For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നിച്ച് കളിക്കാമായിരുന്നില്ലേ? റോബിനെ ജാസ്മിന്‍ വീണ്ടും വിളിച്ചു; ജാസ്മിന്‍ കാരണം നമ്പര്‍ ലീക്കായി!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളായിരുന്നു റോബിനും ജാസ്മിനും. തുടക്കം മുതല്‍ തന്നെ പരസ്പരം അടിയുണ്ടാക്കിയും മത്സരിച്ചും റോബിനും ജാസ്മിനും ഷോയിലെ ജനപ്രീയ മത്സരാര്‍ത്ഥികളായി മാറുകയായിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് റോബിനും ജാസ്മിനും ഒരേ ആഴ്ച തന്നെ ബിഗ് ബോസ് വീടിനോട് വിട പറയുകയായിരുന്നു. റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയപ്പോള്‍ ജാസ്മിന്‍ സ്വയം ഇറങ്ങിപ്പോവുകയായിരുന്നു.

  Also Read: 'ആദ്യചിത്രത്തില്‍ പോലും ഇത്രയും പേടിച്ചിട്ടില്ല'; പൃഥ്വിരാജിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പേടിയാണെന്ന് മല്ലിക

  പുറത്ത് വന്ന ശേഷവും റോബിനെയും റോബിന്റെ ആരാധകരേയും ജാസ്മിന്‍ വിമര്‍ശിക്കുന്നത് തുടര്‍ന്നിരുന്നു. ഇതിനിടെയാണ് പുറത്ത് വന്ന റോബിനെ ജാസ്മിന്‍ ഫോണ്‍ വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിമിഷയും ജാസ്മിനും ചേര്‍ന്നായിരുന്നു റോബിനെ ഫോണ്‍ വിളിച്ചത്. ഇതിന്റെ വീഡിയോ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

  ഇപ്പോഴിതാ ജാസ്മിനുമായുള്ള ഫോണ്‍കോളിനെക്കുറിച്ചും തുടര്‍ന്ന് നടന്ന സംഭവത്തെക്കുറിച്ചുമെല്ലാം റോബിന്‍ മനസ് തുറക്കുകയാണ്. അഭിനേത്രി ആലീസ് ക്രിസ്റ്റിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റോബിന്‍ ജാസ്മിന്റെ ഫോണ്‍ കോളിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ജാസ്മിനെ വിളിച്ചിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റോബിന്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

  ജാസ്മിനും നിമിഷയും ഇന്ന് രാവിലെ വിളിച്ചിരുന്നു. രാവിലെ മൂന്നോ നാലോ മണിയായിട്ടുണ്ടാകും വിളിക്കുമ്പോള്‍. വിളിച്ചപ്പോള്‍ അറ്റന്റ് ചെയ്തു, സംസാരിച്ചു. വളരെ കാഷ്വല്‍ ആയിട്ടുള്ള സംസാരമായിരുന്നു. നല്ല രീതിയിലായിരുന്നു സംസാരിച്ചത്. നമ്മള്‍ ഇന്‍ഫ്‌ളുവേഴ്‌സിന് അവിടെ നിന്ന് കളിക്കാമായിരുന്നില്ലേയെന്ന് ചോദിച്ചു. ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ നമ്മള്‍ക്ക് നിന്ന് കളിക്കാമെന്ന് എന്ന് താന്‍ പറഞ്ഞുവെന്നാണ് റോബിന്‍ പറയുന്നത്. അവര്‍ തന്നെ പറയുന്നുണ്ട് ഇപ്പോഴുള്ളവരില്‍ അര്‍ഹതയില്ലാത്തവരുണ്ടെന്ന്. വല്ലകാര്യവുമുണ്ടായിരുന്നുവോ എന്ന് ഞാന്‍ ചോദിച്ചുവെന്നും റോബിന്‍ പറയുന്നു.

  അതേസമയം ഈ ഫോണ്‍കോളിന്റെ വീഡിയോ ജാസ്മിന്‍ ഷെയര്‍ ചെയ്തതിലൂടെ തനിക്ക് പണി കിട്ടിയതിനെക്കുറിച്ചും റോബിന്‍ സംസാരിക്കുന്നുണ്ട്. ആ പറഞ്ഞത് ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഇട്ടു. അങ്ങനെ ഇട്ടതിലൂടെ എന്റെ നമ്പര്‍ ലീക്കായി. ഇപ്പോള്‍ എനിക്ക് കോള്‍ അറ്റന്റ് ചെയ്യാന്‍ പറ്റുന്നില്ല. അതിന് ജാസ്മിനോട് നന്ദിയുണ്ടെന്നാണ് റോബിന്‍ പറയുന്നത്. മിനഞ്ഞാന്ന് വൈകുന്നേരം എടുത്ത നമ്പര്‍ ആയിരുന്നു അതെന്ന് നടി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

  അതേസമയം തന്റെ ആരാധകരെ കാണാനായി താന്‍ നേരിട്ട് എത്തുമെന്നും റോബിന്‍ പറയുന്നു. നിങ്ങള്‍ നിങ്ങളുടെ സമയം എനിക്ക് വേണ്ടി മാറ്റിവച്ച് എന്നെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നുണ്ട്. ഞാന്‍ ഭയങ്കര ക്ഷീണിതനാണ്. എനിക്ക് എല്ലാവരോടും സംസാരിക്കണമെന്നുണ്ട്. പക്ഷെ സമയം കിട്ടുന്നില്ല. ജീവിതകാലം മുഴുവന്‍ ഉണ്ട്. ഞാന്‍ തേടിപ്പിടിച്ച് എല്ലാവരുടേയും അടുത്തെത്തും. എല്ലാ ജില്ലയിലും വരുമ്പോള്‍ എത്തുമ്പോള്‍ അറിയിക്കുന്നതായിരിക്കും. എനിക്ക് നിങ്ങളെയെല്ലാം കാണണമെന്നാണ് താരം പറയുന്നത്.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat


  നേരത്തെ, ജാസ്മിനുമായി ബിഗ് ബോസ് വീട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും തനിക്ക് ജാസ്മിനുമായി യാതൊരു വ്യക്തി വൈരാഗ്യവും ഇല്ലെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ഥികളില്‍ ഒരാളാണ് ജാസ്മിനെന്നും റോബിന്‍ പറഞ്ഞിരുന്നു.
  ജാസ്മിന്‍ എന്നെങ്കിലും തന്നെ പുറത്ത് പോയി ഒരു കോഫി കുടിക്കാന്‍ വിളിച്ചാല്‍ താന്‍ തീര്‍ച്ചയായും പോകുമെന്നും റോബിന്‍ പറഞ്ഞിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വേണം വിലയിരുത്താന്‍.

  ജാസ്മിനും റോബിനും പുറത്തേക്ക് പോവുകയും തങ്ങളുടെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തെങ്കിലും ഇരുവരുടേയും പേരിലുള്ള അടികള്‍ക്ക് ബിഗ് ബോസ് വീട്ടില്‍ കുറവൊന്നും വന്നിട്ടില്ല. റോബിന് വേണ്ടി ദില്‍ഷയും ജാസ്മിന് വേണ്ടിയും റിയാസും തമ്മില്‍ നിരന്തരം അടിയുണ്ടാകാറുണ്ട്.

  English summary
  Bigg Boss Malayalam Season 4: Robin Revealed This Was Jasmin And Nimisha's Discussed During The Phone Call
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X