For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഖില്‍ ഇപ്പോള്‍ ഭയങ്കര മോശമാണെന്ന് സുചിത്ര; അഖിലിനോട് പിണങ്ങി സുചിത്ര

  |

  ജനപ്രീയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസിന്റെ നാലാം സീസണ്‍ അതിന്റെ പാതി ദൂരം പിന്നിട്ട് മു്‌ന്നേറുകയാണ്. രസകരമായ ഒരുപാട് രംഗങ്ങള്‍ ഇതിനോടകം തന്നെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിക്കഴിഞ്ഞു. താരങ്ങള്‍ തമ്മിലുള്ള വഴക്കുകളും പൊട്ടിത്തെറികളുമൊക്കെ ബിഗ് ബോസ് വീട്ടില്‍ സ്ഥിരം സംഭവമാണ്. വൈകാരിമായ യാത്ര പറച്ചിലുകളും ബിഗ് ബോസ് വീട്ടില്‍ നടക്കാറുണ്ട്.

  Also Read: മരിക്കുമെന്ന് വിചാരിപ്പോള്‍ തോന്നിയ ആഗ്രഹമാണ്; പേരക്കുട്ടികളെ ഒപ്പം കൂട്ടിയതിനെ കുറിച്ച് നടന്‍ ഇന്നസെന്റ്

  അടികള്‍ക്കും വഴക്കുകള്‍ക്കുമൊപ്പം തന്നെ നല്ല സൗഹൃദവും പ്രണയവുമൊക്കെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറാറുണ്ട്. ഈ വര്‍ഷം ബിഗ് ബോസ് വീട്ടിലെ ജനപ്രീയ സൗഹൃദങ്ങളിലൊന്നാണ് സുചിത്രയും അഖിലും തമ്മിലുള്ളത്. ഇവര്‍ തമ്മില്‍ പ്രണയമാണോ എന്ന് പോലും ചില ആരാധകര്‍ ചോദിക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടിനുള്ളിലും ഈ സൗഹൃദം ചര്‍ച്ചയായിരുന്നു.

  ഇതിനിടെ അഖിലിനോട് പുകവലി നിയന്ത്രിക്കണമെന്ന് സുചിത്ര ആവശ്യപ്പെട്ടതും അതിന്റെ പേരില്‍ സുചിത്ര വഴക്കിട്ടതുമൊക്കെ ചര്‍ച്ചയായി മാറിയിരുന്നു. ഇന്ന് രാവിലെയും ഈ പേരും പറഞ്ഞ് സുചിത്ര അഖിലിനോട് വഴക്കിടുകയുണ്ടായി. രാവിലെ ദില്‍ഷയും സുചിത്രയും ചേര്‍ന്ന് മുറ്റമടിക്കുമ്പോഴായിരുന്നു സംഭവം. ഈ സമയം അഖില്‍ അവിടെ സോഫയില്‍ ഇരിക്കുകയായിരുന്നു.

  #അഖില്‍ വെറുതെ ഇരിക്കുവാണെങ്കില്‍ ഒരു ചൂല് കയ്യിലെടുത്ത് തരട്ടേയെന്ന് സുചിത്ര. ഇതോടെ സോഫയില്‍ നിന്നും എഴുന്നേറ്റ് പോവാന്‍ ഒരുങ്ങുകയാണ് അഖില്‍. ഞാന്‍ അവിടെ പോയി വരാം എന്ന് പറഞ്ഞു കൊണ്ട് സ്‌മോക്കിംഗ് ഏരിയയിലേക്ക് പോവുകയായിരുന്നു അഖില്‍. നിങ്ങള്‍ തൂക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം, നിങ്ങള്‍ തൂക്കു എന്നും അഖില്‍ പറയുന്നു. എന്നാ നീ ഇത് അവിടെയിരുന്ന് കാണൂ, പോകാതെയെന്ന് സുചിത്ര പറയുന്നു.

  ഇപ്പോള്‍ വരാമെന്ന് പറഞ്ഞ അഖില്‍ താന്‍ നല്ല കുട്ടിയായി കൊണ്ടിരിക്കുകയാണെന്നും പറയുന്നു. എന്നാല്‍ ഒരിക്കലുമല്ലെന്നായിരുന്നു സുചിത്രയുടെ മറുപടി. നീ വീണ്ടും വീണ്ടും ഭയങ്കര മോശമായി കൊണ്ടിരിക്കുകയാണെന്ന് സുചിത്ര പറഞ്ഞു. ഇന്നലെ അഞ്ചെണ്ണമായിരുന്നുവെന്നും സുചിത്ര ഓര്‍മ്മിപ്പിക്കുന്നു. നേരത്തെ അഖിലിന്റെ പുകവലിയെ സുചിത്ര ശക്തമായി തന്നെ എതിര്‍ത്തിരുന്നു.

  ഇല്ല, നാലെന്ന് അഖില്‍ പറഞ്ഞപ്പോള്‍ അഞ്ചെന്ന് സുചിത്ര തിരിക്കുകയായിരുന്നു. രാത്രി ചര്‍ച്ച നടന്നത് കൊണ്ടായിരുന്നുവെന്ന് അഖില്‍. എന്ത് നടന്നുവെന്നത് വിഷയമല്ലെന്നും വളരെ മോശമായിട്ടാണ് നീ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നും സുചിത്ര. എന്നെ തല്ലല്ലേ അമ്മാവാ ഞാന്‍ നന്നാകൂലെന്നാണ്. ഞാന്‍ നിര്‍ത്തിയെന്നും സുചിത്ര പറയുന്നത്. അങ്ങനെ പറയരുതെന്ന് അഖില്‍ പറയുന്നുണ്ട്.

  അതേസമയം ഇവര്‍ക്കിടയിലെ സൗഹൃദത്തെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രണയമായി വിധിക്കുന്നുണ്ട്. സുഖില്‍ എന്ന പേരിട്ടും സദാചാരവാദികള്‍ ഇവരെ വിളിക്കാറുണ്ട്. ബിഗ് ബോസ് വീട്ടിലും അഖിലിന്റേയും സുചിത്രയുടേയും സൗഹൃദം ചര്‍ച്ചയാകാറുണ്ട്. തങ്ങളുടെ സൗഹൃദത്തെ മറ്റുള്ളവര്‍ ലവ് ട്രാക്കായി കാണുന്നുണ്ട് സുചിത്ര തന്നെയായിരുന്നു അഖിലിനെ അറിയിച്ചത്. അഖിലും സുചിത്രയും സൂരജും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇതാണ് ചര്‍ച്ചയുടെ കാരണം. ആണും പെണ്ണും മിണ്ടിയാല്‍ ലവ് ട്രാക്കാക്കുന്നത് ശരിയല്ലെന്നായിരുന്നു സുചിത്രയുടെ പ്രതികരണം.

  വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals

  അതേസമയം ഇന്ന് ഈ ആഴ്ചയിലേക്കുള്ള നോമിനേഷനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഇതുവരെ നോമിനേഷനില്‍ വരാതെ രക്ഷപ്പെട്ട് പോന്നിരുന്ന സുചിത്ര ഇത്തവണ നോമിനേഷനിലുണ്ട്. ഒപ്പം അഖിലും സൂരജും നോമിനേഷിലുണ്ട്. എപ്പോഴും രക്ഷപ്പെടുന്ന മൂന്ന് പേരും ഒരുമിച്ചെത്തിയതോടെ ആരാധകര്‍ ആകാംഷയിലാണ്. നാലാമതായി നോമിനേഷനില്‍ ഇടം നേടിയത് വിനയ് ആണ്. ഇതോടെ സ്ഥിരം പ്രതികളായ റോബിന്‍, ജാസ്മിന്‍, ബ്ലെസ്ലി, ലക്ഷ്മി പ്രിയ, ദില്‍ഷ തുടങ്ങിയവര്‍ രക്ഷപ്പെട്ടിരിക്കുകയാണ്. അപര്‍ണയായിരുന്നു അവസാനമായി ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്.

  English summary
  Bigg Boss Malayalam Season 4 Suchithra Gets Angry Against Akhil For Not Quiting Smoking
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X