Don't Miss!
- News
രാഹുല്‍ ഗാന്ധി അധ്യക്ഷനായി മടങ്ങി വരുമോ? കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പെത്തിയിട്ടും ഉറപ്പില്ല!!
- Finance
ബാങ്ക് അക്കൗണ്ടിന് അനക്കമില്ലെങ്കിൽ പണം ആർബിഐയിലേക്ക്; ഡീഫ് അക്കൗണ്ടിലെ തുക എങ്ങനെ തിരിച്ചെടുക്കാം
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Sports
പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?
- Lifestyle
Independence Day 2022: സ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കാം മികച്ച പ്രസംഗം
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
- Travel
ഒറ്റ ദിവസത്തില്‍ ഡല്‍ഹിയിലെ ഒന്‍പതിടങ്ങള്‍.. ചെങ്കോട്ട മുതല്‍ കുത്തബ് മിനാര്‍ വരെ...
'ബിഗ്ബോസിൽ എനിക്ക് ടോർച്ചറായിരുന്നു, വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഇങ്ങനെയാണ്'; റിതു മന്ത്ര!
മോഡലിങിലൂടെ അഭിനയത്തിലേക്ക് തിരിഞ്ഞ റിതു മന്ത്ര പ്രേക്ഷക ശ്രദ്ധ നേടിയത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. സീസൺ 3 യിലെ സജീവ മത്സരാർത്ഥിയായിരുന്നു റിതു. ഒരു സിനിമയിൽ അഭിനയിച്ചിട്ട് ലഭിക്കാത്ത അത്രയും ശ്രദ്ധ തനിയ്ക്ക് ലഭിച്ചത് ബിഗ് ബോസിലൂടെയാണെന്ന് താരം പലപ്പോഴും പറഞ്ഞിരുന്നു.
ഗായിക, മോഡൽ, നടി തുടങ്ങിയ ലേബലുകളിലാണ് റിതു ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസ് മൂന്നാം സീസൺ കഴിഞ്ഞപ്പോഴേക്കും മോശമല്ലാത്ത പ്രശസ്തിയും റിതുവിന് ലഭിച്ചു. ബിഗ് ബോസിൽ വന്നശേഷമാണ് കരിയറിലും റിതുവിന് ഉയർച്ചകൾ വന്ന് തുടങ്ങിയത്.

അഭിനയവും പാട്ടുമെല്ലാമായി തിരക്കിലായ റിതു ബിഗ് ബോസിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ. 'ബിഗ് ബോസിലേക്ക് പോകും മുമ്പ് ഞാനെന്ന ഒരാളുണ്ടെന്ന് ഈ മേഖലയിലുള്ള കുറച്ച് പേർക്ക് മാത്രമാണ് അറിയാമായിരുന്നത്.'
'ഇപ്പോൾ എല്ലാവർക്കും അറിയാം. ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. തെലുങ്കിലടക്കം സിനിമകൾ ചെയ്യുന്നുണ്ട്. കൂടാതെ ഞാൻ പാടുമെന്ന് ചിലർക്കെങ്കിലും അറിയാമായിരുന്നുവെങ്കിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ട്. പാട്ടും അഭിനയവുമൊക്കെയായി ലൈഫ് അൽപ്പം തിരക്ക് നിറഞ്ഞതായിട്ടുണ്ട്.'
Also Read: 'ഒറ്റപ്പെടുന്നവനെ വിജയിച്ചിട്ടുള്ളൂ... അതാണ് ചരിത്രം'; കിടിലം ഫിറോസിന്റെ പിന്തുണ ബ്ലെസ്ലിക്കോ?
'അമ്മയാണ് ഒറ്റക്കുട്ടിയായിട്ടും വീട്ടിൽ പിടിച്ച് നിർത്താതെ സ്വപ്നങ്ങൾക്ക് പിന്നാലെ പറക്കാൻ അനുവദിച്ചത്. ബിഗ് ബോസ് ഹൗസിൽ ജീവിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പലരും പ്രവോക്ക് ചെയ്ത് നമ്മളെകൊണ്ട് പലതും ചെയ്യിപ്പിക്കാനും പറയിപ്പിക്കാനും നോക്കും. നമ്മളുടെ ചിന്തകളെ വളച്ചൊടിക്കാനുള്ള ശ്രമവും കൂടുതലായിരിക്കും അവിടെ.'
'നാലാം സീസൺ തുടർച്ചയായി കണ്ടിട്ടില്ല. പക്ഷെ ചെറിയ വീഡിയോകളൊക്കെ കണ്ടിട്ടുണ്ട്. അമ്മ ബിഗ് ബോസ് പ്രേക്ഷകയാണ്. സൂരജിനൊക്കെ വോട്ട് ചെയ്യണമെന്ന് പറയുന്നത് കേൾക്കാം. ലക്ഷ്മിപ്രിയയെ പരിചയമുണ്ട്. കാരണം നിരവധി ഉദ്ഘാടനങ്ങൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. മറ്റുള്ള ആളുകളെ പരിചയമില്ല.'

'ഇപ്പോൾ ഞാനും എന്റെ അമ്മയും അടങ്ങുന്നതാണ് കുടുംബം. ഉയരമുള്ളത് കൊണ്ട് വിവാഹം നടക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പലരും എന്റെ അമ്മയോടും എന്നോടും പറഞ്ഞിട്ടുണ്ട്. പണ്ടൊക്കെ സ്ഥിരമായി എല്ലാവരും കളിയാക്കുമായിരുന്നു.'
Also Read: 'യഥാർഥ വിവാഹ ജീവിതം കെജിഎഫ് പോലെയാണ്, തെറ്റിദ്ധാരണ പരത്തുന്നത് നിങ്ങളാണ്'; കരണിനെ ശകാരിച്ച് സാമന്ത!
'പക്ഷെ യഥാർഥത്തിൽ ഉയരമുള്ളതുകൊണ്ടാണ് എനിക്ക് മോഡലിങ് ചെയ്യാൻ പറ്റുന്നതും ബിഗ് ബോസിൽ മത്സരിക്കാൻ പോകാൻ സാധിച്ചതും. ഉയരമുള്ളതിനാലാണ് ഇന്ന് കാണുന്ന സൗഭാഗ്യങ്ങൾ എനിക്കുള്ളത്. അതിനാൽ തന്നെ വിവാഹം നടക്കില്ല ഉയരം കാരണമായി മുടങ്ങും എന്നൊന്നും ചിന്തിക്കുന്നില്ല' റിതു മന്ത്ര പറയുന്നു.
-
ഗോപി സുന്ദറും അമൃതയും ബിഗ് ബോസില്‍ പോകുമോ? പൈസ കിട്ടുമെങ്കില്‍ തീര്‍ച്ചയായും പോകുമെന്ന് ഗോപി സുന്ദര്‍
-
തിരിച്ചു വന്നപ്പോൾ പരിഗണന കുറഞ്ഞു, എന്റെ ക്ലോസപ്പ് ഷോട്ട് വെക്കാൻ രണ്ടു തവണ ആലോചിച്ചവരുണ്ട്: കുഞ്ചാക്കോ ബോബൻ
-
പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പം സെൽഫിയെടുത്ത് വൈറലായത് സോഷ്യൽമീഡിയ താരം ഡാൻസിങ് മുത്തശ്ശി, വിശേഷം ഇങ്ങനെ!