For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഖിലിനും സുചിത്രയ്ക്കും കല്യാണം; പൊരുത്തം നോക്കി ലക്ഷ്മി പ്രിയ, ഇവര്‍ സൂപ്പറായിരിക്കും...

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ 2018ലാണ് മലയാളത്തില്‍ തുടങ്ങിയത്. ഇത് വന്‍ വിജയമായിരുന്നു. സാബു മോനായിരുന്നു വിജയി. നിലവില്‍ നാലാം ഭാഗമാണ് മലയാളത്തില്‍ നടക്കുന്നത്. 50 ദിവസം കഴിഞ്ഞിട്ടുണ്ട്.

  Also Read:അന്ന് അവിടെയുണ്ടായിരുന്നത് ആകെ ഒരു പായയും രണ്ട് തലയിണയും, നേരിട്ട വെല്ലുവിളിയെ കുറിച്ച് ജോണ്‍

  ബിഗ് ബോസ് സീസണ്‍ 4 നായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് നാലാം ഭാഗം ആരംഭിക്കുന്നത്. മാര്‍ച്ച് 27 ന് പതിനേഴ് പേരുമായിട്ടാണ് മത്സരം തുടുങ്ങുന്നത്. തുടക്കത്തില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യ നേടിയെടുക്കാന്‍ ബിഗ് ബോസ് ഷോയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഒമ്പതാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ്.

  ദീപികയും രണ്‍വീറും മാറി താമസിക്കും, വരാന്‍ പോകുന്നത് മോശം സമയം, പ്രവചനം വൈറലാവുന്നു

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുന്ന പേരുകളാണ് അഖിലിന്റേയും സുചിത്രയുടേയും. ഈ അടുത്ത കാലത്താണ് ഇരുവരും സുഹൃത്തുക്കളാവുന്നത്. ഇപ്പോള്‍ എപ്പോഴും ഒന്നിച്ചാണ്. അടുത്ത സുഹൃത്തുക്കളാണെന്ന് പറയുമ്പോഴും ഇവരുടെ പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള സംസാരം ഹൗസിനുളളില്‍ സജീവമാണ്. ഇവര്‍ അറിഞ്ഞോ അറിയാതേയോ അതിനായുള്ള കാരണവും ഉണ്ടാക്കി കൊടുക്കുന്നുണ്ട്.

  ഇപ്പോഴിതാ ഇരുവരേയും കെട്ടിക്കാന്‍ വേണ്ടി നോക്കുകയാണ് ബിഗ് ബോസ് അംഗങ്ങള്‍. ലക്ഷ്മിപ്രിയയാണ് ഇവരുടെ വിവാഹത്തെ കുറിച്ച് പറയുന്നത്. അഖിലും സുചിത്രയും കല്യാണം കഴിച്ചാല്‍ അടിപൊളിയായിരിക്കുമെന്നാണ് ലക്ഷ്മിയുടെ കണ്ടെത്തല്‍. ഇവരുടെ നക്ഷത്രങ്ങള്‍ തമ്മിലുള്ള പെരുത്തവും നോക്കുന്നുണ്ട്. ഒന്നും അറിയാത്ത ഭാവത്തില്‍ എന്തിനാണ് ഇത് കൂട്ടുന്നതെന്ന് അഖില്‍ ചോദിക്കുന്നു. എന്നാല്‍ ഇതൊക്കെ കേട്ട് മൗനം പാലിച്ചിരിക്കുകയാണ് സുചിത്ര

  ഹൗസ് അംഗങ്ങളുടെ ഇടയില്‍ സുചിത്ര- അഖില്‍ പ്രണയം നല്ല ചർച്ചയാവുന്നുണ്ട്. ഇതില്‍ അസ്വസ്ഥയാണ് സുചിത്ര. വീട്ടിനുള്ളിലെ ടോക്കിനെ കുറിച്ചുള്ള ആധി.

  ഇത് അഖിലിനോട് പറഞ്ഞിരുന്നു. ദില്‍ഷയേയും റോബിനേയു പോലെയാണോ തങ്ങളുടെ പെരുമാറ്റമെന്നാണ് സുചിത്ര ചോദിച്ചത്. എന്നാല്‍ അങ്ങനെയല്ലെന്ന് പറഞ്ഞ് അഖില്‍ സമാധാനപ്പെടുത്തി. എന്നാല്‍ ഇവരുടെ പെരുമാറ്റവും രീതികളും വലിയ സംശയമാണ് സൃഷ്ടിക്കുന്നത്.

  കഴിഞ്ഞ ദിവസം അഖിലിനോട തന്റെ സ്വഭാവത്തിലെ പോരായ്മയെ കുറിച്ച് സുചിത്ര ചോദിച്ചിരുന്നു. പിടിവാശി എന്നാണ് അഖില്‍ ആദ്യം പറഞ്ഞത്. അടുപ്പിക്കാന്‍ കൊള്ളാമോ എന്ന് ചോദിച്ചപ്പോള്‍, അടുത്തറിയാവുന്നവര്‍ക്ക് മാത്രം.അല്ലാത്തവര്‍ക്ക് വൃത്തികെട്ട സ്വഭാവമായി തോന്നും അഖില്‍ പറഞ്ഞു. ലവ വീണ്ടും സുചിത്ര ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ ഇതിനൊക്കെ തമാശയിലാണ് മറുപടി പറഞ്ഞത്. ചിലരോട് എന്തെങ്കിലും അനിഷ്ടം തോന്നിയാല്‍ അത് ഞാന്‍ പ്രകടമാക്കും. പിന്നീട് അഭിനയിക്കാന്‍ കഴിയില്ല. മുഖത്ത് നോക്കി പറയുന്നവരെയാണ് എനിക്ക് ഇഷ്ടം എന്ന് സുചിത്ര പറഞ്ഞു.

  ഈ ആഴ്ചത്തെ എവിക്ഷനിന്‍ സുചിത്രയും അഖിലുമില്ല. എട്ടാമത്തെ ആഴ്ചയിലെ ക്യാപ്റ്റനായിരുന്നു അഖില്‍. അങ്ങനെയാണ് എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ടത്. സുചിത്രയെ ഇത്തവണയും ആരും നോമിനേറ്റ് ചെയ്തിട്ടില്ല. ഡോക്ടര്‍, ദില്‍ഷ, ബ്ലെസ്ലി, വിനയ്, ലക്ഷ്മിപ്രിയ, ധന്യ, അപര്‍ണ്ണ എന്നിവരാണ് ഇത്തവണത്തെ എവിക്ഷനിലുള്ളത്. ഇതില്‍ ബ്ലെസ്ലി സേവായിട്ടുണ്ട്. ഒന്നോ ഒന്നിലധികം പേരോ ഇന്ന് പുറത്ത് പോകും.

  നിലവില്‍ 13 പേരാണ് ഹൗസിലുള്ളത്. മികച്ച പ്രകടനമാണ് ഇവരെല്ലാരും കാഴ്ച വയക്കുന്നത്. ആര് പോയാലും പ്രേക്ഷകര്‍ക്ക് ഏറെ നിരാശയാവും. 100 ദിവസം ഹൗസില്‍ നില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പതിമൂന്ന് പേരും വീട്ടില്‍ നില്‍ക്കുന്നത്.

  English summary
  Bigg Boss Malayalam Season4 Lakshmi Priya Opens U; About Akhil and Suchithra's Chemistry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X