For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബ്ലെസ്ലി ചീഞ്ഞ മത്തി, റോൺസൺ പടവലം പോലെ, ദിൽഷ തുടുത്ത ക്യാരറ്റിന് സമം'; പരിഹസിച്ച് സുചിത്രയും ലക്ഷ്മിപ്രിയയും!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരം ആവേശകരമായി മുന്നോട്ട് പോവുകയാണ്. വീട്ടിൽ അവശേഷിക്കുന്ന പന്ത്രണ്ട് പേരും കപ്പിനായുളള പൊരിഞ്ഞ പോരാട്ടത്തിലാണ്. ഓരോ ടാസ്ക്ക് കഴിയുമ്പോഴും മത്സരാർഥികൾ തമ്മിൽ തമ്മിലുള്ള പോരാട്ട വീര്യം എത്രത്തോളമാണെന്നത് വ്യക്തമാണ്.

  ബി​ഗ് ബോസ് എല്ലാ ദിവസവും മത്സരാർഥികൾക്ക് രാവിലെ ചെറിയ രീതിയിലുള്ള ടാസ്ക്കുകൾ നൽകാറുണ്ട്. അത്തരത്തിൽ ഇത്തവണ മോണിങ് ടാസ്ക്ക് ലഭിച്ചത് സുചിത്ര ലക്ഷ്മിപ്രിയ എന്നിവർക്കാണ്.

  ചിലർ താമശ രീതിയിൽ മോണിങ് ‍ടാസ്ക്കുകൾ കൊണ്ടുപോകുമ്പോൾ മറ്റുള്ളവർ വ്യക്തിഹത്യ നടത്താനുള്ള മാർ​ഗമായും മോണിങ് ടാസ്ക്കുകൾ ഉപയോ​​ഗിക്കാറുണ്ട്.

  Also Read: 'ഞാൻ ഇനി ക്യാപ്റ്റനായാൽ അടിവസ്ത്രം വരെ മറ്റുള്ളവരെക്കൊണ്ട് കഴുകിപ്പിക്കും'; ജാസ്മിൻ പറയുന്നു!

  ഇത്തവണത്തെ മോണിങ് ടാസ്ക്ക് ഭക്ഷ്യ വസ്തുക്കളുമായി മത്സരാർഥികളുടെ സ്വഭാവത്തെ താരതമ്യപ്പെടുത്തുകയും അതിനുള്ള കാരണം വിശദീകരിക്കുകയും ചെയ്യുക എന്നതായിരുന്നു. ലക്ഷ്മിപ്രിയയും സുചിത്രയുമാണ് ടാസ്ക്കിൽ പങ്കെടുത്തത്.

  മറ്റുള്ളവർ അവരുടെ കാഴ്ചപ്പാടുകൾ കേൾക്കുകയാണ് ചെയ്തത്. വീട്ടിലെ ആളുകളുടെ സ്വഭാവത്തെ കുറിച്ച് സംസാരിച്ചപ്പോൾ ബ്ലെസ്ലിയുടേത് ചീഞ്ഞ മത്തിക്ക് സമമാണെന്നാണ് സുചിത്രയും ലക്ഷ്മിപ്രിയയും പറഞ്ഞത്.

  'മത്തിക്ക് ഒരുപാട് ​ഗുണങ്ങളുണ്ട്. കുരുമുളകൊക്കെ തേച്ച് വറുത്തെടുത്താൽ മത്തിയെ വെല്ലാൻ മറ്റൊന്നുമില്ല. പക്ഷെ മത്തി ചീഞ്ഞാൽ പിന്നെ ഒന്നിനും കൊള്ളില്ല. അത്തരം മത്തി ഫ്രിഡ്ജിൽ പോലും സൂക്ഷിക്കുന്നതിന് പരിതിയുണ്ട്.'

  Also Read: അവൾ പോയതോടെ ജീവിതത്തിലെ വെളിച്ചം ഇല്ലാതെയായി'; നടി രേഖ മോഹന്റെ ഓർമയിൽ ഭർത്താവ്!

  'ബി​ഗ് ബോസ് വീട്ടിലെ ആ മത്തി ബ്ലെസ്ലിയാണ്. മൂന്ന് ദിവസം മുമ്പ് വന്ന മത്തിയാണെന്നും ചീഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നുമാണ്' സുചിത്രയും ലക്ഷ്മിപ്രിയയും പറഞ്ഞത്. തന്നെ ചീഞ്ഞ മത്തിയോട് ഉപമിച്ചതിൽ പക്ഷെ ബ്ലെസ്ലിക്ക് പരാതിയുണ്ടായിരുന്നില്ല.

  ബ്ലെസ്ലിയെ തരംതാഴ്ത്തി സുചിത്ര സംസാരിച്ചതിനാൽ മത്തി തനിക്ക് ഇഷ്ടമുള്ള വസ്തുവാണെന്ന് അറിയിച്ച് ധന്യ മേരി വർ​ഗീസ് രം​ഗത്തെത്തി. ശേഷം റോൺസൺ വിൻസന്റിനെ പടവലത്തോടാണ് സുചിത്രയും ലക്ഷ്മിപ്രിയയും ചേർന്ന് ഉപമിച്ചത്.

  ബുദ്ധിയുടെ കാര്യത്തിലും ​ഗുണത്തിന്റെ കാര്യത്തിലും മുകളിൽ നിന്ന് താഴോട്ട് വളരുന്ന പടവലം പോലെയാണ് റോൺസൺ എന്നാണ് ഇരുവരും പറഞ്ഞത്. എല്ലാവർക്കും അവരവരുടെ ഇഷ്ടത്തിന് ഉപയോ​ഗിക്കാൻ സാധിക്കുമെന്നും ലക്ഷ്മിപ്രിയയും സുചിത്രയും പറഞ്ഞു.

  പിന്നീട് മറ്റൊരു മത്സരാർഥിയായി വിനയ് മാധവിനെ മത്തങ്ങയോടും ഉപമിച്ചു. കുട്ടി അഖിൽ ഒന്നും കളയാൻ ഇല്ലാത്ത ചക്കയ്ക്ക് സമമാണെന്നാണ് ശേഷം സുചിത്രയും ലക്ഷ്മിപ്രിയയും പറഞ്ഞത്. ദിൽഷ തുടുത്ത കാരറ്റ് പോലെയാണെന്നും ഇരുവരും പറഞ്ഞു.

  മുഖത്ത് നോക്കി പറയാൻ കഴിയാത്ത കാര്യങ്ങൾ ഇത്തരം ടാസ്ക്കുകളിലൂടെയും ചില സമയങ്ങളിൽ മത്സരാർഥികൾ പറയാറുണ്ട്. ഓരോ ദിവസം കഴിയുന്തോറും നാലാം സീസണിന്റെ ഫിനാലെ വേദിയോട് അടുത്തുകൊണ്ടിരിക്കുകയാണ് മത്സരാർഥികൾ.

  ഈ ആഴ്ചയും സംഭവബഹുലമായിരുന്നതിനാൽ മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡ് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  അതേസമയം ഈ ആഴ്ച ഒരാൾകൂടി ബി​ഗ് ബോസ് വീടിനോട് വിടപറഞ്ഞേക്കും. സൂരജ്, അഖിൽ, വിനയ്, സുചിത്ര എന്നിവരാണ് എലിമിനേഷൻ പട്ടികയിലുള്ളത്. നാണയവേട്ട എന്നതായിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്ക്ക്.

  ടാസ്ക്കിൽ വൻ തർക്കങ്ങളാണ് അരങ്ങേറിയത്. കനത്ത പോരാട്ടമായിരുന്നു മത്സരാർഥികൾ തമ്മിൽ വീട്ടിൽ കാഴ്ചവച്ചത്. ബ്ലെസ്ലിയാണ് ഇപ്പോൾ ബി​ഗ് ബോസ് വീട്ടിലെ ക്യാപ്റ്റൻ. ബ്ലെസ്ലിയുടെ ക്യാപ്റ്റൻസ് ഇഷ്ടപ്പെടാത്തവർ അത് പരമാവധി കുളമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

  കൂടാതെ ജാസ്മിൻ-റോബിൻ എന്നിവർ തമ്മിലുള്ള ശത്രുതയും കൂടി വരികയാണ്. ജാസ്മിൻ വീട്ടിൽ ടാർ​ഗെറ്റ് ചെയ്യുന്ന ഒരേയൊരാൾ റോബിൻ മാത്രമാണ്. എന്നാൽ വീടിന് പുറത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ളത് റോബിനാണ്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: suchithra and lakshmi priya insulted blesslee in morning task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X