For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിൽഷ വിഷയത്തിൽ ബ്ലെസ്ലിയോട് അസൂയയുണ്ട്, പക്ഷെ അവനെ വേറെ ആരെങ്കിലും തൊട്ടാൽ വെറുതെ ഇരിക്കില്ല'; റോബിൻ

  |

  ബി​ഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും മനോഹരമായ കോമ്പോയാണ് ദിൽഷ-റോബിൻ-ബ്ലെസ്ലി എന്നിവർ തമ്മിലുള്ളതെന്ന് പ്രേക്ഷകരെല്ലാം ഒന്നടങ്കം തലകുലുക്കി സമ്മതിക്കുന്ന ഒന്നാണ്. വീട്ടിലെ കൊച്ചു കൊച്ചു സന്തോഷങ്ങളിലും വിഷമങ്ങളിലും ഒരുമിച്ച് നിൽക്കുന്നവർ കൂടിയാണ് മൂവരും.

  അതേസമയം തെറ്റുകൾ പരസ്പരം തിരുത്തികൊടുക്കുന്നതും പ്രേക്ഷകർ കണ്ടിട്ടുണ്ട്. വേർതിരിവില്ലാതെ സത്യത്തിന്റെ ഭാ​ഗത്ത് നിന്ന് സംസാരിക്കാനും മൂന്ന് പേരും ശ്രമിക്കാറുണ്ട്. ഇവരുടെ സൗഹൃദം പോലും സ്ട്രാറ്റ‌ർജിയാണെന്നാണ് പക്ഷെ വീട്ടിലെ മറ്റ് അം​ഗങ്ങൾ‌ പറയാറുള്ളത്.

  Also Read: 'ബ്ലെസ്ലി ചീഞ്ഞ മത്തി, റോൺസൺ പടവലം പോലെ, ദിൽഷ തുടുത്ത ക്യാരറ്റിന് സമം'; പരിഹസിച്ച് സുചിത്രയും ലക്ഷ്മിപ്രിയയും!

  പ്രധാനമായും മൂവർക്കുമെതിരെ ഉയരുന്ന ആരോപണം ദിൽ‌ഷയും റോബിനും ബ്ലെസ്ലിയും ചേർന്ന് ത്രികോണ പ്രണയകഥ കളിക്കുന്നുവെന്നുള്ളതാണ്. കാരണം ദിൽഷയോട് റോബിനും ബ്ലെസ്ലിയും തങ്ങളുടെ ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞിരുന്നു.

  അതിൽ രണ്ടുപേരോടും ദിൽഷ സമ്മതം പറഞ്ഞിട്ടില്ല. പ്രായത്തിൽ ഇളയതായതിനാൽ ബ്ലെസ്ലിയെ സഹോദരനായും ഡോ. റോബിനെ സുഹൃത്തായുമാണ് താൻ കാണുന്നത് എന്നാണ് ദിൽഷ പലപ്പോഴായി പറഞ്ഞിട്ടുള്ളത്.

  സഹോദരനായി കണ്ടാലും തന്റെ ഉള്ളിലെ സ്നേഹം നശിച്ച് പോകില്ലെന്നും ദിൽഷയോട് അത് എപ്പോഴും ഉണ്ടായിരിക്കുമെന്നുമാണ് ബ്ലെസ്ലി പറഞ്ഞത്.

  Also Read: 'ഞാൻ ഇനി ക്യാപ്റ്റനായാൽ അടിവസ്ത്രം വരെ മറ്റുള്ളവരെക്കൊണ്ട് കഴുകിപ്പിക്കും'; ജാസ്മിൻ പറയുന്നു!

  എന്നെങ്കിലും തന്റെ പ്രണയം ദിൽഷ അം​ഗീകരിക്കുമെന്നാണ് റോബിൻ പ്രതീക്ഷിക്കുന്നത്. സംഭവങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മൂന്നുപേരും ഒന്നിച്ചാണ്.

  വൈൽഡ് കാർഡായി റിയാസ് സലീം വീട്ടിലേക്ക് പ്രവേശിച്ചപ്പോൾ ദിൽഷ ബ്ലെസ്ലിയേയും റോബിനേയും ഉപയോ​ഗിച്ച് ത്രികോണ പ്രണയകഥ കളിച്ച് വോട്ട് സമ്പാതിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചിരുന്നു.

  ദിൽഷയ്ക്ക് മര്യാദയ്ക്ക് കളിക്കാൻ പോലും അറിയില്ലെന്നും പ്രേമ നാടകം ഇല്ലായിരുന്നെങ്കിൽ ദിൽഷ വളരെ നേരത്തെ പുറത്താകുമായിരുന്നുവെന്നും റിയാസ് പറഞ്ഞിരുന്നു. അതിന് ശേഷം റോബിനും റിയാസും തമ്മിൽ നിരവധി പ്രശ്നങ്ങളുണ്ടായി.

  ബ്ലെസ്ലിക്കും റോബിനും ദിൽഷയ്ക്കുമാണ് ജനപിന്തുണ കൂടുതലുള്ളത്. അതിനാൽ തന്നെ ഇവർ മൂന്ന് പേരുമാണ് വീട്ടിൽ ഏറ്റവും കൂടുതൽ ടാർ​ഗറ്റ് ചെയ്യപ്പെടുന്നത്. ഒമ്പതാം ആഴ്ചയിലെ പുതിയ ക്യാപ്റ്റനായ ശേഷം ബ്ലെസ്ലിക്ക് നേരെയാണ് ആക്രമണം കൂടുതൽ.

  സുചിത്ര, റിയാസ്, ജാസ്മിൻ തുടങ്ങിയവരെല്ലാം ക്യാപ്റ്റനാണെന്ന പരി​ഗണന പോലും നൽകാതെയാണ് ബ്ലെസ്ലിയെ അപമാനിക്കുന്നതും പരിഹസിക്കുന്നതും.

  ഇപ്പോൾ ബ്ലെസ്ലിയെ കുറിച്ച് റോബിൻ ലക്ഷ്മിപ്രിയയോട് മനസ് തുറന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. ബ്ലെസ്ലിയെ ആരെങ്കിലും തൊട്ടാൽ താൻ വെറുതെ ഇരിക്കില്ലെന്നാണ് റോബിൻ പറയുന്നത്.

  'ദിൽഷയെ എനിക്കിഷ്ടമാണ്. ബ്ലെസ്ലി ദിൽഷയെ പ്രണയിക്കുന്നതിൽ എനിക്ക് അസൂയയുമുണ്ട്. പക്ഷെ ബ്ലെസ്ലിയെ വേറെ ആരെങ്കിലും തൊട്ടാൽ ഞാൻ വെറുതെ ഇരിക്കില്ല... ഇടപെടും' എന്നാണ് റോബിൻ‌ ലക്ഷ്മിപ്രിയയോട് പറഞ്ഞത്.

  എട്ടാം ആഴ്ചയിൽ നടന്ന ക്യാപ്റ്റൻസി മത്സരത്തിൽ റിയാസ് തോറ്റപ്പോൾ ബ്ലെസ്ലിയാണ് ജയിച്ചത്. റോബിനും ക്യാപ്റ്റൻസിക്ക് വേണ്ടി മത്സരിച്ചിരുന്നു. ബ്ലെസ്ലിയുടെ ജയം അം​ഗീകരിക്കാൻ റിയാസിന് മടിയായിരുന്നു.

  അതിന്റെ പേരിൽ ബ്ലെസ്ലിയെ റിയാസ് കുറ്റപ്പെടുത്തിയപ്പോൾ ഇവൻ എന്റെ സഹോദരനാണെന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് ബ്ലെസ്ലിയെ ചേർത്ത് പിടിച്ച് നിൽക്കുന്ന റോബിന്റെ വീഡിയോയും വൈറലായിരുന്നു. ​

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  റോബിൻ, ബ്ലെസ്ലി എന്നിവർ ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും കണ്ടെത്തി വിമർശിക്കാൻ ശ്രമിക്കുന്ന മറ്റുള്ളവർ സ്വന്തം തെറ്റുകൾ അം​ഗീകരിക്കാറില്ല.

  വീട്ടിലെ ഇപ്പോഴത്തെ ക്യാപ്റ്റനായ ബ്ലെസ്ലി പ്രകോപിപ്പിക്കുന്ന സംസാരം സഹ മത്സരാർഥികളിൽ നിന്നും ഉണ്ടായിട്ടും ക്യാപ്റ്റൻ കൂളായിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്.

  മാത്രമല്ല ആരോടും പക്ഷഭേദം കാണിക്കാതെ എല്ലാവരുടെ സുഖ വിവരങ്ങളും തിരക്കിയും ആവശ്യമായവ ചെയ്ത് കൊടുത്തുമാണ് മുമ്പോട്ട് പോകുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Robin Once Again Opens Up To Lakshmi Priya About His Love Towards Dilsha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X