For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന് ഒരു അടി കൊടുത്തിട്ടെ ഇറങ്ങുവെന്ന് സുചിത്ര; കലിതുള്ളി റോബിൻ ആരാധകർ

  |

  ബിഗ് ബോസ് സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഷോ 60 ദിവസം പിന്നിട്ടപ്പോൾ 12 മത്സരാർഥികളാണ് വീട്ടിൽ അവശേഷിക്കുന്നത്. ഈ സീസണിലെ ബിഗ് ബോസ് തുടക്കത്തിൽ തണുത്തമട്ടായിരുന്നെങ്കിലും ഇപ്പോൾ ഓരോ മത്സരാർഥികളും അവരാൽ ആവുന്നത്ര ഊർജസ്വലരായാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

  തങ്ങളുടെ എതിരാളികളെ ഏതു വിധേനെയും തറപറ്റിച്ച് ബിഗ് ബോസ് വീട്ടിൽ 100 ദിവസം പൂർത്തിയാക്കി വിജയം കൈവരിക്കണം എന്ന വാശിയാണ് ബിഗ് ബോസ് വീട്ടിലെ ഓരോ മത്സരാർഥികൾക്കും ഉള്ളത്.

  Also Read:ബ്ലെസ്ലി എല്ലാരുടെയും പിന്നാലെ പോവും ഞാനും പെട്ടു; പിരിഞ്ഞതിനുള്ള കാരണം വ്യക്തമാക്കി ബ്ലെസ്ലിയുടെ മുൻ കാമുകി

  ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഡോ.റോബിന്റെ പേരാണ്.ഒരുപക്ഷെ ഈ സീസണിൽ ഏറ്റവും നന്നായി മത്സരിക്കുന്ന ഒരു മത്സരാർഥിയാണ് റോബിനെന്ന് പറയാം. ബിഗ് ബോസ് വീട്ടിൽ എത്തിയ ആദ്യത്തെ ദിവസം മുതൽ റോബിൻ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

  താൻ എട്ട് മാസത്തോളം ഈ ഷോ നല്ലപോലെ പഠിച്ചിട്ടാണ് കളിയ്ക്കാൻ എത്തിയതെന്ന് റോബിൻ ബിഗ് ബോസ് വീട്ടിൽ എത്തിയ ആദ്യ നാളുകളിൽ തന്നെ പറഞ്ഞിരുന്നു.

  പഠിച്ചിട്ടാണ് കളിക്കാൻ വന്നിരിക്കുന്നതെന്ന് റോബിൻ പറഞ്ഞതോടെ മറ്റ് മത്സരാർഥികൾ റോബിനെ ഒരു അകലത്തിൽ മാത്രമെ നിർത്താറുള്ളൂ. ബ്ലെസ്ലിയും ദിൽഷയും മാത്രമാണ് റോബിനോട് സൗഹൃദം സൂക്ഷിക്കുന്നതും.

  Also Read: മമ്മൂട്ടിയോട് അസൂയ തോന്നിയിട്ടുണ്ടോ; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ലാലേട്ടൻ

  റോബിന് പുറത്തുള്ള സപ്പോർട്ട് നല്ലപോലെ മനസിലാക്കിയാണ് വൈൽഡ് കാർഡ് എൻട്രിയായി വിനയ് മാധവും റിയാസും വീട്ടിനുള്ളിൽ പ്രവേശിച്ചത്. അതുകൊണ്ട് തന്നെ റിയാസ് ഏറ്റവും കൂടുതൽ ഫോക്കസ് ചെയ്യുന്നത് റോബിനെയാണ്.

  ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്കിൽ സംഭവ ബഹുലമായ ഒട്ടനവധി കാര്യങ്ങളാണ് അരങ്ങേറിയത്. കോയിൻ ഹണ്ട് എന്ന പേരിൽ നാണയങ്ങൾ ശേഖരിക്കലായിരുന്നു ഈ ആഴ്ച ബിഗ് ബോസ് നൽകിയ ടാസ്ക്ക്.

  ആദ്യത്തെ ദിവസം ടാസ്ക്കിനിടയിൽ റിയാസ് തന്റെ നാണയങ്ങൾ കളവുപോയി എന്നും അത് തൊട്ടടുത്ത് നിന്ന റോബിനാണ് മോഷ്ടിച്ചതെന്നും പറയുകയുണ്ടായി. തുടർന്ന് അത് ഒരു വലിയ വഴക്കിലേക്ക് പ്രവേശിച്ചു.

  Also Read: ഒരു വണ്ടി കുരിശ് ചുമക്കുന്ന പോലെയായിരുന്നു ജിത്തു സാറിന്റെ അവസ്ഥ; ഷൂട്ടിങ് അനുഭവം പങ്കുവച്ച് അതിഥി രവി

  ഇതിനിടെ സുചിത്രയോട് റോബിൻ തട്ടിക്കയറുകയും ഈ ആഴ്ചതന്നെ പുറത്ത് പോകാമെന്നും പെട്ടിയൊക്കെ ഒരുക്കി വെച്ചോളാനും പറയുകയുണ്ടായി.

  തുടർന്ന് ഇതെല്ലാം റോബിൻ ആണോ തീരുമാനിക്കുന്നതെന്ന് ചോദിച്ച സുചിത്ര റോബിനുമായി തർക്കിച്ചു.

  ഇപ്പോഴിതാ താരം താൻ പോവുകയാണെങ്കിൽ റോബിനെ അടുത്ത് വിളിച്ച് ഒരടി കൊടുത്തിട്ടേ പോവുകയുള്ളുവെന്ന് റിയാസിനോടും ജാസ്മിനോടും പറയുന്ന ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്.

  സുചിത്ര ഇത് പറയുമ്പോൾ എന്നാൽ അത് കേസ് ആവില്ലേ എന്ന് ജാസ്മിൻ ചോദിച്ചു. അത് റോബിൻ പുറത്തിറങ്ങിയതിന് ശേഷമല്ലേ എന്നും അപ്പോൾ താൻ ഒളിവിൽ പോകുമെന്നും സുചിത്ര പറഞ്ഞു.

  ഇതേ സമയം താൻ വെയ്സ്റ്റ് വെള്ളം കലക്കി തരാമെന്നും അത് വേണമെങ്കിൽ ഒഴിക്കാനും റിയാസ് സുചിത്രയോട് പറഞ്ഞു. പരമാവധി താൻ നിയന്ത്രിക്കുന്നതാണെന്നും ഒരുപക്ഷെ ചിലപ്പോൾ വീട്ടിൽ നിന്നും പോകുന്നതിനു മുൻപ് തന്നെ റോബിനെ തല്ലുമെന്നും സുചിത്ര പറഞ്ഞു.

  സുചിത്രയുടെ ഈ സംസാരം പുറത്ത് വന്നതോടെ നിരവധി റോബിൻ ആരാധകരാണ് സുചിത്രക്കെതിരെ കമന്റുകളുടെ സമൂഹമാധ്യമങ്ങളിൽ എത്തിയത്.

  അതെ സമയം, ഏറ്റവും ഒടുവിലത്തെ വോട്ടിംഗ് അപ്ഡേറ്റുകൾ വരുമ്പോൾ, സുചിത്ര തന്നെയാണ് ഏറ്റവും പിന്നിൽ നിൽക്കുന്നത്.

  കഴിഞ്ഞ നോമിനേഷൻ സമയത്ത് നടന്ന ഡിബേറ്റിൽ സുചിത്ര റോബിനെതിരെ സംസാരിക്കുകയും റോബിൻ ഫെയ്ക്കാണെന്ന് പറയുകയുമൊക്കെ ചെയ്തിരുന്നു.

  ഇത് റോബിന്റെ ആരാധകർക്കിടയിൽ വലിയ അതൃപ്തിയാണ് ഉണ്ടായത്. ഈ ഒരു സംഭവം കൂടിയാവുമ്പോൾ സുചിത്രയുടെ വോട്ടുകൾ ഇനിയും ഇടിയാനാണ് സാധ്യത.

  English summary
  Bigg Boss Malayalam Season 4: Suchithra To Jasmin And Riyas, She Will Slap Robin Before Leaving The House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X