twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാബു മോന്‍ പണി ചോദിച്ച് വാങ്ങിയത്! ഷിയാസിനെ നായകനാക്കി ട്രോളന്മാര്‍.. ബിഗ് ബോസില്‍ ട്വിസ്റ്റുകള്‍

    |

    50 എപ്പിസോഡുകള്‍ പിന്നിട്ട് ബിഗ് ബോസ് വിജയകരമായി യാത്ര തുടരുകയാണ്. കഴിഞ്ഞ ആഴ്ച എലിമിനേഷന്‍ ഇല്ലാതിരുന്നതിനാല്‍ ആരും പുറത്തേക്ക് പോയിരുന്നില്ല. എന്നാല്‍ അതിന് പകരം ബിഗ് ബോസില്‍ നിന്നും മുന്‍പ് പുറത്തായ ഹിമ ശങ്കര്‍ വീണ്ടും ഹൗസിലേക്ക് തന്നെ തിരികെ എത്തിയിരുന്നു.

    ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്ത് പോവണമെന്ന വാശിയില്‍ അരിസ്‌റ്റോ സുരേഷ് നടക്കുകയാണ്. സുരേഷിനെതിരെ ഒളിയമ്പുകളുമായിട്ടാണ് പേളിയുടെ യുദ്ധം. സാബു മോനും രഞ്ജിനിയുമെല്ലാം ഷിയാസിനെതിരെയാണ്. പുതിയ ക്യാപ്റ്റനായ ഷിയാസ് ഹൗസില്‍ വലിയ ബഹളങ്ങളുണ്ടാക്കി കൊണ്ടിരിക്കുകയാണെന്നതാണ് ഏറ്റവും പുതിയ വിശേഷങ്ങള്‍.

    പുതിയ ക്യാപ്റ്റന്‍

    പുതിയ ക്യാപ്റ്റന്‍

    ബിഗ് ബോസിലെ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടെത്തിയ മത്സരാര്‍ത്ഥിയായിരുന്നു ഷിയാസ്. മത്സരം തുടങ്ങിയതിന് ശേഷമെത്തിയ ആദ്യത്തെയാളായിരുന്നു ഷിയാസ്. എടുത്ത് ചാടി സംസാരിക്കുയും പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാണ് ഷിയാസ്. പലരും ഷിയാസ് മണ്ടനെന്നാണ് മുദ്ര കുത്തിയിരുന്നത്. എന്നാല്‍ താന്‍ അങ്ങനെയല്ലെന്ന് ഷിയാസ് തെളിയിച്ച് കൊടുത്ത് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ക്യാപ്റ്റന്‍സി ടാസ്‌കിലൂടെ ഷിയാസ് ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

    ക്യാപ്റ്റന്മാര്‍ക്കുള്ള പണി

    ക്യാപ്റ്റന്മാര്‍ക്കുള്ള പണി

    ബിഗ് ബോസിലെ കാരണവര്‍ ആയിട്ടാണ് ക്യാപ്റ്റന്‍ അറിയപ്പെടുന്നത്. ആദ്യമൊക്കെ ക്യാപ്റ്റനായാല്‍ സുഖമായിരുന്നു. ടാസ്‌കുകളും എലിമിനേഷനും ഒന്നും ക്യാപ്റ്റന്മാരെ ബാധിക്കുകയില്ല. എന്നാല്‍ അതൊക്കെ മാറിയിരിക്കുകയാണ്. ഇപ്പോള്‍ ക്യാപ്റ്റനാവുന്നവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടി കൊണ്ടിരിക്കുന്നത്. വീട്ടിലെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുക. മറ്റുള്ളവരുടെ കാര്യങ്ങളില്‍ തുല്യമായി ഇടപെടണം. വഴക്കുകളും തകര്‍ക്കങ്ങളും പരിഹരിക്കണം.. എന്നിങ്ങനെ ക്യാപ്റ്റന് മുന്നില്‍ ചുമതലകള്‍ ഒരുപാടാണ്.

    ആക്രമണം അഴിച്ച് വിടുന്നു..

    ആക്രമണം അഴിച്ച് വിടുന്നു..

    ഷിയാസ് ക്യാപ്റ്റനായതോടെ കുടുംബത്തില്‍ വഴക്ക് കൂടിയിരിക്കുകയാണ്. ഷിയാസിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയത് രഞ്ജിനി ഹരിദാസായിരുന്നു. ഷിയാസിന്റെ തീരുമാനം മണ്ടത്തരമായിരുന്നു എന്നാണ് രഞ്ജിനി പറഞ്ഞിരുന്നത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വലിയ വഴക്കാണ് കുടുംബത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതേ വഴക്ക് പിന്നീട് അനൂപിലേക്കും സാബുവിലേക്കും ബഷീറിലേക്കും എത്തിയിരുന്നു. ഷിയാസ് ക്യാപ്റ്റന്റെ അഹങ്കാരം കാണിക്കുകയാണെന്നാണ് സാബുവും ബഷീറും പറഞ്ഞിരുന്നത്. തന്റെ കൈയില്‍ ഷിയാസിനെക്കാള്‍ വലിയ കപ്പുണ്ടെന്നും ഇന്ത്യയെ പ്രതിനിധികരിക്കാന്‍ ഷിയാസ് യോഗ്യനല്ലെന്നും സാബു പറഞ്ഞിരുന്നു.

     ഹിമ സാബുവിന് പിന്നാലെ

    ഹിമ സാബുവിന് പിന്നാലെ

    ബിഗ് ബോസിലേക്ക് വീണ്ടുമെത്തിയ ഹിമ ശങ്കര്‍ ഇപ്പോള്‍ എല്ലാ കാര്യത്തിലും സാബു മോന്റെ പിന്നാലെയാണ്. സാബുവിനോട് തനിക്ക് എന്തോ ഒരു അടുപ്പം തോന്നുന്നുണ്ടെന്നാണ് ഹിമ അതിഥിയോട് പറയുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ നടന്ന കാര്യങ്ങളെല്ലാം ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഷിയാസിനെ കുറിച്ച് സാബു പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

    ഹിമയെ കൊണ്ട് വന്നത്..

    ഹിമയെ കൊണ്ട് വന്നത്..

    ഈ ആഴ്ച എലിമിനേഷനില്ലെന്നും എന്നാല്‍ ജനലക്ഷങ്ങളുടെ അഭിപ്രായത്തെ മാനിച്ച് കൊണ്ട് ഒരു മത്സരാര്‍ത്ഥിയെ ഞങ്ങള്‍ തിരിച്ച് കൊണ്ട് വരികയാണെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ചിലര്‍ ഡേവിഡ് ജോണ്‍ ആണെന്ന് കരുതി. മറ്റ് ചിലര്‍ ശ്വേത മേനോനെന്നും കരുതിയെങ്കിലും ആരും പ്രതീക്ഷിക്കാതെ ഹിമ ശങ്കറിനെയായിരുന്നു കൊണ്ട് വന്നത്.

    എല്ലാവര്‍ക്കും വരാം..

    എല്ലാവര്‍ക്കും വരാം..

    ക്യാപ്റ്റനായതോടെ ഷിയാസിനെ ബിഗ് ബോസിലെ എല്ലാവരും കൂടി ഒറ്റയ്ക്കിട്ട് ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ തോറ്റ് പിന്മാറാന്‍ തയ്യാറല്ലാതെ ഷിയാസ് എല്ലാവരോടും അടി കൂടി കൊണ്ടിരിക്കുകയാണ്.

    സാബുവിനുള്ള ട്രോള്‍

    സാബുവിനുള്ള ട്രോള്‍

    ഷിയാസിനെക്കാള്‍ വലിയ ട്രോഫി എനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് സാബു മോന്‍ പറഞ്ഞത്. അത് ഏതാണെന്ന് ചോദിച്ചാല്‍ പറയാന്‍ മാത്രം ഒന്നും സാബുവിന്റെ കൈയില്‍ ഇല്ലെന്നുള്ളത് സത്യമാണ്.

     ഷിയാസിനെ കുറ്റം പറയാന്‍ പാടില്ല..

    ഷിയാസിനെ കുറ്റം പറയാന്‍ പാടില്ല..

    25 രാജ്യങ്ങളില്‍ നിന്നുള്ള എണ്ണൂറോളം പേര്‍ക്കൊപ്പം ഇന്ത്യയെ പ്രതിനിധീകിരച്ച് പങ്കെടുക്കുകയും. ബള്‍ഗേറിയയില്‍ വെച്ച് ഒരാഴ്ച നീണ്ട് നിന്ന കോമ്പറ്റീഷനില്‍ നിന്നും ടോപ്പ് ഫൈവില്‍എത്തുകയും രണ്ട് സബ് ടൈറ്റിലുകള്‍ നേടുകയും ചെയ്ത് ഇന്ത്യന്‍ ദേശീയ പതാകയ്‌ക്കൊപ്പം അഭിമാനത്തോടെ തലയുയര്‍ത്തി നിന്നവനാണ് ഷിയാസ് കരീം. അതിനാല്‍ തന്നെ അവന്റെ യോഗ്യതയെ അളക്കാനും പരിഹസിക്കാനുമുള്ള യോഗ്യത ഇപ്പോ ബിഗ് ബോസിലുള്ള ആര്‍ക്കും തന്നെയില്ല.

     സാബുവാരാണ്..?

    സാബുവാരാണ്..?

    രാജ്യത്തെ പ്രതിനിധികരിക്കാന്‍ യാതെരു യോഗ്യതയും ഷിയാസിനില്ലെന്നാണ് സാബു മോന്‍ പറഞ്ഞിരുന്നത്. അങ്ങനെ പറയാന്‍ സാബു മോന് എന്തെങ്കിലും യോഗ്യതയുണ്ടോ എന്ന് ആദ്യം ചിന്തിക്കേണ്ടിയിരിക്കുന്നു.

    എല്ലാം എറിയും..

    എല്ലാം എറിയും..

    ഷിയാസിനോടുള്ള ദേഷ്യത്തിന് ബിഗ് ബോസ് ഹൗസിലുരുന്ന ഡംബിള്‍സ് സാബു മോന്‍ എടുത്ത് എറിഞ്ഞ് കളഞ്ഞിരുന്നു.

    രഞ്ജിനി പറഞ്ഞതോ?

    രഞ്ജിനി പറഞ്ഞതോ?

    മുന്‍പ് ഭക്ഷണം കഴിക്കുന്നതിന്റെ പേരില്‍ രഞ്ജിനി വലിയ ബഹളമുണ്ടാക്കിയിരുന്നു. അടുക്കള ജോലിയിലുള്ളവരോട് ചോദിക്കാതെ സുരേഷ് ഭക്ഷണം എടുത്തു എന്നായിരുന്നു രഞ്ജിനി പറഞ്ഞിരുന്നത്. അന്ന് പ്രശ്‌നമൊന്നും ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ പണിയെടുക്കാതെ ഭക്ഷണം തരില്ലെന്ന് ഷിയാസ് പറഞ്ഞത് വലിയ പ്രശ്‌നമായിരിക്കുകയാണ്.

    English summary
    Bigg Boss Malayalam: Social media support Shiyas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X