Don't Miss!
- News
'രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യ പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവർ'; തുറന്നടിച്ച് ഐസക്ക്
- Finance
'ആസാദി കാ അമൃത് മഹോത്സവ്'; മള്‍ട്ടിബാഗര്‍ നേട്ടത്തില്‍ 13 ഓഹരികള്‍; 4- അദാനി, 2- ടാറ്റ
- Sports
ടി20യില്‍ രോഹിത്തിന്റെ സിംഹാസനം തെറിച്ചു! ഗപ്റ്റില്‍ പുതിയ കിങ്
- Technology
സ്വാതന്ത്രദിനത്തിൽ സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- Automobiles
75-ാം സ്വാതന്ത്ര്യദിനം; ഇന്ത്യന്‍ വിപണിയെ ജനപ്രീയമാക്കിയ കാറുകള്‍ ഇതാ
- Lifestyle
Daily Rashi Phalam: സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും, ദിവസം ശുഭകരം; രാശിഫലം
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെടാം....
'ബിഗ് ബോസ് ടൈറ്റിൽ വിന്നറായി പ്രിയ സുഹൃത്ത് ദിൽഷ'; സന്തോഷം അടക്കാനാവാതെ റോബിൻ!
ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ചരിത്രത്തിലാധ്യമായി ഒരു പെൺകുട്ടി ടൈറ്റിൽ വിന്നറായിരിക്കുകയാണ്. ദിൽഷ പ്രസന്നനാണ് നാലാം സീസണിന്റെ കപ്പുയർത്തിയിരിക്കുന്നത്. ഫിനാലെയിൽ പങ്കെടുത്ത ആറ് മത്സരാർഥികളിൽ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്തായത്.
അവശേഷിച്ച രണ്ടുപേർ ദിൽഷയും ബ്ലെസ്ലിയുമായിരുന്നു. ബിഗ് ബോസ് ഷോയുടെ പതിവ് പോലെ ഇവർ ഇരുവരെയും മോഹൻലാൽ ഹൗസിലേക്ക് നേരിട്ടുപോയി അവാർഡ് പ്രഖ്യാപന വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ശേഷം വോട്ടിങ് ശതമാനം സ്ക്രീൻ തെളിഞ്ഞു.
Also Read: 'പൊരുതി തോറ്റ് ബ്ലെസ്ലി...'; സീസൺ ഫോറിൽ രണ്ടാം സ്ഥാനം, ജനഹൃദയങ്ങളിൽ ബ്ലെസ്ലി ജയിച്ചുവെന്ന് ആരാധകർ!
ദിൽഷയായിരുന്നു വോട്ടിങിൽ ഒന്നാമതെത്തിയത്. ഇതോടെ മോഹൻലാൽ ദിൽഷയെ വിജയിയായി പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളായി ബിഗ് ബോസ് വിജയിയെ സംബന്ധിച്ചുള്ള പ്രവചനങ്ങളായിരുന്നു സോഷ്യൽമീഡിയ മുഴുവനും.
ദിൽഷയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഈ സീസണിൽ നേരത്തെ പുറത്തായ മത്സരാർഥി റോബിൻ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 'ബിഗ് ബോസ് മലയാളം സീസൺ ഫോർ... ഫസ്റ്റ് ലേഡി ടൈറ്റിൽ വിന്നറായി ദിൽഷ... ആശംസകൾ' എന്നാണ് റോബിൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.
Also Read: സീസൺ ഫോറിലെ എന്റർടെയ്നർ, ജനപിന്തുണയോടെ നൂറ് ദിവസം, നാലാം സ്ഥാനം ലക്ഷ്മിപ്രിയയ്ക്ക്!

നിരവധി പേരാണ് ദിൽഷയ്ക്ക് ആശംസകളുമായി എത്തുന്നത്. ദിൽഷയും റോബിനും അടുത്ത സുഹൃത്തുക്കളാണ്. സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തുവെന്ന ആരോപണം ഉയർന്നതിന്റെ പേരിലാണ് റോബിൻ പത്താം ആഴ്ച പിന്നിട്ടപ്പോൾ ഈ സീസണിൽ നിന്നും പുറത്താക്കപ്പെട്ടത്.
അതുവരെ ഏറ്റവും കൂടുതൽ ഫാൻസുണ്ടായിരുന്ന മത്സരാർഥി ദിൽഷയായിരുന്നു. റോബിൻ പോയശേഷവും റോബിന് വേണ്ടി ഹൗസിനുള്ളിൽ മറ്റുള്ള മത്സരാർഥികളോട് വാദിച്ചതും ദിൽഷയായിരുന്നു.
ദിൽഷ വിജയിക്കുന്നതിന് വേണ്ടി റോബിൻ ആവശ്യപ്പെട്ടതിനെ തുടർന്ന് റോബിന്റെ ആരാധകരും ദിൽഷയ്ക്ക് വോട്ട് ചെയ്തിരുന്നു.

കൂടാതെ ഹൗസിനുള്ളിലേക്ക് കഴിഞ്ഞ ദിവസം റോബിനും സംഘവും ഫൈനലിസ്റ്റുകളെ കാണാൻ എത്തിയിരുന്നു. പുറത്തുള്ള കാര്യങ്ങൾ ഫൈനലിസ്റ്റുകളോട് സംസാരിക്കുകയോ സൂചന കൊടുക്കുകയോ ചെയ്യരുതെന്ന് നിർദേശമുണ്ടായിട്ടും പുറത്തുള്ള കാര്യങ്ങളെ കുറിച്ചും വോട്ടിങ് എത്തരത്തിലാണ് പോകുന്നത് എന്നതിനെ കുറിച്ചും റോബിൻ ദിൽഷയ്ക്ക് സൂചന നൽകിയിരുന്നു.
വിജയിച്ചശേഷമുള്ള ദിൽഷയുടെ മറുപടി പ്രസംഗത്തിൽ നിറഞ്ഞുനിന്നതും റോബിനായിരുന്നു. 'എനിക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാ പ്രേക്ഷകർക്കും വലിയ നന്ദി.'

'എന്ത് പറയണമെന്ന് ശരിക്കും അറിയില്ല. ബിഗ് ബോസ് വീട്ടിൽ 100 ദിവസം നിൽക്കണം എന്ന ആഗ്രഹത്താലാണ് വന്നത്. പക്ഷേ എനിക്ക് അറിയില്ലായിരുന്നു ഞാൻ 100 ദിവസം നിൽക്കുമെന്ന്.'
'ഒരുപാട് സ്ട്രാറ്റർജി ഉള്ള ആൾക്കാരായിരുന്നു ചുറ്റും ഉണ്ടായിരുന്നത്. എന്താണ് സ്ട്രാറ്റജി എന്ന് മനസിലാകാതെ ഞാൻ കുറെ ദിവസം നിന്നു. അപ്പോൾ ഞാൻ തീരുമാനിച്ചു ഞാനായിട്ട് തന്നെ മുന്നോട്ടു പോകാമെന്ന്.'
'എന്റെ ആഗ്രഹങ്ങൾ പിന്തുണച്ച എന്റെ മാതാപിതാക്കൾക്ക് നന്ദി. ഏഷ്യാനെറ്റിന് നന്ദി. ലാലേട്ടനും നന്ദി. ഓരോ ശനിയാഴ്ചയും ഞായറാഴ്ചയും വന്ന് തെറ്റ കുറ്റങ്ങൾ പറഞ്ഞ് തന്ന് അടുത്ത ദിവസം ഇംപ്രൂവ് ചെയ്താണ് ഞങ്ങൾ ഇവിടെയെത്തിയത്.'

'പിന്നെ ബിഗ് ബോസ് വീട്ടിലും കൂടെ നിന്ന് പിന്തുണച്ച ബെസ്റ്റ് ഫ്രണ്ട്സ് ഡോ.റോബിൻ രാധാകൃഷ്ണൻ. ഞാൻ ഇപ്പോഴും ബിഗ് ബോസിന്റെ ഹീറോയെന്ന് പറയുന്നത് ഡോ.റോബിനെ തന്നെയാണ്.'
'പിന്നെ എന്റെ ബ്ലസ്ലി.. ഇവർ രണ്ടുപേരും എന്റെ കൂടെയുണ്ടായിരുന്നു' എന്നാണ് ദിൽഷ പറഞ്ഞത്. പക്ഷെ ദിൽഷയുടെ വിജയത്തിൽ പ്രേക്ഷകർക്ക് തന്നെ രണ്ട് അഭിപ്രായമാണുള്ളത്.
റോബിൻ ഫാൻസ് കനിഞ്ഞതുകൊണ്ട് മാത്രമാണ് ദിൽഷ ഒന്നാമതെത്തിയത് എന്നാണ് ഒരു വിഭാഗം ബിഗ് ബോസ് പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിക്കുന്നത്.