For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിൽ ഷിയാസിന് പ്രിയപ്പെട്ടത് അതിഥിയോ പേളിയോ അല്ല!! മറ്റൊരാളെ, കാണൂ

  |

  ജൂൺ 24 ഞായറാള്ച ആരംഭിച്ച ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ വിജയകരമായി അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ദിവസങ്ങൾ കഴിയും തോറും മത്സരം മുറുകി കൊണ്ടിരിക്കുകയാണ്. നിലവിലുളള എല്ലാ മത്സരാർഥികളും ജയിക്കാനായി വേണ്ടി മത്സരിച്ച് കളിയ്ക്കുകയാണ്. ബിഗ് ബോസിലെത്തിയ പലരും നല്ല സുഹൃത്തുക്കളാണ്. എന്നാൽ ഷോയിലെത്തിയപ്പോഴേയ്ക്കും ആതു മാറി. ഒരിക്കലും വിചാരിക്കാത്ത ആളുകൾ തമ്മിൽ സുഹൃദമാകുന്നതും തങ്ങളുടെ പ്രശ്നങ്ങൾ പങ്കുവെയ്ക്കുന്നതുമായി കാഴ്ചകളാണ് കാണുന്നത്.

  വിക്രമിന്റെ ആറുസാമി വൈകിയതിൽ ഒരു കാരണമുണ്ട്!! വെറുതെ വന്നാൽ പറ്റില്ലല്ലോ,ചിയാൻ പറയുന്നത് കേൾക്കൂ

  ബിഗ് ബോസിൽ ഒടുവിൽ എത്തിയ മത്സരാർഥിയാണ് ഷിയാസ്. പേളി മാണി, ബഷീർ ബഷി എന്നിവരുടെ അടുത്ത സുഹൃത്തായിരുന്നു ഷിയാസ്. എല്ലാവരോടും ൽിയാസ് വേഗത്തിൽ സൗഹൃദത്തിലായി. ഇതു പോലെ പല ദൃഡമായ ബന്ധങ്ങൾ ബിഗ്ബോസിലുണ്ട്. ചിലതിൽ വിളളലുകൾ ഏറ്റിട്ടുമുണ്ട്. എന്നാൽ ഇപ്പോഴത്തെ ചർച്ച വിഷയം ബിഗ് ബോസിലെ മറ്റൊരു സൗഹൃദത്തെ കുറിച്ചാണ്.

  ശ്രീനീഷും പേളിയും തമ്മിൽ പ്രണയം തന്നെ!! രണ്ടു പേർക്കും അലസത, താരങ്ങൾക്ക് പിന്നാലെ സിഐഡിമാർ

  ഷിയാസും അതിഥിയും

  ഷിയാസും അതിഥിയും

  ഷിയാസ് - അതിഥിയെ കുറിച്ച് ബിഗ് ബോസ് ഹൗസിൽ സംസാരങ്ങൾ കേട്ട് തുടങ്ങി കഴിഞ്ഞു. ഇരുവർ തമ്മിൽ എന്തോ അടുത്ത ബന്ധമുണ്ടെന്നാണ് അംഗങ്ങളിൽ ചിലരുടെ അഭിപ്രായം. അതിഥിയും ഷിയാസും എപ്പോഴും അടുത്തിരുന്നു സംസാരിക്കുന്നതും കാണാൻ സാധിക്കും. മുറിയിൽവരെ ഇവർ ഇരുന്ന് സ്വകാര്യമായി സംസാരിക്കുന്നത് കാണാം.ഇതൊക്കെയാണ് ബിഗ് ബോസിലെ മത്സരാർഥികളുടെ സംസാരത്തിന് കാരണമായത്.

  പേളി മാണി രഞ്ജിനി ഹരിദാസും തമ്മിലുളള പ്രശ്നം

  പേളി മാണി രഞ്ജിനി ഹരിദാസും തമ്മിലുളള പ്രശ്നം

  പേളിമാണിയും രഞ്ജിനി ഹരിദാസും ബിഗ് ബോസിൽ വരുന്നതിനു മൻപ് തന്നെ നല്ല സുഹൃത്തുക്കളായിരുന്നു. അത് ആദ്യ കാലങ്ങളിൽ അങ്ങനെ തന്നെയായിരുന്നു. എന്നാൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ വരാ തുടങ്ങി. രഞ്ജനിയുടെ ഗ്യാങ് വിട്ട് പേളി സാബുവിന്റേയും അനൂപിന്റേയും കൂടെ പോകുകയായിരുന്നു പോകുകയായിരുന്നു. ശേഷം ഇവർ തമ്മിൽ നിരവധി പ്രശ്നങ്ങൾ ഉടലെടുത്തു. ഇവർ നല്ല സുഹൃത്തുക്കളായിരുന്നു എന്ന് പേളിയും രഞ്ജിനിയും തന്നെ തുറന്നു സമ്മതിച്ചിട്ടുമുണ്ട്.

   അനൂപ് ചന്ദ്രനും സാബുവും

  അനൂപ് ചന്ദ്രനും സാബുവും

  ബിഗ് ബോസിൽ വന്നതിനു ശേഷവും സൗഹൃദത്തിൽ മാറ്റമൊന്നും ഇല്ലാത്തത് അനൂപ് ചന്ദ്രനും സാബുവിനും മാത്രമേയുള്ളൂ. ഇപ്പോഴും ഇവർ ഒറ്റക്കെട്ടായി നിന്നാണ് മത്സരത്തെ നേരിടുന്നത്. ഇടയ്ക്ക് അഭിപ്രായ ഭിന്നതകൾ ഉണ്ടാകുമെങ്കിലും അതെല്ലാം രണ്ടും പേരും ചേർന്ന് പരിഹരിക്കുകയും ചെയ്യും. ഇവരുടെ വിഷയത്തിലേയ്ക്ക് വേറെ ഒരാളെ കൂട്ടി കലർത്താനോ ഒച്ച വച്ച് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുകയുമില്ല

  പേളി ബഷീർ ഷിയാസ്

  പേളി ബഷീർ ഷിയാസ്

  പേളി ബഷീർ ഷിയാസ് ഇവർ മൂന്ന് പേരും അടുത്ത പരിചയക്കാരനാണ്. എന്നാൽ ബിഗ് ബോസിൽ വന്നതിനു ഷേഷം ഇവരുടെ സൗഹൃദത്തിന് അൽപം വിള്ളൽ വന്നിട്ടുണ്ട്. ബഷീറും ഷിയാസും തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്ന ഒരു കാവ്ച വരെ കാണേണ്ടി വന്നിരുന്നു. എന്നാൽ പ്രശ്നം വേഗം പറഞ്ഞ് തീർത്തെങ്കിലും അവരുടെ സൗഹൃദത്തിൽ വിള്ളൽ വീണിണ്ട്.

   പോളിയും ശ്രീനീഷും

  പോളിയും ശ്രീനീഷും

  പോളിയും ശ്രീനീഷും ബിഗ് ബോസിലെ റൊമാന്റിക് താരങ്ങളാണത്രേ. ഇവരെ കുറിച്ചുള്ള പ്രണയ കഥ ബിഗ് ബോസ് ഹൗസിൽ ചർച്ച വിഷയമായി കഴിഞ്ഞു. ഇവരുടെ പെരുമാറ്റങ്ങൾ വരെ അത്തരത്തിലുള്ളതാണെന്നാണ് ചിലരും സംസാര വിഷയം, എന്നാൽ ആണുങ്ങളുടെ ഇടയിൽ പേളി-ശ്രീനീഷ് വിഷയം അത്ര ചർച്ച വിഷയമല്ല.

  ശ്രീനീഷ് സഹോദരനേ പോലെ

  ശ്രീനീഷ് സഹോദരനേ പോലെ

  എന്നാൽ ബിഗ് ബോസിൽ എത്തിയതിനു ശേഷം സൗഹൃദം ആരംഭിച്ച ആളുകളാണ് ശ്രീനീഷും ഷിയാസും. എന്നാൽ കുറഞ്ഞ ദിവസം കൊണ്ടു തന്നെ ഇവർ നല്ല സുഹൃത്തുക്കളാകുകയായിരുന്നു. പല അപകട ഘട്ടത്തിലും ശ്രീനീഷിനെ സഹായിക്കാനയി ഷിയാസ് എത്തുന്നുണ്ട്. തന്റെ സഹോദരനെ പോലെയാണ് ശ്രീനീഷെന്നും ഷിയാസ് പറയുന്നുമുണ്ട്. ഇവരുടെ സൗഹൃദം എടുത്തു കാണിക്കുന്ന പല നിമിഷങ്ങൾക്കും ബിഗ് ബോസ് വേദിയായിട്ടുണ്ട്.

  English summary
  biggboss shiyas and srineesh relationship in biggboss malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X