For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മറ്റുള്ള മത്സരാർഥികൾക്ക് അടി കിട്ടാത്തത് ഭാ​ഗ്യം'; വിനയ് മാധവിനെ കുറിച്ച് ഭാര്യ അമൃത!

  |

  ബി​ഗ് ബോസ് മലയാളം സീസൺ‌ ഫോറിലേക്ക് ഏറ്റവും അവസാനം എത്തിയ വൈൽഡ് കാർഡായിരുന്നു വിനയ് മാധവ്. നടി പാർവതിയുടെ സഹോദരനാണ് വിനയ് മാധവ്. ക്രൂയിസ് ലൈനേഴ്‌സിൽ ആറ് വർഷത്തോളം ജോലി ചെയ്‍തിട്ടുണ്ട് വിനയ് മാധവ്.

  യുഎസ് ബേസ് കമ്പനിയായ ഓഷ്യാനയിലാണ് വിനയ് മാധവ് ജോലി ചെയ്‍തത്. അതിനുശേഷം കുറെ ഹോട്ടലുകളുടെ ജനറൽ മാനേജറായി.

  മമ്മൂട്ടി ബെസ്റ്റ് ആക്ടർ ഷോയിൽ പങ്കെടുത്തിട്ടുണ്ട്. കൂടെ അവതാരകനായും തിളങ്ങിയിട്ടുണ്ട്. ഷെഫ് എന്ന നിലയിൽ യൂട്യൂബ് ചാനലും വിനയ് മാധവിന്റേതായിട്ടുണ്ട്.

  Also Read: 'റോബിന് മാത്രമെ ആര് പുറത്ത് പോകുമെന്ന് പ്രവചിക്കാൻ പറ്റൂ, നി‍ന്റെ കാര്യത്തിൽ തെറ്റുപറ്റി'; റിയാസിനോട് റോൺസൺ

  ഷെഫ് എന്ന നിലയിലാണ് മോഹൻലാൽ വിനയ് മാധവിനെ പ്രേക്ഷകർക്ക് തുടക്കത്തിൽ പരിചയപ്പെടുത്തിയതും. അമ്പത് ദിവസങ്ങ‌ളോട് അടുക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിനയ് ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.

  ശേഷം നാൽപത്തിയെട്ട് ദിവസത്തോളം വിനയ്ക്ക് വീട്ടിൽ തുടരാൻ സാധിച്ചു. പന്ത്രണ്ടാം ആഴ്ചയിലാണ് വിനയ് മാധവ് വീട്ടിൽ നിന്നും പുറത്തായത്. എന്റർടെയ്ൻമെന്റ് വീട്ടിലുള്ളവർക്കും പ്രേക്ഷകർക്കും നൽകാൻ വിനയ്ക്ക് സാധിച്ചെങ്കിലും പലപ്പോഴും അഭിപ്രായങ്ങൾ പക്ഷം ചേർന്ന് പറയുന്ന രീതി വിനയ്ക്കുള്ളതായി പ്രേക്ഷകർക്ക് തോന്നിയിരുന്നു.

  Also Read: 'എന്റെ അച്ഛൻ എനിക്ക് മകളായി പുനർജനിച്ചു'; ഹൃദയം തൊടുന്ന കുറിപ്പുമായി സൗഭാ​ഗ്യ വെങ്കിടേഷ്!

  അതുകൊണ്ടാണ് പിന്തുണ നേടാൻ സാധിക്കാതെ പോയത്. 'ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ പുറത്തായത് വിഷമം ഉണ്ടാക്കിയതായി വിനയ് തന്നെ പറഞ്ഞിരുന്നു. പുറത്ത് നിന്ന് കാണുന്നത് പോലെയല്ല ഇതിനകത്തെ ജീവിതം. ഭയങ്കര സ്ട്രെസ് ഫുള്ളാണ്.'

  'എന്നാൽ എൻജോയ് ചെയ്യാൻ സാധിക്കുന്നതുമാണ്. ഒരുപക്ഷേ സാധാരണ ജീവിതത്തിൽ നമുക്കിങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ല. ജീവിതത്തിലേക്കുള്ള വലിയൊരു പാഠമാണ് ഈ ഷോ. ആറാഴ്ച നിർത്തിയ എല്ലാവരോടും നന്ദി.

  'ഞാൻ ചെയ്തത് തെറ്റോ ശരിയോ എന്നറിയില്ല. പുറത്തുനിന്ന് എന്ത് നമ്മൾ പ്ലാൻ ചെയ്താലും അതൊന്നും അകത്ത് നടക്കില്ല' എന്നാണ് വിനയ് എവിക്ടായ ശേഷം പറഞ്ഞത്.

  ഇപ്പോൾ മത്സരത്തിൽ നിന്നും തിരികെ എത്തിയ വിനയിയെ കുറിച്ച് ഭാര്യ അമൃത വിനയ് ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'ഫിൻസിന്റെ പിന്തുണയൊന്നും ഇല്ലാതെ ഇത്രയുംനാൾ വിനയ് വീട്ടിൽ നിന്നത് വലിയ കാര്യമായി കാണുന്നു.'

  'ഹൗസിനുള്ളിൽ കണ്ട സ്വഭാവം തന്നെയാണ് വിനയ്ക്ക് വീട്ടിലും. സന്തോഷവും ദേഷ്യവും സങ്കടവും പെട്ടന്ന് പ്രകടിപ്പിക്കുന്ന വ്യക്തിയാണ് വിനയ്.'

  'ഒന്നും അധികനേരം കൊണ്ടുനടക്കില്ല. ആ മൊമന്റ് കഴിഞ്ഞാൽ‌ എല്ലാം നിർത്തി പഴയ സ്വഭാവത്തിലേക്ക് വരും. വീടിനോടും അമ്മയോടും വലിയ അറ്റാച്ച്മെന്റുള്ള വ്യക്തിയാണ്. അമ്മയെ പിരിഞ്ഞ് നിൽക്കുന്നത് എങ്ങനെ മറികടക്കുമെന്ന് എല്ലാവരും ചിന്തിച്ചിരുന്നു.'

  'വിനയി ദേഷ്യപ്പെടുന്ന കണ്ടപ്പോൾ വിനയിയുടെ കൈയ്യിൽ നിന്നും ആർക്കും അടി കിട്ടരുതെ എന്നാണ് ചിന്തിച്ചിരുന്നത്. എല്ലാം പെട്ടന്ന് പ്രകടിപ്പിക്കുന്ന കൂട്ടത്തിലാണ്. ജോലിക്കിടയിലും ഹോട്ട്സ്റ്റാർ കാണാൻ ശ്രമിക്കാറുണ്ടായിരുന്നു. ലക്ഷ്മിചേച്ചിയോട് ദേഷ്യമൊന്നും തോന്നിയില്ല.'

  'കാരണം അതൊരു ​ഗെയിമായിരുന്നതിനാൽ എല്ലാവർക്കും അവനവന്റെ നിലനിൽപ്പ് നോക്കിയെ പറ്റൂ. എനിക്ക് വിനയിയെ നന്നായി അറിയാം. അതിനാൽ ആര് കുറ്റപ്പെടുത്തിയാലും എനിക്ക് വിഷയമല്ല. മത്സരാർഥികൾ വീട്ടിൽ നടന്ന കാര്യങ്ങൾ അവിടെ ഉപേക്ഷിച്ചിട്ടാണ് വരാറുള്ളത്.'

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  'പക്ഷെ പ്രേക്ഷകരിൽ ചിലർ അത് മനസിലേക്ക് എടുത്ത് ബി​ഗ് ബോസിലെ മത്സരാർഥികളേയും അവരുടെ കുടുംബത്തേയും ആക്ഷേപിക്കും. അങ്ങനെ ചെയ്യരുതെന്നും അവർക്ക് വീടിന് പുറത്ത് ഒരു ജീവിതമുണ്ടെന്നുമാണ് എല്ലാവരോടും എനിക്ക് പറയാനുള്ളത്' വിനയിയുടെ ഭാര്യ പറഞ്ഞു.

  ഇപ്പോൾ സെമി ഫിനാലെയിലാണ് മത്സരാർഥികൾ എത്തി നിൽ‌ക്കുന്നത്. ഇനിയങ്ങോട്ട് വാശിയേറിയ മത്സരമായിരിക്കും കാണാനാവുക.

  Read more about: bigg boss
  English summary
  bigg boss malayalam season 4: vinay madhav wife Amrita revealed her opinion about his performance
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X