India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതികാരബുദ്ധിയോടെ മറ്റുള്ളവരെ ടോര്‍ച്ചര്‍ ചെയ്ത ബ്ലെസ്ലി ദയ അര്‍ഹിക്കുന്നില്ല; ഇനി ഒരു സീന്‍ കൂടെ ബാക്കി

  |

  ആരാകും ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ വിജയി എന്നറിയാനായി ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. താരങ്ങളും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുകയാണ് വിന്നറുടെ കരങ്ങള്‍ മോഹന്‍ലാല്‍ പിടിച്ചുയർത്തുന്ന നിമിഷത്തിനായി.ഫെെനലിന് മുമ്പായി രസികനൊരു സർപ്രെെസും ബിഗ് ബോസ് ഇന്ന് താരങ്ങള്‍ക്ക് നല്‍കിയിരുന്നു. ആദ്യം പുറത്തായ ജനകി മുതല്‍ ഏറ്റവും ഒടുവിലായി പുറത്തായ റോണ്‍സനെ അടക്കം തിരികെ ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് ബിഗ് ബോസ്.

  Also Read: അന്ന് ഷോയില്‍ നിന്ന് ഇറങ്ങിയതില്‍ സന്തോഷം, ദൈവത്തിന് നന്ദി, കാരണം പറഞ്ഞ് ഡെയ്‌സി

  പിന്നാലെ വളരെ വെെകാരികമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഇതിലൊന്നായിരുന്നു ദില്‍ഷയോട് ബ്ലെസ്ലി മാപ്പ് പറഞ്ഞത്. ജാസ്മിനുമായുള്ള സംസാരത്തിന് ശേഷമാണ് ബ്ലെസ്ലി ദില്‍ഷയോട് കുറ്റം ഏറ്റു പറയുന്നതും കാല് തൊട്ട് മാപ്പ് പറയുന്നതും.

  Bigg Boss Malayalam

  അതേസമയം ഈ സംഭവത്തിന് പിന്നാലെ ബ്ലെസ്ലിയെ ആഘോഷിക്കുകയും ദില്‍ഷയെ വിമർശിക്കുകയും ചെയ്യുന്നവർക്ക് മറുപടിയുമായി എത്തുകയാണ് ഒരു ആരാധകന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വിമർശനം. കുറിപ്പ് വായിക്കാം തുടർന്ന്.

  "അവളൊന്നൊച്ച വെച്ചിരുന്നെങ്കിൽ.. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ.. ഞാനുണർന്നേനെ" -
  ഹിറ്റ്ലർ സിനിമയിലെ സോമൻ്റെ ഈ ഡയലോഗാണ് ദിൽഷ പ്രതികരിച്ചില്ല എന്നു പറഞ്ഞ് ബ്ലെസ്ലിയെ ന്യായീകരിക്കുന്നവരോട് എനിക്ക് പറയാനുള്ളത്. ബ്ലെസ്ലിയുടെ കൈ പിടുത്തത്തിൽ ദിൽഷ ഇറിറ്റേറ്റഡ് ആകുന്ന രണ്ട് സന്ദർഭങ്ങൾ ഓർമ്മയിലുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്.

  ഒന്ന് - കിച്ചൺ ഏരിയയിൽ വെച്ച്. ദിൽഷ കൈ തട്ടിത്തെറിപ്പിച്ച് ദേഷ്യത്തിൽ പോകുന്നു.
  രണ്ട് - ദിൽഷ തറ തൂത്തുകൊണ്ട് ഇരിക്കുമ്പോൾ കൈയ്ക്ക് പിടിക്കാൻ നോക്കുന്നു. ദിൽഷ ദേഷ്യത്തിൽ തിരിയുമ്പോൾ "അയ്യോ... ഞാൻ കൈയ്യിൽ ആണ് പിടിച്ചത് എന്നു പറയുന്നു ".
  ഇതുകൂടാതെ ഒരുപാട് സാഹചര്യങ്ങളിൽ ഇത് ആവർത്തിക്കുന്നതു കാണാം. കണ്ടൻ്റിനു വേണ്ടി ആ കോമ്പോ നിലനിർത്തണം എന്ന താത്പര്യത്തിൽ ദിൽഷ സഹിക്കുന്നു എന്നതാണ് വാസ്തവം. അത് പക്ഷേ ബ്ലസ്ലി ചെയ്തതിന് ന്യായീകരണം ആവുകയില്ല.

  പബ്ളിക് ഷോയിൽ വെച്ച് താത്പര്യമില്ല എന്നു പറഞ്ഞ ഒരാളിനോട് "അവൾ പറഞ്ഞാലും നിർത്തില്ല" എന്ന ആറ്റിട്യൂഡിൽ, അവൾ പലകുറി ഇറിറ്റേറ്റഡ് ആയിട്ടും, വീണ്ടും വീണ്ടും ഉള്ള ഈ കൈപിടുത്തതിനോട് യോജിക്കാൻ കഴിയുന്നില്ല. അവിടെയും , അവൻ അങ്ങനെ ചെയ്തതിലല്ല അവൻ്റെ കുഴപ്പം. അത് നാട്ടുകാരുടെ ഇടയിൽ നെഗറ്റീവ് ആയി എന്നാലോചിച്ചാണ് കരച്ചിൽ.

  ഉള്ളതു പറയാം, കരഞ്ഞതു കണ്ടപ്പോൾ എനിക്ക് വിഷമമായി. പിന്നെ ആലോചിച്ചപ്പോൾ അതിലൊരു നീതിയുണ്ട് എന്ന് തോന്നി. പ്രതികാരബുദ്ധിയോടെ മറ്റുള്ളവരെ ടോർച്ചർ ചെയ്ത് കരയിപ്പിക്കുമ്പോഴും തോറ്റു കഴിഞ്ഞ കണ്ടസ്റ്റൻ്റിനോട് ഒരു സ്പോർട്സ്മാൻ സ്പിരിറ്റുമില്ലാതെ മാസ്സ് ഡയലോഗ് അടിക്കുമ്പോഴും അവൻ കാണിച്ചിട്ടില്ലല്ലോ ഒരു എമ്പതിയും. അപ്പോൾ അവനും അർഹിക്കുന്നില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

  ഇനി ഒരു സീൻ കൂടി ബാക്കിയുണ്ട്. കപ്പ് റിയാസിൻ്റെ കൈയ്യിലിരിക്കുമ്പോൾ ഡെയ്സി ചെന്നിട്ട് ഒരു "ജാവോ" . ശുഭം. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറഞ്ഞാണ ്കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4: Viral Post Says Bleslee Doesn't Deserve Empathy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X