലിയുമുണ്ടാകുമെന്നാണ് പ്രേക്ഷകര്‍. തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് അപരിചിതനായിരുന്നുവെങ്കിലും പിന്നീട് ജനപ്രീയനായി മാറുകയായിരുന്നു ബ്ലെസ്ലി. എന്നാല്‍ ബ്ലെസ്ലിയുടെ നിലപാടുകളും ഗെയിമുമെല്ലാം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ബ്ലെസ്ലിയേയും അദ്ദേഹത്തിന്റെ പിആര്‍ ടീമിനേയും കുറിച്ചുള്ള കുറിപ്പ് ശ്രദ്ധ നേടുകയാണ്.

  Also Read: വിവാഹത്തിന് ക്ഷണിക്കാന്‍ പോലും മടി കാണിക്കുന്നവരുണ്ട്; അവരിലേക്കാണ് മഞ്ജരി വന്നതെന്ന് ഗോപിനാഥ് മുതുകാട്

  കഴിഞ്ഞ ദിവസത്തെ ടാസ്‌കിനിടെ തന്റെ ഗെയിമിനെക്കുറിച്ചും പുറത്ത് താന്‍ ഒരുക്കി വച്ചിട്ട് വന്ന ടീമിനെക്കുറിച്ചുമൊക്കെ ബ്ലെസ്ലി വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ബ്ലെസ്ലിയും ബ്ലെസ്ലിയുടെ വ്യക്തിഹത്യ ടീമും എന്ന തലക്കെട്ടിലാണ് കുറിപ്പ് ആരംഭിക്കുന്നത്. നിമിഷ പുറത്തായത്തിന് ശേഷം തകര്‍ന്ന ജാസ്മിനെ കണ്ടു ഒരുപാട് വിഷമിച്ചിരിക്കുമ്പോള്‍ ഒരു പ്രോമോ വന്നു. ജാസ്മിന്‍ പഴയ പോലെ ഉഷാറായി ബ്ലെസ്‌ളിയോട് വഴക്കിടുന്നതിന്റെ, അത് കണ്ടു ജാസ്മിന്‍ പഴയത് പോലെ എനെര്‍ജിറ്റിക് ആയി എന്ന് കരുതി സന്തോഷിച്ചു. അടുത്ത നാള്‍ രാവിലേ തൊട്ട് ലൈവ് കാണാനും ഇരുന്നുവെന്നാണ് ആരാധിക പറയുന്നത്.

  ലൈവില്‍ അങ്ങനെ പ്രശ്‌നങ്ങള്‍ തുടങ്ങി. ക്യാപ്റ്റന്‍ ആയ ബ്ലെസ്ലി സൂചിത്രയോട് റിവെന്‍ജ് ചെയ്തതിനെ എതിര്‍ത്തു ജാസ്മിന്‍ ബ്ലെസ്ലിക്ക് എതിരെ സംസാരിക്കുന്നു. നീ ഇന്നലെ പുതിയൊരു റൂള്‍ വച്ചപ്പോള്‍ ഞാനും നിന്റെ ഉള്ളില്‍ ഇരിപ്പ് അറിയാതെ അതിനെ സപ്പോര്‍ട്ട് ചെയ്തെന്നും, നീ ഇങ്ങനെ പക ഉള്ളില്‍ വച്ചു ചെയ്തതതാണെങ്കില്‍ തെറ്റാണു അത് കൊണ്ട് ക്യാപ്റ്റന്‍ ആയി നീ വച്ച മീറ്റിംഗിന് പോലും ഞാന്‍ വരില്ല എന്ന് പറഞ്ഞുവെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

  വാലിഡായ പോയന്‍റ്സായിരുന്നുവെന്നും ഒരു ഒഫന്‍സുമില്ലായിരുന്നുവെന്നും കുറിപ്പ് പറയുന്നു. ലാലേട്ടന്‍ വന്നപ്പോ നീ ഞങ്ങള്‍ 3 പെണ്ണുങ്ങളുടെ മാത്രം പേര് പുക വലിക്കുന്നവരുടെ കൂട്ടത്തില്‍ പറഞ്ഞപ്പോള്‍ ഞാന്‍ കാര്യമായി എടുത്തില്ല. നിന്റെ എല്ലാ ലോജിക്കുകളും എല്ലാ കേട്ടിരുന്നു നിന്നെ സപ്പോര്‍ട്ട് ചെയ്തിരുന്ന ആളാണ് ഞാന്‍.ഇപ്പൊ ഓര്‍ക്കുമ്പള്‍ നീ സ്ത്രീ കളെ മാത്രം എതിര്‍ക്കുന്ന സ്ത്രീ വിരുദ്ധന്‍ ആണ്. നീ ആക്രമിച്ചിട്ടുള്ള ഡെയ്‌സി സുചിത്ര, ഞാന്‍ നിമിഷ ഒക്കെ സ്ത്രീകള്‍ ആയിരുന്നു. നിന്നോടുള്ള എല്ലാ മതിപ്പും പോയി, തികച്ചും സത്യവും വാസ്തവവുമാണെന്നും കുറിപ്പില്‍ അഭിപ്രായപ്പെടുന്നു.

  നിന്റെ ലോജിക് പ്രകാരം, ഗെയിമിനു പാവ തട്ടിപ്പറിച്ച ഡെയ്‌സി കള്ളിയാണെങ്കില്‍ അതെ ലോജിക്കില്‍ പാവയെ നഷ്ടപ്പെടുത്തിയ നീ ആരാണ്? എല്ലാം കൊണ്ട് പോയി തുലയ്ക്കുന്നവനോ? നിന്നെ വിശ്വസിച്ചു എന്റെ പെങ്ങളെയോ നിന്റെ പെങ്ങളെയോ നിന്റെ ഒപ്പം വിട്ടാല്‍ നീ തുലയ്ക്കുമോ? നിന്റെ ഒപ്പം അമ്മയും പെങ്ങളും വന്നാല്‍ അവരെ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞ് മോങ്ങുമോ? ബ്ലെസ്ലി അത് അങ്ങനെ നടക്കുമെന്ന് സമ്മതിക്കുന്നുവെന്നും ആരാധിക ചൂണ്ടിക്കാണിക്കുന്നു.

  ഡീസപ്പോയിന്റെഡ് ആയ ജാസ്മിന്‍ പറയുന്നു, നീ അങ്ങനെ കരുതിയാലും നിന്നെ പറ്റി ഞാന്‍ അങ്ങനെ കരുതില്ല എന്ന്. അതായത് അവള്‍ ഫാമിലിയെ വച്ചു അവനെ കുറ്റം പറഞ്ഞില്ല. അവന്‍ മിണ്ടാതെ ഇരിക്കുന്നു. ഇതിലും ജാസ്മിന്‍ പറഞ്ഞത് വലിയ തെറ്റായി എനിക്ക് തോന്നിയില്ലെന്നാണ് ആരാധിക പറയുന്നത്.

  ഈ സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ ലൈവില്‍ മുഴുവന്‍ കമെന്റ്‌സും ജാസ്മിന്‍ സപ്പോര്‍ട്ട് ആയും, ബ്ലെസ്ലിക്ക് എതിരായുമാണ് വന്നു കൊണ്ടിരുന്നത്. അതായത് ജനങ്ങളും ഇതൊക്കെ തെറ്റായി കണ്ടില്ല. ബ്ലെസ്‌ളയുടെ മുഖമൂടി അഴിഞ്ഞു അവന്റെ ഗെയിം തീര്‍ന്നു എന്നുള്ള നിലവരെ ആയെന്നും ആരാധിക പറയുന്നു.


  ഇനിയാണ് ഇതിലേക്ക് അവന്റെ വ്യക്തിഹത്യ പിആർ ടീമിന്റെ കടന്നു വരവ്. ഇതുവരെ ഒരു ബിഗ്ബോസ് ഗ്രൂപ്പുകളിലും കാണാത്തത്ര സപ്പോര്‍ട്ട് പൊടുന്നനെ ബ്ലെസ്ലിക്ക് വരുന്നു, ഒരു വലിയൊരു ബിഗ്ബോസ് ഗ്രുപ്പ് പേര് മാറ്റി ജാസ്മിന്‍ ഹേറ്റേഴ്സ് ഗ്രുപ്പ് ആകുന്നു. ജാസ്മിനെതിരെ പോസ്റ്റുകളുടെ പ്രവാഹമായിരുന്നുവെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss

  ബ്ലെസ്ലി തീര്‍ന്നു എന്ന് കരുതിയിടത്തു നിന്ന് ജാസ്മിന് ഹേറ്റേഴ്സ് ഉണ്ടാകാന്‍ തുടങ്ങി.
  ഞാനും കരുതി എന്റെ കാഴ്ചപ്പാടിന്റെ കുഴപ്പമാകും, ബ്ലെസ്ലി ആയിരുന്നിരിക്കും ശരി.ഇത്രയും പേര്‍ ഇങ്ങനെ അവനെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എന്ന്. അത് കൊണ്ട് അതികം ആ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പോയില്ല. ഇതേ പോലെ അന്ന് ലൈവ് കണ്ടു ജാസ്മിന്‍ ആയിരുന്നു ശരി എന്ന് കമെന്റ് ഇട്ട ഓരോരുത്തരും കരുതോയിരുന്നിരിക്കാം. അന്നു മുതല്‍ ജാസ്മിന്‍ കുറ്റക്കാരി ആയി, തെറി വിളിക്കുന്നതിന് ജാസ്മിനിനെ കളിയാക്കി ഇടുന്നവര്‍ ജാസ്മിന്‍ ഹേറ്റേഴ്സ് ആയെന്നും കുറിപ്പില്‍ പറയുന്നു.


  ഇത്രയും വല്യ ഗ്രുപ്പ് പേര് മാറ്റിയതിനെ കുറിച്ചും ഓര്‍ത്തിരുന്നു. അപ്പൊ റോബിനില്ലേ, റോബിന്റെ പിആർ, റോബിന്റെ സപ്പോര്‍ട്ടേഴ്സ് ജാസ്മിനെ ഒതുക്കാന്‍ ചെയ്തതാകും എന്ന് കരുതി. എന്നാല്‍ ആ ഗ്രുപ്പിന്റെ നടത്തിപ്പുകാര്‍ ഇപ്പൊ ദില്ഷായെ കുറ്റം പറഞ്ഞ് ഒടി നടക്കുകയാണെന്ന് മനസ്സിലായപ്പോ ആണ്, റോബിന്റെ പിആർ അല്ല, റോബിനും, ജാസ്മിനും പുറകില്‍ മൂന്നാമതായിരുന്ന ബ്ലെസ്ലി ഒന്നുമല്ലാതായി എന്നറിഞ്ഞ്, ജാസ്മിനെ വ്യക്തിഹത്യ ചെയ്തു അവനെ പുണ്യാളനക്കി പുനര്‍ജീവിപ്പിക്കാന്‍ ഉള്ള വെട്ടുക്കിളി അക്രമണമായിരുന്നു അത് എന്ന് മനസ്സിലാക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്.


  എന്തിനും ഏതിനും കുറ്റം പറയാന്‍ റോബിന്റെ പിആർ എന്നൊന്നുള്ളതുകൊണ്ട്, ഇവന്റെ ഈ വ്യകതിഹത്യ ടീമിനെക്കുറിച്ച് ചിന്തിച്ചു പോലുമില്ല, ഇന്നലെ റോസ്റ്റിംഗ് ടാസ്‌കില്‍ തന്റെ കൂട്ടുകാര്‍ പുറത്തുന്നു ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് പറയുന്നത് വരെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4: Post About Bleslee And His Team For Degrading Others Grabs Attention
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X