For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരപരാധിയാണെന്നുള്ള തെളിവ് കൈയ്യിലുണ്ട്, തെളിയിക്കാനാവാത്ത അവസ്ഥയാണ്, മജ്സിയ പറയുന്നു

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയരായ താരങ്ങളാണ് മജ്സിയ ഭാനുവും ലക്ഷ്മി ജയനും. ഐഡിയ സ്റ്റാർസിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ലക്ഷ്മി ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. എന്നാൽ ലക്ഷ്മി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയാവുന്നത് ബിഗ് ബോസ് ഷോയിൽ വന്നതിന് ശേഷമാണ്. ആദ്യ ആഴ്ചയിൽ തന്നെ പുറത്ത് പോയെങ്കിലും പിന്നീട് ഷോയിൽ ലക്ഷ്മി ചർച്ച ചെയ്യപ്പെട്ടിരുന്നു . ഒരു ഘട്ടത്തിൽ താരത്തെ റീ എൻട്രിയായി കൊണ്ട് വരണമെന്നും പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു. മജ്സിയയും ബിഗ് ബോസിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെടുന്നത്. ഡിംപലുമായുള്ള സൗഹൃദം വലിയ ചർച്ചയായുരുന്നു. എന്നാൽ പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു.

  മലൈകയുമായുളള ബന്ധം പിരിഞ്ഞോ, മറുപടിയുമായി അർജുൻ കപൂർ, ആരാധകരുടെ സംശയം തീർന്നു

  ബിഗ് ബോസ് ഷോയിൽ നിന്ന് ഇറങ്ങിയതിന് ശേഷമാണ് ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കളായത്. ഫോട്ടോഷൂട്ടിലും മറ്റും ഇരുവരും ഒന്നിച്ചെത്താറുണ്ട്. ഒന്നിച്ചുള്ള വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുമുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് ഇരുവരു ഒന്നിച്ചെത്തിയ അഭിമുഖമാണ്. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്. കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമെല്ലാം ഇവർ പറയുന്നുണ്ട്.

  പുഷ്പ രണ്ടാം ഭാഗത്തിൽ നിന്ന് സാമന്ത പുറത്ത്, വിചിത്രമായ കാരണവുമായി സംവിധായകൻ...

  ബിഗ് ബോസില്‍ നിന്നും ഞാനാണ ആദ്യം ഔട്ട് ആയി പോയതെന്നും തന്നെ നോമിനേറ്റ് ചെയ്ത ആളായിരുന്നു ബാനുവെന്ന് പറഞ്ഞ് കൊണ്ടാണ് തങ്ങളുടെ സൗഹൃദത്തെ കുറിച്ച് ലക്ഷ്മി പറയുന്നത്. ബിഗ് ബോസില്‍ അവസാനമായാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. നോമിനേഷനില്‍ ചില പാളിച്ചകള്‍ സംഭവിച്ചുവെന്നായിരുന്നു ഇതിനെ കുറിച്ച് മജ്സിയ പറഞ്ഞത്. ഷോ അവസാനിച്ചതിന് ശേഷമായാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങിയതെന്ന് ഇരുവരും പറയുന്നു. തിക്ക് ഫ്രണ്ട്‌സാണിപ്പോൾ. ഞങ്ങള്‍ രണ്ടുപേരും മാത്രമായി ഒരു ഷോയില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. പുറത്ത് പോവുമ്പോഴെല്ലാം ഞങ്ങള്‍ ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിയാറുണ്ടെന്നും ഇരുവരും പറയുന്നു

  ബിഗ് ബോസ് വിശേഷങ്ങള്‍ക്കൊപ്പം തന്നെ തന്റേ പേരിൽ പ്രചരിച്ച വള മോഷണത്തെക്കുറിച്ചും എംജി ചോദിക്കുന്നുണ്ട്. അതെന്താണെന്ന് എനിക്കറിയില്ല, കുറച്ച് ഫാമിലി ഇഷ്യൂസുണ്ട്. കുറേ കേസ് കൊടുത്തിട്ടുണ്ട്. ഞാന്‍ നിരപരാധിയാണെന്നുള്ള തെളിവ് എന്റെ കൈയ്യിലുണ്ട്. പക്ഷേ, അത് തെളിയിക്കാനാവില്ല, അങ്ങനത്തെ അവസ്ഥയാണ്. വീട്ടിലാണോ വള മോഷണം പോയതെന്ന് ചോദിച്ചപ്പോള്‍ എനിക്കറിയില്ല, സ്‌റ്റോറി എന്താണെന്ന് അറിയില്ലെന്നായിരുന്നു മജ്‌സിയ ബാനുവിന്റെ മറുപടി.

  ഇടയ്ക്ക് ഞാന്‍ വളയൊക്കെ വെക്കുമ്പോള്‍ ഇതേക്കുറിച്ച് പറയും. അപ്പോള്‍ വളയൊക്കെ മാറ്റിവെച്ചോയെന്നാണ് ഇവള്‍ പറയാറുള്ളതെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. ഞാന്‍ വന്നതൊരു മുസ്ലീം കമ്യൂണിറ്റിയില്‍ നിന്നാണ്. ഒരു മുസ്ലീം പെണ്‍കുട്ടിയുടെ ഉയര്‍ച്ച അതെങ്ങനെ തളര്‍ത്താമെന്ന് നോക്കുന്ന കുറേ പേര്‍ എനിക്ക് പിന്നാലെയുണ്ട്. എന്റെ ഉമ്മ വേറെ വിവാഹം കഴിച്ചിട്ടുണ്ട്. ഞാനറിയാത്ത വേറെ മക്കളുണ്ട്. അങ്ങനെയൊക്കെയാണ് അവരുടെ കഥകള്‍ എന്നായിരുന്നു ബാനുവിന്റെ വാക്കുകള്‍.

  Ram Charan and Jr NTR starrer RRR postponed amid rising coronavirus cases

  ഞാനെന്ത് വാങ്ങിക്കുമ്പോഴും ഒരു പെയര്‍ ലക്ഷ്മിക്കായി വാങ്ങിക്കാറുണ്ട്. ബിഗ് ബോസില്‍ നിന്നിറങ്ങിയ സമയത്ത് എനിക്കങ്ങനെ ബാനുവുമായി സൗഹൃദമൊന്നുമുണ്ടായിരുന്നില്ല. ഷോ കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ ആ വീടും ബാനുവിന്റെ തട്ടമിട്ട മുഖവുമായിരുന്നു മനസിലുണ്ടായിരുന്നത്. പറയാനാണെങ്കില്‍ ഒരുപാട് പറയാനുണ്ടെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. തങ്ങൾ ഒന്നിച്ച് നടത്തിയ യാത്രകളെക്കുറിച്ചും ഇരുവരും വാചാലരായിരുന്നു.

  Read more about: bigg boss malayalam season 3
  English summary
  Bigg Boss Malayalam Season3 Fame Majiziya BhanuOpens Up About Theft Allegation In Her Name, Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X