For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിൽഷയോട് എനിക്കും ക്രഷുണ്ട്, ഞാനൊരു സൗന്ദര്യ ആരാധകനും കാട്ടുകോഴിയുമാണെന്ന് ഭാര്യയ്ക്ക് അറിയാം'; വിനയ്

  |

  ബി​ഗ് ബോസ് സീസൺ ഫോറിൽ വന്ന മൂന്ന് വൈൽ‌ഡ് കാർഡുകളിൽ ഏറ്റവും അവസാനം വന്ന വൈൽഡ് കാർഡായിരുന്നു വിനയ് മാധവ്. വന്ന ഒരാഴ്ച വളരെ ആക്ടീവായിരുന്ന വിനയ് പിന്നീട് ഒതുങ്ങിപ്പോയതായി പ്രേക്ഷകർക്കും തോന്നിയിരുന്നു.

  വീട്ടിൽ നാൽപത്തിയെട്ട് ദിവസത്തോളം പൂർത്തിയാക്കിയ ശേഷമാണ് വിനയ് മാധവ് പുറത്തായത്. വീട്ടിൽ അഭിപ്രായങ്ങൾ പറയുന്നതിലെല്ലാം സജീവമായിരുന്നെങ്കിലും പലപ്പോഴും അത് പക്ഷാപാതപരമായി മാറിയതിനാലാണ് വിനയ് മാധവിന് പ്രേക്ഷകർക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയാതെ പോയത്.

  അതേസമയം വിനയ് മാധവും റിയാസും വൈൽഡ് കാർഡായി എത്തിയ ശേഷമാണ് വീട് ഉണർന്നത്.

  Also Read: 'സ്ത്രീകളെ അധിക്ഷേപിക്കുന്ന ഏക വ്യക്തി ബ്ലെസ്ലി, ബ്ലെസ്ലിയുടെ യഥാർഥ സ്വഭാവം പുറത്ത് വന്നു'; ലക്ഷ്മിപ്രിയ

  വീട്ടിലേക്ക് കയറിയപ്പോൾ തന്നെ തനിക്ക് അവിടെയുള്ള സ്ത്രീകളിലൊരാളോട് ക്രഷ് തോന്നിയതായി വിനയ് മോഹൻലാലിന് മുമ്പിൽ വെച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. വിനയിയുടെ പേരിനോട് ചേർന്ന് പിന്നീട് നിമിഷ, സുചിത്ര, ദിൽഷ തുടങ്ങിയവരുടെ പേരുകളും പിന്നീട് കേൾക്കാൻ തുടങ്ങി.

  നിമിഷയെ ഇഷ്ടമാണെന്ന് വിനയ് തുറന്ന് പറയുകയും ചെയ്തിരുന്നു. ദിൽഷയോട് ക്രഷുള്ളതായും സംസാരം വന്നിരുന്നു. അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ വിനയ് മാധവ്.

  Also Read: 'മറ്റുള്ള മത്സരാർഥികൾക്ക് അടി കിട്ടാത്തത് ഭാ​ഗ്യം'; വിനയ് മാധവിനെ കുറിച്ച് ഭാര്യ അമൃത!

  ബിഹൈൻവു‍ഡ്സിന് നൽകിയ അഭിമുഖത്തിലാണ് ദിൽഷയോട് തോന്നിയ ക്രഷിനെ കുറിച്ച് വിനയ് മാധവ് വെളിപ്പെടുത്തിയത്. 'എനിക്ക് വീട്ടിലൊരാളോട് ക്രഷുണ്ടെന്നാണ് ഞാൻ പറഞ്ഞത്. ഹൗസിൽ നിന്നും പുറത്ത് വന്നപ്പോഴാണ് ഞാൻ പറഞ്ഞ ക്രഷ് എന്ന വാക്ക് ചേർത്ത് ആരുടെയൊക്കെ പേരുകളാണ് ആളുകൾ പറഞ്ഞതെന്ന് മനസിലായത്.'

  'സുചിത്ര, നിമിഷ, ദിൽഷ തുടങ്ങിയവരുടെ പേരുകളെല്ലാം കാണാമായിരുന്നു. ഞാനൊരു സൗന്ദര്യ ആരാധകനാണ്. എല്ലാവർക്കും തോന്നുന്നപ്പോലെ സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ എനിക്കും അവരുടെ സൗന്ദര്യത്തോട് ആരാധന തോന്നിയെന്ന് മാത്രം. അല്ലാതെ ഞാൻ അവിടെയുള്ള ആരോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല.'

  'അത് വളച്ചൊടിച്ചതിന് എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഹൗസിനുള്ളിൽ മാത്രം സൗന്ദര്യം ആസ്വദിക്കുന്നത് പുറത്ത് ചെയ്യാറുള്ള കാര്യമാണ്. ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും. ഭാര്യയ്ക്ക് അറിയാം എന്റെ സ്വഭാവം.'

  'ഞാനൊരു കാട്ടുകോഴിയാണെന്നത്. എന്നെ കൊണ്ടുനടക്കുക എന്നത് ചെറിയ കാര്യമല്ല. വലിയ റിസ്ക്കാണ്. അത് ഭാര്യയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ ആരോടും ക്രഷ് തോന്നിപ്പോവില്ലെന്നും ഭാര്യയ്ക്ക് അറിയാം. ദേഷ്യമൊക്കെ വരുന്ന വ്യക്തിയാണ് ഞാൻ.'

  'പക്ഷെ കൃത്യമായ കാരണമില്ലാതെ ഞാൻ വഴക്കുണ്ടാക്കാറില്ല. ഹൗസിനുള്ളിൽ പോലും ഞാൻ വെറുതെ വഴക്കുണ്ടാക്കിയിട്ടില്ല. എന്റെ പേര് കൂടി പരാമർശിക്കപ്പെടുമ്പോഴാണ് ഞാൻ ഇടപെടുന്നത്' വിനയ് പറയുന്നു. വിനയ് പുറത്തായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് റോൺസണായിരുന്നു.

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  ജാസ്മിനും നിമിഷയും പോയശേഷം റോൺസൺ സൗഹൃദം സൂക്ഷിക്കുന്ന ഏക വ്യക്തി വിനയ് മാധവായിരുന്നു. റോൺസൺ ഈ ആഴ്ച പുറത്താകാനുള്ള സാധ്യതയാണ് കൂടുതൽ. റിയാസിനും റോൺസണിനുമാണ് പ്രേക്ഷക പിന്തുണ കുറവുള്ളത്.

  ഇരുവരും ജാസ്മിൻ നിമിഷ ​ഗ്യാങിനൊപ്പം ചേർന്നതും റോബിൻ പുറത്താകാനുള്ള കാരണക്കാരായതിനാലുമാണ് ഇരുവർക്കും വോട്ട് കുറയുന്നത്. അതേസമയം ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് ദിൽഷ കഴിഞ്ഞ ആഴ്ച നേരിട്ട് ടിക്കറ്റ് ടു ഫിനാലെയിൽ മത്സരിക്കാനുള്ള അവസരം നേടി കഴിഞ്ഞു.

  ഇനി ബാക്കിയുള്ള നാലുപേർ ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും. റോബിനും ജാസ്മിനും പുറത്തായശേഷമാണ് സീസൺ ഫോർ മൊത്തത്തിൽ മാറി മറിഞ്ഞത്. മറ്റുള്ളവർക്ക് പിന്നിൽ നിന്ന് കളിച്ചവർ വരെ മുന്നിലേക്ക് വന്ന് കളിക്കാൻ തുടങ്ങിയത് റോബിനും ജാസ്മിനും പോയശേഷമാണ്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Vinay Clarifies About The Crush He Has Talked In BB House
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X