Don't Miss!
- News
'ആർഎസ്എസിനെ കാണിച്ച് ബാലൻസ് ചെയ്യേണ്ട ഒന്നല്ല ആ മുദ്രാവാക്യം', പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
- Finance
പണക്കാരനാകണോ? എങ്കില്‍ എസ്ഐപി പരീക്ഷിക്കൂ; അറിയേണ്ടതെല്ലാം
- Travel
പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍
- Sports
IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്റെ വമ്പന്‍ പ്രവചനം
- Lifestyle
തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
സൂരജിനെ അധിക്ഷേപിച്ച് റിയാസ് സലീം, കൂടുതൽ കളിച്ചാൽ എടുത്ത് കുളത്തിലിടുമെന്ന് റോബിൻ!
ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ വൈൽഡ് കാർഡ് എൻട്രികളും മറ്റ് മത്സരാർഥികളും നിരന്തരം ഏറ്റുമുട്ടികൊണ്ടിരിക്കുകയാണ്. ഈ തിങ്കളാഴ്ചയാണ് വീട്ടിലെ പുതിയ മത്സരാർഥികളായി റിയാസ് സലീമും വിനയ് മാധവും ഹൗസിലേക്ക് എത്തിയത്.
ഇരുവരും വന്നതോടെ വീടിന് തീപിടിച്ച അവസ്ഥയാണ്. തൊടുന്നതെല്ലാം വലിയ പ്രശ്നങ്ങളിലാണ് അവസാനിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കോടതി വീക്കിലി ടാസ്ക്ക് കൂടി നടന്നതോടെ പരസ്പരമുള്ള ശത്രുത മത്സരാർഥികൾക്കിടയിൽ വർധിച്ചിരിക്കുകയാണ്.
Also Read: 'ഷോ കഴിയുമ്പോൾ കിടിലങ്ങൾ ഇവരായിരിക്കും'; മനസിലെ ഫൈനൽ ഫൈവിനെ കുറിച്ച് ധന്യയോട് വെളിപ്പെടുത്തി റോബിൻ!
ഇപ്പോൾ റിയാസിനെ ഭീഷണിപ്പെടുത്തുന്ന റോബിന്റെ വീഡിയോയാണ് വൈറലാകുന്നത്. മോണിങ് ടാസ്ക്കിനിടെ റിയാസ് പരിഹസിച്ചതാണ് റോബിനെ ചൊടിപ്പിച്ചത്. കൂടുതൽ ഡയലോഗടിച്ചാൽ എടുത്ത് കുളത്തിലിടുമെന്നാണ് റോബിൻ റിയാസിനോട് പറഞ്ഞത്.
ഓരോരുത്തരുടേയും പെരുമാറ്റവും രീതികളും അനുസരിച്ച് മത്സരാർഥികൾക്ക് പ്രായം നിശ്ചയിക്കുക എന്നതായിരുന്നു റിയാസിന് ബിഗ് ബോസ് കൊടുത്ത ടാസ്ക്ക്.
അതിനനുസരിച്ചാണ് തന്നോടും മറ്റുള്ളവരോടും ഓരോ മത്സരാർഥിയും എങ്ങനെ പെരുമാറുന്നുവെന്ന് വിലയിരുത്തി റിയാസ് പ്രായം നിശ്ചയിച്ചത്.

ഇത്രത്തോളം വലിയൊരു പ്ലാറ്റ്ഫോം കിട്ടിയിട്ടും ശരിയായി സൂരജ് ഉപയോഗിക്കുന്നില്ലെന്നും അഭിപ്രായങ്ങൾ കൃത്യമായി പറയുകയോ,
26 വയസിനനുസരിച്ചുള്ള പെരുമാറ്റം കാഴ്ചവെക്കുകയോ ചെയ്യാത്തതിനാൽ സൂരജിന് പതിമൂന്ന് വയസ് പ്രായമുള്ളതായി മാത്രമെ തനിക്ക് തോന്നുന്നുള്ളൂവെന്നാണ് റിയാസ് പറഞ്ഞത്.
വീഡിയോ പുറത്ത് വന്നതോടെ സൂരജിനെ അധിക്ഷേപിക്കുകയാണ് റിയാസ് ചെയ്തതെന്ന തരത്തിലാണ് പ്രേക്ഷകർ അഭിപ്രായങ്ങൾ സോഷ്യൽമീഡിയയിൽ കുറിക്കുന്നത്.
റോബിനെ കുറിച്ച് റിയാസ് പറഞ്ഞത് ഇങ്ങനെയായിരുന്നു... 'റോബിന് ഞാൻ ഒരു പതിനെട്ട് വയസ് പ്രായം കൊടുക്കും. കാരണം യുവത്വം തുടങ്ങുന്നതിന്റെ ആദ്യപടിയാണല്ലോ അത്.'

'റോബിന് ഇപ്പോൾ ഹോർമോൺ വേരിയേഷൻ നടക്കുന്നപ്പോലെയാണ് പെരുമാറുന്നത്. അതുകൊണ്ടാണ് താൻ വിന്നറാകുമെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ട് നടക്കുന്നത്. മുപ്പത്തിരണ്ടാമത്തെ വയസിലും ഫേക്കായി നിൽക്കുന്ന മനുഷ്യൻ 50ആം വയസിലും ഫേക്കായിരിക്കും' എന്നാണ് റിയാസ് പറഞ്ഞത്.
ഉടനെ റോബിന്റെ മറുപടിയെത്തി.... മോനെ എന്റെ മുപ്പത്തിരണ്ടാം വയസിൽ ഞാൻ ഇവിടെയെത്തിയെങ്കിൽ പതിനെട്ടാം വയസിൽ ഞാൻ എങ്ങനെയായിരുന്നിരിക്കും എന്ന് നീ ഒന്ന് ആലോചിച്ച് നോക്ക്. കൂടതൽ ഓവറായി ഡയലോഗ് അടിച്ചാൽ എടുത്ത് കുളത്തിലിടും ഞാൻ...' എന്നാണ് പറഞ്ഞത്.
റോബിനെ കുറിച്ച് പറഞ്ഞശേഷം നിമിഷയ്ക്ക് താൻ എത്ര പ്രായം നൽകുമെന്നും റിയാസ് വ്യക്തമാക്കി. ഇരുപത്തിയാറ് വയസുള്ള നിമിഷ ഇരുപത്തിയാറുകാരിയെപ്പോലെ തന്നെയാണ് പെരുമാറുന്നത് എന്നാണ് റിയാസ് പറഞ്ഞത്.

റിയാസ് വന്ന ശേഷം ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയിരിക്കുന്നത് റോബിനുമായിട്ടാണ്. റോബിൻ ദിൽഷയേയും ബ്ലസ്ലിയേയും വെച്ച് ത്രികോണ പ്രണയകഥ കളിച്ച് ആരാധകരെ സമ്പാദിക്കുകയാണെന്ന് റിയാസ് പറഞ്ഞത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
അതേസമയം റോബിൻ റിയാസിനെതിരെ ഭീഷണി മുഴക്കിയത് തെറ്റാണെന്നും ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. 'നിന്നെ എടുത്ത് കുളത്തിലിടും റോബിൻ വീണ്ടും റിയാസ് സലീമിനെ ഭീഷണിപ്പെടുത്തുകയാണ്.'
'മോർണിങ് ടാസ്കിന് ഇടയിലാണ് വീണ്ടും ഭീഷണി. ഇത് തമാശ അല്ല. ഇനിയും ഇത് അനുവദിച്ച് കൊടുക്കാനും പറ്റില്ല. റോബിനെതിരെയാണ് നിരന്തരം ഇങ്ങനെ അക്രമണങ്ങൾ ഉണ്ടാകുന്നതെങ്കിലോ?.'

'ഇത് ചിരിച്ച് കളയാൻ ഉള്ളതോ... പി ആർ ടീമിന് ബിജിഎം ഇട്ട് കളിക്കാൻ ഉള്ളതോ അല്ല.... വളരെ ഗൗരവമുള്ളതാണ്' എന്നായിരുന്നു ഒരു പ്രേക്ഷകൻ കുറിച്ചത്. അതേസമയം റിയാസ് പക്ഷം ചേർന്ന് കളിക്കുന്നുവെന്ന ആക്ഷേപവും പ്രേക്ഷകരിൽ നിന്നുമുണ്ട്.
നിമിഷയ്ക്കും ജാസ്മിനുമൊപ്പം ചേർന്ന് ഗ്രൂപ്പായി കളിച്ചാണ് റിയാസ് മുന്നോട്ട് പോകുന്നതെന്നും അതിനാൽ റോബിനെ പരിഹസിക്കാൻ റിയാസിന് അവകാശമില്ലെന്നുമാണ് ചിലർ കുറിച്ചത്.