For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റോബിൻ കണ്ണ് തട്ടാതിരിക്കാനുള്ള കുമ്പളങ്ങ'യാണെന്ന് സുചിത്രയും ലക്ഷ്മിയും, 'പുളിശ്ശേരി വെക്കുമെന്ന്' ധന്യ!

  |

  വീടിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് ഡോ.റോബിൻ രാധാകൃഷ്ണന്റേത്. ആദ്യത്തെ ദിവസം മുതൽ റോബിനെന്ന പേര് പ്രേക്ഷകർക്കിടയിലും ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയിരുന്നു.

  എട്ട് മാസത്തോളം ബി​ഗ് ബോസ് ഷോയെ കുറിച്ച് പഠിച്ച ശേഷമാണ് മത്സരിക്കാൻ എത്തിയതെന്ന് റോബിൻ ആദ്യ ദിവസങ്ങളിൽ തന്നെ വെളിപ്പെടുത്തിയിരുന്നു. പഠിച്ചിട്ടാണ് കളിക്കാൻ വന്നിരിക്കുന്നതെന്ന് റോബിൻ പറഞ്ഞതോടെ മറ്റ് മത്സരാർഥികൾ റോബിനെ ഒരു അകലത്തിൽ മാത്രമെ നിർത്താറുള്ളൂ.

  അക്കൂട്ടത്തിൽ ബ്ലെസ്ലിയും ദിൽഷയും മാത്രമാണ് റോബിനോട് സൗഹൃദം സൂക്ഷിക്കുന്ന രണ്ടുപേർ.

  Also Read: 'ദിൽഷ വിഷയത്തിൽ ബ്ലെസ്ലിയോട് അസൂയയുണ്ട്, പക്ഷെ അവനെ വേറെ ആരെങ്കിലും തൊട്ടാൽ വെറുതെ ഇരിക്കില്ല'; റോബിൻ

  വീട്ടിലെ ഒട്ടുമിക്ക ആളുകളും ടാർ​ഗറ്റ് ചെയ്യുന്ന ഓരേയൊരു വ്യക്തിയും റോബിൻ മാത്രമാണ്. പഠിച്ച് വന്നതെല്ലാം ആദ്യം തന്നെ വീട്ടിൽ റോബിൻ പയറ്റിയിരുന്നു. അതോടെ മറ്റുള്ളവരെല്ലാം റോബിൻ ഫേക്കാണെന്നാണ് പറയുന്നത്.

  മാത്രമല്ല എല്ലാ ​ഗെയിമിലും ജാസ്മിൻ അടക്കമുള്ള മത്സരാർഥികൾ ആദ്യം ശ്രമിക്കുന്നത് റോബിനെ പുറത്താക്കാനും പരാജയപ്പെടുത്താനുമാണ്. ഇപ്പോൾ മോണിങ് ടാസ്ക്കിന്റെ ഭാ​ഗമായി റോബിന്റെ സ്വഭാവത്തേയും രീതികളേയും കുറിച്ച് ലക്ഷ്മിപ്രിയയും സുചിത്രയും പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

  കണ്ണ് തട്ടാതിരിക്കാൻ വീടിന് മുമ്പിൽ കെട്ടി തൂക്കുന്ന ബലി കുമ്പളങ്ങയാണ് റോബിനെന്നാണ് സുചിത്രയും ലക്ഷ്മിപ്രിയയും പറയുന്നത്.

  Also Read: 'ബ്ലെസ്ലി ചീഞ്ഞ മത്തി, റോൺസൺ പടവലം പോലെ, ദിൽഷ തുടുത്ത ക്യാരറ്റിന് സമം'; പരിഹസിച്ച് സുചിത്രയും ലക്ഷ്മിപ്രിയയും!

  റോബിൻ കുമ്പളങ്ങയാണെങ്കിൽ വൈകാതെ താൻ വെട്ടി പുളിശ്ശേരിവെക്കുമെന്ന് ധന്യയും കൂട്ടിച്ചേർത്തു. അഖിലിനെ ചക്കയോടും വിനയിയെ മത്തങ്ങയോടും റോൺസണിനെ പടവലത്തോടും ബ്ലെസ്ലിയെ ചീഞ്ഞ മത്തിയോടുമാണ് സുചിത്രയും ലക്ഷ്മിപ്രിയയും ഉപമിച്ചത്.

  കഴിഞ്ഞ ദിവസമാണ് വീട്ടിലെ വീക്കിലി ടാസ്ക്ക് പൂർത്തിയായത്. മത്സര്തിൽ വിജയിച്ച് ക്യാപ്റ്റൻസിയിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ചിരിക്കുന്നത് ജാസ്മിനാണ്. സൂരജിനും അവസരം ലഭിച്ചിട്ടുണ്ട്.

  അതേസമയം വൈരാ​ഗ്യത്തിന്റെ പേരിൽ ജാസ്മിൻ ആദ്യഘട്ടത്തിൽ തന്നെ ബ്ലെസ്ലിയേയും റോബിനേയും പുറത്താക്കിയിരുന്നു.

  കൂടാതെ ടാസ്ക്ക് നിയമങ്ങൾ തെറ്റിച്ച് കളിച്ച റിയാസുമായി റോബിനും ദിൽഷയുമെല്ലാം അടിയുണ്ടാക്കുകയും ചെയ്തിരുന്നു. അവസാനം ഉറ്റ സുഹൃത്ത് ജാസ്മിൻ പോലും റിയാസിനെ തള്ളി പറഞ്ഞു. ഇതിന്റെ പേരിൽ റിയാസ് കരഞ്ഞ് നിലവിളക്കുന്നതും കഴിഞ്ഞ എപ്പിസോഡിൽ കാണാമായിരുന്നു.

  'എനിക്ക് ബി​ഗ് ബോസ് തന്ന ​ഗെയിം ഞാൻ കളിക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യമെ എന്റെ സപ്പോർട്ട് നിനക്ക് വേണ്ടാന്ന് പറഞ്ഞപ്പോൾ ഞാൻ ആൾക്കാരുടെ മുന്നിൽ ചെറുതായി' എന്നാണ് റിയാസ് ജാസ്മിനോട് പറയുന്നത്. റോബിൻ ചെയ്യുംമ്പോലെ നീയും ചെയ്താൽ എങ്ങനെയാണ് ഞാൻ നിന്നെ സപ്പോർട്ട് ചെയ്യുക എന്നാണ് ജാസ്മിൻ ചോദിച്ചത്.

  എനിക്ക് എന്റേതായ ശരിയുണ്ട്. അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ലെന്നും ജാസ്മിൻ പറഞ്ഞിരുന്നു. എന്നെ കൊണ്ട് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ വീണ്ടും പറയുന്നത് എന്റെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജാസ്മിൻ റിയാസിനെ പറഞ്ഞ് മനസിലാക്കുന്നുണ്ടായിരുന്നു.

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  ഈ ആഴ്ചയിൽ ബി​ഗ് ബോസ് വീട് സംഘർഷ ഭരിതമായിരുന്നു. ആദ്യ ദിവസം തന്നെ എല്ലാവരും ചേർന്ന് ബ്ലെസ്ലിയെയാണ് കുറ്റപ്പെടുത്തിയത്.

  ബ്ലെസ്ലി ജോലികൾ തിരിച്ച് നൽകിയതിലെ അതൃപ്തിയിലാണ് സുചിത്ര, ജാസ്മിൻ തുടങ്ങിയവർ ബ്ലെസ്ലിയോട് കയർത്തത്. വീട്ടുകാരെ വരെ വലിച്ചിട്ട് പ്രവോക്ക് ചെയ്യാൻ ജാസ്മിൻ ശ്രമിച്ചിട്ടും ബ്ലെസ്ലി കുലുങ്ങിയില്ല.

  പ​ക്ഷെ ബ്ലെസ്ലിയാണ് ഇതുവരെ വീട് ഭരിച്ച ക്യാപ്റ്റന്മാരിൽ ഏറ്റവും മോശം എന്നാണ് സുചിത്രയും ജാസ്മിനും റിയാസുമെല്ലാം പറയുന്നത്.

  കൂടാതെ ബ്ലെസ്ലി സ്ത്രീകളെ ടാർ​ഗറ്റ് ചെയ്യുകയാണെന്നും അതിനാൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കണമെന്നും ബി​ഗ് ബോസിനോടും ജാസ്മിനും സംഘവും ആവശ്യപ്പെട്ടിരുന്നു. പക്ഷെ അതിന് മറുപടിയൊന്നും ബി​ഗ് ബോസ് നൽകിയില്ല.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Suchithra And Lakshmi Priya Compared Dr Robin As Ash gourd
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X