For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ജീവിതം അവള്‍ നശിപ്പിച്ചു! 'കല്യാണനാടകം' വിവാദത്തില്‍ മറുപടിയുമായി രാഖിയുടെ ഭര്‍ത്താവ്‌

  |

  എന്നും വിവാദ നായികയാണ് രാഖി സാവന്ത്. പ്രസ്താവനകളില്‍ മാത്രമല്ല എന്തിനും ഏതിലും അതീവ നാടകീയത കൊണ്ടു നടക്കുന്ന രാഖി എപ്പോഴും അതുകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. ഇപ്പോഴിതാ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നിലവില്‍ ബിഗ് ബോസ് സീസണ്‍ 15ലെ മത്സരാര്‍ത്ഥിയാണ് രാഖി സാവന്ത്. തന്റെ ഭര്‍ത്താവിനൊപ്പമായിരുന്നു രാഖി ബിഗ് ബോസിലെത്തിയത്. 2019 ലായിരുന്നു രാഖിയുടെ വിവാഹം. പക്ഷെ ഭര്‍ത്താവിന്റെ മുഖം രാഖി ആരാധകരെ കാണിച്ചിരുന്നല്ല. നേരത്തേയും ബിഗ് ബോസില്‍ രാഖിയുണ്ടായിരുന്നു. തന്റെ ഭര്‍ത്താവിനെക്കുറിച്ച് രാഖി സംസാരിക്കുകയും ചെയ്തിരുന്നു. അതിനാല്‍ രാഖിയുടെ ഭര്‍ത്താവിനെ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

  ബിഗ് ബോസിലൂടെയാണ് രാഖി ആരാധകര്‍ക്ക് തന്റെ ഭര്‍ത്താവിനെ പരിചയപ്പെടുത്തി കൊടുത്തത്. ഭര്‍ത്താവ് എന്‍ആര്‍ഐ ആണെന്നും പ്രൊഫഷണല്‍ കാരണങ്ങള്‍ മൂലമാണ് മുഖം കാണിക്കാതിരുന്നതെന്നും വിവാഹം കഴിഞ്ഞ അന്നു തന്നെ അദ്ദേഹം വിദേശത്ത് മടങ്ങിയെന്നുമായിരുന്നു രാഖി പറഞ്ഞത്. എന്തായാലും രാഖിയുടെ ഭര്‍ത്താവ് റിതേഷിനെ അവര്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തി. എന്നാല്‍ അത് മറ്റൊരു വിവാദത്തിലേക്കും ചര്‍ച്ചകളിലേക്കുമാണ് വഴി തെളിയിച്ചത്. രാഖിയുടെ ഭര്‍ത്താവ് റിതേഷ് ആയി വന്നത് യഥാര്‍ത്ഥ ഭര്‍ത്താവല്ലെന്നും നാടകമാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. റിതേഷായി വന്നത് ബിഗ് ബോസ് ഷോയിലെ തന്നെ ക്യാമറ ടീമിലെ ഒരാളായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.

  Rakhi Sawant

  ഇതിനിടെ റിതേഷിന്റെ മുന്‍ഭാര്യയും രംഗത്ത് എത്തി. ആദ്യ ഭാര്യ സ്‌നിഗ്ദയാണ് രംഗത്ത് എഥ്തിയത്. റിതേഷ് തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും റിതേഷിന്റെ കുടുംബം തങ്ങളില്‍ നിന്നും സ്ത്രീധനം വാങ്ങിയിരുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു. റിതേഷ് എന്‍ആര്‍ഐ അല്ലെന്നും താനും റിതേഷും ഇപ്പോഴും നിയമപരമായി തന്നെ ഭാര്യയും ഭര്‍ത്താവും ആണെന്നും സ്‌നിഗ്ദ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്നും പുറത്തായിരിക്കുകയാണ് റിതേഷ്. പുറത്ത് വന്നതിന് പിന്നാലെ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് റിതേഷ്.

  ''ഞാന്‍ ഒരു ക്രൂരനായിരുന്നുവെങ്കില്‍, നിങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഭര്‍ത്താവാണെങ്കില്‍, ദിവസും മണിക്കൂറുകളോളം, അയാള്‍ക്കൊപ്പം നിങ്ങള്‍ കഴിയുമോ? അങ്ങനെയുള്ളൊരാളോടൊപ്പം എത്ര ദിവസം താമസിക്കും? അവളുടെ ശരീരം കണ്ടാല്‍ മനസിലാകില്ലേ, മൂന്ന് വര്‍ഷം ഇതൊക്കെ അവള്‍ക്ക് താങ്ങാന്‍ സാധിക്കുമെന്ന് തോന്നുന്നുണ്ടോ? ഇതൊക്കെ വ്യാജ ആരോപണങ്ങളാണെന്ന് ആര്‍ക്കും അനായാസം പ്രവചിക്കാന്‍ സാധിക്കുന്നതാണ്'' എന്നായിരുന്നു റിതേഷിന്റെ മറുപടി.

  ''ആരാണ് ക്രൂരന്‍, ആരാണ് അല്ലാത്തത്? അവളുടെ മാതാപിതാക്കള്‍ എന്റെ പണം എങ്ങനെയാണ് കൈക്കലാക്കിയത് എന്നതിനുള്ള മുഴുവന്‍ തെളിവും എന്റെ പക്കലുണ്ട്. എനിക്ക് രണ്ട് ഡ്രസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിനാല്‍ അവളാണ് എനിക്ക് പുതിയ ഡ്രസുകള്‍ വാങ്ങി തന്നത് എന്നവള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ നിങ്ങള്‍ എന്‍രെ ഫെയ്‌സ്ബുക്ക് പേജില്‍ നോക്കിയാല്‍ ഞാന്‍ സ്‌നിഗ്ദയുമായുള്ള കല്യാണത്തിന് മുമ്പ് യുഎസ് യാത്ര നടത്തിയത് കാണാം. ആ എനിക്ക് രണ്ട് ഡ്രസ് മാത്രമാണുള്ളതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഏത് പെണ്‍കുട്ടിയാണ് രണ്ട് ഡ്രസ് മാത്രമേയുള്ളൂവന്ന് പറഞ്ഞ് സ്വന്തം ഭര്‍ത്താവിനെ അപമാനിക്കുക? വള്‍ പറയുന്ന ഞാന്‍ നിലവാരമില്ലാത്തയാള്‍ ആണെന്നാണ്. 2014 ല്‍ എന്റെ ശമ്പളം രണ്ട് ലക്ഷമായിരുന്നു. അത് താഴ്ന്ന നിലവാരമാണോ?'' എന്നും റിതേഷ് ചോദിക്കുന്നു.

  കേവലം അവിഹിതം എന്ന് പറഞ്ഞു പുച്ഛിച്ചവര്‍ക്കുള്ള മറുപടിയാണ്; ഇന്ദ്രജയുടെ മുഖത്തടിച്ച് സുമിത്രയുടെ മാസ്

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ''ഇതില്‍ ഞാന്‍ കൂടുതലായി എന്തെങ്കിലും പറയണെന്ന് കരുതുന്നില്ല. അവളുടെ ആരോപണങ്ങളെല്ലാം തീര്‍ത്തും നുണകളാണ്. സത്യം ഉടനെ പുറത്ത് വരും. എന്റെ ജീവിതം അവള്‍ നശിപ്പിച്ചു. എന്റെ മകന്റെ ജീവിതം നശിപ്പിക്കാന്‍ സമ്മതിക്കില്ല. ഞാന്‍ അവനേയും അവന്‍ എന്നേയും സ്‌നേഹിക്കുന്നുണ്ട്. എന്നില്‍ എന്തെങ്കിലും നന്മയുള്ളത് കൊണ്ടാകുമല്ലോ അവന്‍ എന്നെ സ്‌നേഹിക്കുന്നത്. ഇപ്പോള്‍ രാഖിയുമുണ്ട് എനിക്കൊപ്പം. ഞാനില്ലാതെ അവള്‍ക്ക് ജീവിക്കാനാകില്ല. ആരാണ് നല്ലതെന്നും ആരാണല്ലാത്തതെന്നും വിശദീകരിക്കേണ്ടതില്ലെന്ന് തോന്നുന്നു'' എന്നും റിതേഷ് പറഞ്ഞു.

  Read more about: bigg boss rakhi sawant
  English summary
  Bigg Boss Rakhi Sawant's Husband Ritesh Comes With Reply To His Ex WIfe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X