For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറ്റുള്ളവരെ കളിയാക്കുമ്പോൾ ആ വീഡിയോ ഒന്നുകൂടി കാണുക, നവ്യ നായർക്ക് മറുപടിയുമായി ദയ അശ്വതി

  |

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം, സന്തോഷ് പണ്ഡിറ്റിനെ സ്റ്റാർമാജിക് വേദിയിൽ അപമാനിച്ചതിനെ കുറിച്ചാണ്. നവ്യ നായർ, നിത്യ ദാസ് എന്നിവർ അതിഥിയായി എത്തിയ എപ്പിസോഡിന് ശേഷമാണ് സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇത് പിന്നീട് വലിയ ചർച്ച കൾക്ക് വഴിവെയ്ക്കുകയായിരുന്നു,.നടനെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തുകയായിരുന്നു.

  തന്നെ ഏറെ വിഷമിപ്പിച്ചിരുന്ന അസുഖത്തിന് മരുന്ന് തന്നത് മോൻസൺ ആയിരുന്നു, വെളിപ്പെടുത്തി ശ്രുതി ലക്ഷ്മി

  സംഭവം വിവാദമായപ്പോൾ വിഷയത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റും രംഗത്ത് എത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയ പേജിൽ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് അന്ന് ഉണ്ടായ സംഭവത്തെ കുറിച്ച് നടൻ പറഞ്ഞത്. സ്റ്റാർ മാജിക്കിൽ സഭവിച്ചിനെ കുറിച്ച് ആരാഞ്ഞ് കൊണ്ട് നിരവധി പേർ എത്തുന്നുണ്ടെന്നും എല്ലാവരോടും മറുപടി പറയാന്‍ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് അന്ന് സംഭവിച്ചതിനെ കുറിച്ച് നടൻ പറയുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ വൈറലായിരുന്നു.

  മായാനദിക്ക് ശേഷം ആറ് മാസം അച്ഛനും അമ്മയും മിണ്ടിയില്ല, കരണം, വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

  ഇപ്പോഴിത നടി നവ്യ നായരെ വിമർശിച്ച് കൊണ്ട് ബിഗ് ബോസ് സീസൺ 2 താരം ദയ അശ്വതി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ദയ രംഗത്ത് എത്തിയിരിക്കുന്നത്. സ്റ്റാർ മാജിക്ക് കണ്ടു.....സന്തോഷ് പണ്ഡിറ്റിനെ അദ്ദേഹത്തിന്റെ കുറ്റങ്ങളേയും കുറവുകളേയും പറഞ്ഞ് കളിയാക്കുന്നതും ഞാൻ കണ്ടു. അതിൽ നവ്യ ചേച്ചിക്ക് എന്റെ ചെറിയ മറുപടി എന്ന്.... കുറിച്ച് കൊണ്ടാണ് ബിഗ് ബോസ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദയ അശ്വതിയുടെ വാക്കുകൾ വൈറലായിട്ടുണ്ട്.

  ദയയുടെ വാക്കുകൾ ഇങ്ങനെ.... സ്റ്റാര്‍ മാജിക് കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി. കൂടുതല്‍ പറയാനുള്ളത് നവ്യ ചേച്ചിയോടാണ്. പണ്ട് കലോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞൊരു നവ്യ ചേച്ചിയുണ്ട്. മറ്റുള്ളവരെ കളിയാക്കുമ്പോള്‍ ആ വീഡിയോ ഒന്ന് ഇടയ്ക്ക് എടുത്ത് കാണുക. ആ വീഡിയോ ഇപ്പോഴും യൂട്യൂബിലുണ്ട്. എനിക്ക് കഴിവില്ലാതെ പോയതിനാലാണ് അത് കിട്ടാതെ പോയത് എന്ന് ചിന്തിക്കുക.

  ഒരുപാട് സിനിമകളില്‍ നായികയായി. വലിയ താരമായി ഒരുപാട് സമ്പാദിച്ചു. വിവാഹത്തിന് ഒരുപാട് സ്വര്‍ണ്ണമുണ്ടായിരുന്നു. അതിലെ ഒരു ഗ്രാമെടുത്ത് മറ്റുള്ളവര്‍ക്ക് ഒരുനേരത്തെ ആഹാരം മേടിച്ച് കൊടുത്തിട്ട് അദ്ദേഹത്തെ കളിയാക്കൂ. അദ്ദേഹം സിനിമയില്‍ വലിയ ആളൊന്നുമായിട്ടില്ല ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്ന വല്യൊരാളാണ് എന്റെ മനസ്സിലും ജനങ്ങളുടെ മനസ്സിലും എന്നായിരുന്നു ദയ അശ്വതി പറഞ്ഞത്. ചാരിറ്റി പ്രവര്‍ത്തനങ്ങളക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് ചെയ്ത കുറിപ്പും ദയ അശ്വതി പങ്കുവെച്ചിരുന്നു. സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ വിളിച്ചത് കൊണ്ടുപോയി. കുറ്റങ്ങളും കുറവുകളും പറഞ്ഞ കുരുപ്പുകളോട് എനിക്ക് ഒന്നേ പറയാനൊള്ളു. ദേ സന്തോഷ് പണ്ഡിറ്റ് എന്ന ഈ നല്ല മനുഷ്യന്റെ നല്ല പ്രവർത്തികളെക്കുറിച്ചും രണ്ട് വാക്ക് പറയാൻ പാടില്ലാർന്നോയെന്നും ദയ ചോദിക്കുന്നു. താരത്തിനെ വമർശിച്ചു പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ‌

  പ്പോഴിത സ്റ്റാർ മാജിക് പ്രശ്നം തലകീഴെ മറിഞ്ഞിരിക്കുകയാണ്. ഷോയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം ബിനു അടിമാലി. നടനെ ആക്ഷേപിക്കുന്ന തരത്തിലുള്ള സന്തോഷ് പണ്ഡിന്റെ വാക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബിനു അടിമാലിയെ ആക്ഷേപിക്കുന്ന രീതിയിലായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ. ഷോയില്‍ നടന്നത് ഇപ്രകാരമാണ്; നോവിക്കാതെ അടിക്കണം എന്ന് ബിനു അടിമാലിയോട് സുധി ആദ്യം പറയുന്നു. തുടര്‍ന്ന് ലക്ഷ്മി, സന്തോഷേട്ടന് എന്തോ പറയാനുണ്ടല്ലോ എന്ന് പറയുമ്പോള്‍, 'i don't care' എന്നായിരുന്നു പണ്ഡിറ്റിന്റെ പ്രതികരണം. ഈ അടി ഞാന്‍ മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിയ്ക്കുന്നു എന്ന് ബിനു അടിമാലി പറഞ്ഞപ്പോള്‍ ഉടന്‍ സന്തോഷ് പണ്ഡിറ്റ് ഇടപെട്ടു, തെറ്റ് ഒരു സിനിമയില്‍ പോലും നൂറ് കോടിയില്‍ എത്താത്ത നീ എങ്ങനെയാടാ മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നേ.. നീ മിമിക്രിക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്ക്' എന്നായി പണ്ഡിറ്റ് പറഞ്ഞത്.

  പണ്ഡിറ്റിന മറുപടിയായി തിരിച്ച് ഞാന്‍ മലയാള സിനിമയ്ക്ക് വേണ്ടിയേ സമര്‍പ്പിയ്ക്കൂ. ഞാനെത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് ബിനു അടിമാലി പറയുന്നു,, ഹോ പിന്നെ നീ നായകനായി അഭിനയിച്ച സിനിമയുടെ പേര് പറ എന്നായിരുന്നു പണ്ഡിറ്റിന്റെ മറുപടി. ഇത് ഷോയിലുണ്ടായിരുന്ന മറ്റുള്ളവരെ ഞെട്ടിപ്പിച്ചിരുന്നു വീണ്ടും സന്തോഷ് പണ്ഡിറ്റ തുടരുകയായിരുന്നു. 'നീ ഒന്നും ജീവിച്ചിരിക്കുമ്പോള്‍ ഒരുത്തനും ശ്രദ്ധിക്കില്ല. പിന്നെ ചത്താല്‍ ചിലപ്പോള്‍ ശ്രദ്ധിച്ചു എന്ന് വരും. അല്ലേലും ചില ജീവികളൊക്കെ അങ്ങനെയാ. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടൂ. ആ നാറ്റം ചിലര്‍ക്കൊക്കെ സുഗന്ധമായി തോന്നും. അത് ആരുടെയും കുറ്റമല്ല' എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ഇത് ബിനു അടിമാലിയെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇത് കേട്ട് നിസംഗനായി ചിരിക്കുകയായിരുന്നു അടിമാലി.

  ബിനു അടിമാലിയെ പിന്തുണച്ച് സ്റ്റാർ മാജിക് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. വീഡിയോ പങ്കുവച്ച് കെണ്ടാണ് അന്ന് സംഭവിച്ചതിനെ കുറിച്ച് താര പറഞ്ഞത്.' 'സ്റ്റാര്‍ മാജിക്ക് ഭയാനകമായ പ്രശ്‌നത്തിലൂടെ കടന്ന് പോവുകയാണെന്ന് സോഷ്യല്‍ മീഡിയ ഈ വിഷയം വെറുതെ എടുത്തിട്ട് അലക്കുകയാണ്. ഞാന്‍ ആ എപ്പിസോഡില്‍ ഇല്ലായിരുന്നു. അങ്ങനൊരു പ്രശ്‌നമില്ല. സ്റ്റാര്‍ മാജിക്കിനെ കുറിച്ച് പറയുന്ന സുഹൃത്തുക്കളോട് ഒറ്റ കാര്യമേ പറയാനുള്ളു. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ ആരെയും ദ്രേഹിക്കാറില്ല. നമ്മള്‍ ജനിച്ച് വളര്‍ന്നപ്പോള്‍ മുതല്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം പിന്നീട് ഒത്തൊരുമിക്കുന്നത് പോലെയാണ് സ്റ്റാര്‍ മാജിക്കില്‍ എത്തുന്നത്.

  ഞങ്ങള്‍ കൂട്ടുകാര്‍ പറയുന്ന തമാശകള്‍ മാത്രമാണ് അതില്‍ നടക്കുന്നത്. ചിലര്‍ക്ക് അറ്റാക്ക് ചെയ്യുന്നത് പോലെ തോന്നും. പക്ഷേ സുഹൃത്തുക്കള്‍ ഒത്തൊരുമയോടെ കൂടുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് അവിടെ നടക്കുന്നത്. അത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുകയാണ്. ആരെയും അവഹേളിക്കുന്ന രീതിയിലോ കളിയാക്കുന്ന തരത്തിലോ ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞാന്‍ എന്നേ പോയേനെ. ഷിയാസ് ഒക്കെ എപ്പോഴേ കളഞ്ഞിട്ട് പോയേനെ. നമ്മുടെ ആ പരിപാടിയിലെ ഒരു ജോണര്‍ ആണത്. ഇപ്പോള്‍ സന്തോഷ് ചേട്ടന്‍ വന്നപ്പോള്‍ ഉണ്ടായ വിഷയത്തെക്കുറിച്ച് ഞാന്‍ വിളിച്ചു അന്വേഷിച്ചു.

  അദ്ദേഹം ഗസ്റ്റ് ആയിട്ടല്ല, ഞങ്ങളെ പോലെ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വന്നത്. സന്തോഷേട്ടന് സത്യത്തില്‍ നമ്മുടെ പരിപാടിയുടെ ജോണര്‍ അറിയില്ല. മുന്‍പൊരിക്കല്‍ അദ്ദേഹം സ്റ്റാര്‍ മാജിക്കില്‍ വന്നപ്പോള്‍ നിങ്ങളുടെ ഒരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലക്ഷ്മി ഒരാളെ വിളിച്ചു. വന്നത് തങ്കച്ചന്‍ ആയിരുന്നു. അതൊരു ക്യാരക്ടര്‍ ആയിരുന്നെങ്കിലും പുള്ളിക്ക് അത്ര ഇഷ്ടം ആയില്ല. നിങ്ങളെന്നോട് കാണിച്ചത് ശരിയായില്ല, ഇത് ചീറ്റിങ്ങ് ആണെന്നൊക്കെ പുള്ളി പറഞ്ഞു. തങ്കച്ചനും സന്തോഷേട്ടനും തമ്മിലൊരു ഡാന്‍സ് വരെ പ്ലാന്‍ ചെയ്‌തെങ്കിലും ഒടുവില്‍ ശശാങ്കന്റെ കൂടെയാണ് തങ്കു ഡാന്‍സ് കളിച്ചത്.

  ഈ ഷോയുടെ രീതി അദ്ദേഹത്തിന് മനസിലായില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരിക്കലും ഒരു താരത്തെ വിളിച്ച് വരുത്തി കളിയാക്കാന്‍ നോക്കില്ല. ആ വ്യക്തി ഞങ്ങള്‍ക്കൊരു ശല്യമായിട്ടില്ല. പുള്ളിയുടെ കരിയര്‍ തകര്‍ക്കാനോ അവസരങ്ങള്‍ ഇല്ലാതാക്കാനോ ആരും ശ്രമിച്ചിട്ടില്ല. അദ്ദേഹം ഒറ്റയ്ക്ക് വന്ന് ഒറ്റയ്ക്ക് സിനിമ തിയേറ്ററില്‍ എത്തിച്ച വ്യക്തിയാണ്. പുള്ളി ബുദ്ധി കൊണ്ട് കളിക്കുന്ന ആളാണെന്ന് ഞാന്‍ പറയും. ഈ സംഭവം നടന്നതിന്റെ അടുത്ത ദിവസവും വന്ന് പങ്കെടുത്തിട്ട് പോയ ആള്‍ പിന്നീട് വീഡിയോയുമായി വന്നത് വളരെ വിഷമമായി. ഈ ഷോ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ ഇനിയും വരും. പരസ്പരം ഉള്ള കളിയാക്കലുകള്‍ ഷോയുടെ ഭാഗമാണെന്നും അസീസ് പറയുന്നു. ഷോ ഡയറക്ടർ അനൂപ് ജോണും ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. OMKv എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

  സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍

  ദയ അശ്വതി വീഡിയോ

  Read more about: santhosh pandit
  English summary
  Bigg Boss Season 2 Fame Dya Aswathy Support Santhosh Pandit In Star magic Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X