For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോരാടി വിജയിച്ച ജാസ്മിനെ മാറ്റുന്നത് വെല്ലുവിളിയാവും; അഖിലിനെ കാത്തിരിക്കുന്ന പണിയെ കുറിച്ച് ഫാന്‍സ്

  |

  പ്രേക്ഷകരുടെ പ്രതീക്ഷകളെ മറികടക്കുന്ന സംഭവങ്ങളാണ് ബിഗ് ബോസിനുള്ളില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ വീക്ക്‌ലി ടാസ്‌ക് വലിയ വഴക്കുകള്‍ക്ക് കാരണമായി മാറിയെങ്കിലും രസകരമായിരുന്നു. എന്നാല്‍ ഇനി നടക്കാന്‍ പോവുന്ന ക്യാപ്റ്റന്‍സി ടാസ്‌കില്‍ ആരൊക്കെയുണ്ടാവും എന്നതാണ് ആരാധകരെയും ത്രില്ലടിപ്പിക്കുന്നത്. ക്യാപ്റ്റന്‍സിയ്ക്ക് സാധ്യതയുള്ള ഒരാളെ പുറത്താക്കാന്‍ അഖിലിന് സാധിക്കും. എന്നാല്‍ അതൊരു മറു പണി ആവില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

  അഖിലിന് ക്യാപ്റ്റന്‍സി കാര്‍ഡ് വിനയാകുമോന്ന് ചോദിച്ച് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്. അമ്പത് ദിവസം കഴിഞ്ഞതിന് ശേഷം ആദ്യം ക്യാപ്റ്റനാവുന്നത് അഖിലാണ്. മുന്‍പ് ഇതേ കാര്യം മോഹന്‍ലാലിനോട് പറയുകയും ചെയ്തിട്ടുണ്ട്. പറഞ്ഞതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ക്യാപ്റ്റനായതിന് പിന്നാലെ അഖിലിനൊരു നേട്ടവും ബിഗ് ബോസ് കൊടുത്തു. ക്യാപ്റ്റന്‍സി ടാസ്‌കിന് നോമിനേറ്റ് ചെയ്യുന്നവരില്‍ നിന്നും ഒരാളെ മാറ്റി അഖിലിന് സ്വയം മത്സരിക്കാനുള്ള അവസരമാണ് ലഭിക്കുക.

   akhil

  Also Read: തന്റെ വിവാഹത്തിന് സ്വര്‍ണം ധരിക്കില്ലെന്ന് തീരുമാനിച്ചു; അച്ഛനും അമ്മയും ഒപ്പം നിന്നുവെന്ന് സിത്താര കൃഷ്ണകുമാർ

  കഴിഞ്ഞ തവണ ക്യാപ്റ്റന്‍സിയില്‍ ആരെയും തിരഞ്ഞെടുക്കാതെ മറ്റൊരു അവസരത്തിലേക്ക് മാറ്റിവെക്കുകയാണ് അഖില്‍ ചെയ്തത്. ഇത്തവണ ആ ക്യാപ്റ്റന്‍സി കാര്‍ഡ് അഖിലിന് വിനയകുമോ? എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. ജാസ്മിനെ മാറ്റി ക്യാപ്റ്റന്‍സി ടാസ്‌കില്‍ പങ്കെടുക്കുവാനുള്ള അവസരമാണ് ഇപ്പോള്‍ അഖിലിന് വന്നിരിക്കുന്നത്. അങ്ങനെ മാറ്റി മത്സരിക്കുമ്പോള്‍ സ്വന്തം സുഹൃത്തായ സൂരജിനെതിരെ മത്സരിക്കേണ്ടി വരുമെന്നതാണ് പ്രധാന കാര്യമായി ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

  Also Read: സ്വപ്‌നം കണ്ട മാറ്റം സംഭവിച്ചിരിക്കുന്നു; അളിയന്‍സ് പരമ്പരയുടെ ഭാഗമാവുകയാണെന്ന് നടന്‍ കണ്ണന്‍ സാഗര്‍

  ഒരു ആഴ്ചയിലെ പ്രകടനം വിലയിരുത്തി മികച്ച മത്സരാര്‍ഥികളെന്ന് തോന്നുന്നവരെ വീട്ടിലെ അംഗങ്ങള്‍ ചേര്‍ന്ന് നോമിനേറ്റ് ചെയ്താണ് ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്. അതില്‍ നിന്ന് ഒരാളെ മാറ്റുക എന്നത് എളുപ്പമുള്ള കാര്യമല്ല. അഖിലിന് വോട്ട് കുറവുള്ളവരെ മാറ്റുകയോ അല്ലെങ്കില്‍ താന്‍ വോട്ട് ചെയ്യാത്തവരെ മാറ്റുകയോ ചെയ്യാം. അങ്ങനെ ചെയ്താലും അവിടെ വലിയ കുഴപ്പങ്ങളൊന്നും നടക്കില്ല.

   akhil

  Also Read: കുലദൈവങ്ങളെ കണ്ട് മടങ്ങി; നയന്‍താരയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയ വിഘ്‌നേശ് ശിവന്റെ വീഡിയോ വൈറല്‍

  പഠിച്ച കാര്യങ്ങളെല്ലാം ബിഗ് ബോസിൽ ഉപയോഗിക്കാൻ പറ്റി, അപർണ മൾബറി പറയുന്നു #Aparnamulberry

  എന്നാല്‍ സ്വയം വീട്ടിലെ എല്ലാവര്‍ക്കും എതിരെ പോരാടി ജയിച്ച ജാസ്മിനെ മാറ്റി മത്സരിക്കുമ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ എടുക്കുമെന്ന പേടി കൂടി ഉണ്ടായേക്കും. വീട്ടിലെ മറ്റെല്ലാ അംഗങ്ങളും കൂട്ടം ചേര്‍ന്ന് മത്സരിച്ചപ്പോഴും ഒറ്റക്ക് നിന്ന് വിജയിച്ച ജാസ്മിനെ മാറ്റിയാല്‍ ചിലപ്പോ ജാസ്മിന്‍ ഹേറ്റേഴ്‌സിന് പോലും അത് അംഗീകരിക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത് ചിലപ്പോള്‍ അഖിലിന് നെഗറ്റീവായിട്ടും മാറിയേക്കും. എന്തായാലും അഖിലിന്റെ തീരുമാനം കാത്തിരുന്നു കാണേണ്ടി വരുമെന്നാണ് വിവരം.

  English summary
  Bigg Boss Malayalam Season 4: Social Media Discussing Akhil's Captaincy Card
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X