India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ ടോപ്പ് ഫൈവ് മത്സരാര്‍ത്ഥികള്‍ ഇവരാണ്; ലിസ്റ്റ് പുറത്ത്...

  |

  ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ആദ്യം ഹിന്ദിയിലാണ് ആരംഭിക്കുന്നത്. ഷോ വലിയ വിജയമായതോടെ മറ്റ് ഭാഷകളിലേയ്ക്കും തുടങ്ങുകയായിരുന്നു. മലയാളത്തിലാണ് ഏറ്റവും ഒടുവില്‍ തുടങ്ങിയത്. 2018 ല്‍ ആരംഭിച്ച ബിഗ് ബോസ് ബോസ് മലയാളം ഇപ്പോള്‍ നാലാം സീസണില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ഷോ മുന്നോട്ട് പോവുകയാണ്.

  BB

  2022 മാര്‍ച്ച് 27നാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്. 17 മത്സരാര്‍ത്ഥികളുമായിട്ടായിരുന്നു തുടക്കം. കഴിഞ്ഞ സീസണുകളെ പോലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഇക്കുറി ഷോയില്‍ എത്തിയിട്ടുണ്ട്. താരമൂല്യം നോക്കാതെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെയാണ് പ്രേക്ഷകര്‍ പിന്തുണയ്ക്കുന്നത്.

  Also Read:നയന്‍താരയും വിഘ്‌നേഷ് ശിവനും വേര്‍പിരിയും; ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല...

  ബിഗ് ബോസ് സീസണ്‍ നാല് 50ാം ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇനി കേവലം 50 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നൂറിലേയ്ക്കുളള ദിവസം കുറയുമ്പോള്‍ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ഗെയിമും കടുപ്പിക്കുകയാണ്. നിലവില്‍ 14 പേരാണ് ഹൗസിലുള്ളത്. നിലനില്‍പ്പിന് വേണ്ടി മികച്ച പോരാട്ടമാണ് ഇവർ ഹൗസില്‍ കഴ്ച വയ്ക്കുന്നത്. താരങ്ങള്‍ തങ്ങളുടെ ഗെയിം പ്ലാനുമായി മുന്നോട്ട് പോകുമ്പോള്‍ ബിഗ് ബോസും തന്റെ മത്സരം കടുപ്പിച്ചിരിക്കുകയാണ്. ടാസ്‌ക്കിന്റെ പേരില്‍ കഴിഞ്ഞ സീസണില്‍ കേള്‍ക്കേണ്ടി വന്ന എല്ലാ വിമര്‍ശനങ്ങളും പരിഹരിച്ച് കൊണ്ടാണ് ഇക്കുറി ഷോ മുന്നോട്ട് പോവുന്നത്. സിമ്പിള്‍ ടാസ്‌ക്കൊന്നും ഈ സീസണില്‍ ഇല്ല. ബുദ്ധിയും ശക്തിയും ഒരുപോലെ ഉപയോഗിച്ച് കളിക്കേണ്ട ഗെയിമും ടാസ്‌ക്കുമാണ് ബിഗ് ബോസ് നല്‍കുന്നത്. ഇതുവരെ കണ്ടത് പോലെയായിരിക്കില്ല ഇനിയുള്ള 50 ദിവസങ്ങള്‍. ഗെയിമുകള്‍ വളരെ കടുപ്പമായിരിക്കും എന്നാണ് ലഭിക്കുന്ന സൂചന.

  Also Read: മഞ്ജു വാര്യരെ ആദ്യമായി കാണുന്നത് അവിടെ വെച്ചാണ്; അതിനൊരു മാറ്റവുമില്ല, അനുഭവം പങ്കുവെച്ച് ജയസൂര്യ

  ഇപ്പോള്‍ ഹൗസിലുള്ള 14 മത്സരാര്‍ത്ഥികള്‍ക്കും മികച്ച പിന്തുണയാണ് പുറത്ത് നിന്ന് ലഭിക്കുന്നത്. ബിഗ് ബോസ് ഹൗസിന് അകത്ത് താരങ്ങള്‍ ശക്തമായി പോരാടുമ്പോള്‍ പുറത്തും ആരോഗ്യകരമായ മത്സരം നടക്കുന്നുണ്ട്. ഫാന്‍സ് പേജുകളും ആര്‍മികളും തയ്യാറാണ്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ സെയിഫാക്കാനായി തങ്ങളാല്‍ കഴിയാവുന്നതെല്ലാം ഇവര്‍ ചെയ്യുന്നുണ്ട്.

  ഷോ അതിന്റെ 50 ദിവവസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ടോപ്പ് ഫൈവിനെ കുറിച്ചുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്. റോബിന്‍, ബ്ലെസ്ലി, ജാസ്മിന്‍, റോണ്‍സണ്‍, ധന്യ അല്ലെങ്കില്‍ ദില്‍ഷ എന്നിവരാകും ആദ്യഅഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിക്കുമെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ബിഗ് ബോസിന്റെ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ടോപ്പ് ഫൈവ് ലിസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസിലെ നിലവിലുള്ള ടാസ്‌ക്ക്, ഗെയിം, മെന്റല്‍, നിലപാട്, കാഴ്ചപ്പാട്, പ്രകടനം, പൊരുമാറ്റം പിന്തുണ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ഫൈവിനെ നിര്‍ണ്ണിയിച്ചിരിക്കുന്നത്.

  Also Read:ജാസ്മിന് ഡിപ്രഷനോ; ഇനി കൂടുതല്‍ സൂക്ഷിക്കേണ്ടത് ഡോക്ടര്‍ റോബിന്‍, കുറിപ്പ് വൈറലാവുന്നു

  റോബിന്‍, ബ്ലെസ്ലി, ജാസ്മിന്‍, റോണ്‍സണ്‍, ധന്യ അല്ലെങ്കില്‍ ദില്‍ഷ എന്നിവരായിരിക്കുമെന്നാണ് ടോപ്പ് ഫൈവില്‍ എത്തുന്നതെന്നാണ് ആരാധകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ.. ' റോബിന്‍, ബ്ലെസ്ലി, ജാസ്മിന്‍, റോണ്‍സണ്‍, ധന്യ അല്ലെങ്കില്‍ ദില്‍ഷ എന്നിവരായിരിക്കുമെന്നാണ് ടോപ്പ് ഫൈവില്‍ എത്തുക. ഇനിയും മൂന്ന് നാല് ആഴ്ച ബാക്കി ഉണ്ടന്നിരിക്കെ, വൈല്‍ഡ് കാര്‍ഡ് എന്‍ട്രിനേടിയവരുടെ പെര്‍ഫോമന്‍സും കൂടി നോക്കേണ്ടതിനാലും ഈ പറഞ്ഞവരില്‍ ചിലര്‍ ഒതുങ്ങിപ്പോകാനും ചിലര്‍ കൂടുതല്‍ കരുത്തരാകാനും ചാന്‍സ് ഉണ്ട്' എന്നാണ് പങ്കുവെച്ച് കുറിപ്പില്‍ പറയുന്നു. ഡോക്ടറിന്റേയും ജാസ്മിന്റേയും പേര് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

  ഇതില്‍ ഡോ റോബിനും ജാസ്മിനും റോണ്‍സണും ബ്ലെസ്ലിയും എവിക്ഷന്‍ ലിസ്റ്റിലുണ്ട്. ഇവര്‍ നാല് പേരും എല്ലാ ആഴ്ചയിലും നോമിനേഷനില്‍ ഇടംപിടിക്കാറണ്ട്. നോമിനേഷനില്‍ വരാത്ത മത്സരാര്‍ത്ഥിയാണ് ധന്യ.

  Read more about: bigg boss malayalam season 4
  English summary
  Bigg Boss Malayalam Season 4 These Are Top Five Contestants In The Show,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X