twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസില്‍ ഷിയാസിനെതിരെ 10 പരാതികള്‍!വീട്ടിലെ പെണ്‍കുട്ടികളോട് ഇങ്ങനെ സംസാരിക്കരുതെന്ന് സാബു മോന്‍

    |

    Recommended Video

    ബിഗ് ബോസില്‍ ഷിയാസിനെതിരെ 10 പരാതികള്‍ | filmibeat Malayalam

    ബിഗ് ബോസ് മലയാളം 25-ാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. വലിയ പ്രശ്‌നങ്ങളൊന്നും കാര്യമാക്കാതെ ചെറിയ പ്രശ്‌നങ്ങള്‍ വലുതാക്കി കാണിച്ചാണ് പലരും വഴക്കുണ്ടാക്കുന്നത്. ചെറിയ കാര്യങ്ങള്‍ക്കാണ് ഇവിടെ പ്രശ്‌നമുണ്ടാവുന്നതെന്ന് രഞ്ജിനിയും അരിസ്റ്റോ സുരേഷും കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു.

    ബിഗ് ബോസ് ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷമെത്തിയ ഷിയാസ് ആണ് ഇപ്പോള്‍ അവിടെ എല്ലാ കാര്യത്തിലുമുള്ളത്. വിവാദങ്ങളും വിമര്‍ശനങ്ങളും മണ്ടത്തരങ്ങളും തുടങ്ങി ഷിയാസിന്റെ കൈയില്‍ ഇല്ലാത്ത കാര്യങ്ങളില്ല. വന്ന വഴിയിലൂടെ തന്നെ ഷിയാസ് പേടിച്ചൊടുമെന്ന് കരുതിയെങ്കിലും സത്യത്തില്‍ അങ്ങനെയായിരുന്നില്ല..

    ഷിയാസിന്റെ കുറ്റപ്പെടുത്തല്‍..

    ഷിയാസിന്റെ കുറ്റപ്പെടുത്തല്‍..

    പേളി പാത്രം കഴുകാന്‍ സഹായിക്കുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഷിയാസ് ആരോപിച്ചത്. അതേ സമയം പാത്രം വൃത്തിയായിട്ടില്ലെന്ന് രഞ്ജിനിയും സാബുവും ശ്വേതയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. പേളിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ശ്വേതയുടെ കുറ്റപ്പെടുത്തല്‍. എന്നാല്‍ പേളി ജോലി ചെയ്യുന്ന ആളാണെന്ന് ദീപനും അര്‍ച്ചനയും മുറിയില്‍ നിന്നും ചര്‍ച്ച ചെയ്തിരുന്നു. പാത്രം വൃത്തിയാക്കുന്ന ടീമിന്റെ ക്യാപ്റ്റന്‍ ഷിയാസാണ്. ഇതെല്ലാം ഷിയാസിന്റെ വീഴ്ചയാണെന്നാണ് ഇരുവരും വിലയിരുത്തിയിരിക്കുന്നത്.

    ദേഷ്യം വന്നാല്‍ മാത്രം..

    ദേഷ്യം വന്നാല്‍ മാത്രം..

    താന്‍ സാബുവിനെയും അനൂപിനെയും ചേട്ടന്‍ എന്ന് മാത്രമാണ് വിളിക്കാറുള്ളത്. ദേഷ്യം വന്നാല്‍ മാത്രമേ ചീത്ത വിളിക്കാറുള്ളതെന്നുമാണ് ഷിയാസ് പറയുന്നത്. പാത്രം കഴുകലിനെ കുറിച്ച് ബിഗ് ബോസ് ഹൗസില്‍ ചേരി തിരിഞ്ഞുള്ള ചര്‍ച്ചകളും ഇന്നലെ നടന്നിരുന്നു. പിന്നാലെ ഹൗസില്‍ വീണ്ടും കോടതി കൂടുമെന്ന കാര്യം ബിഗ് ബോസ് പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റനായ രഞ്ജിനിയായിരുന്നു പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. സാബുവായിരുന്നു ന്യായധിപന്‍. സാബുവിനെയും രഞ്ജിനിയെയും ഒഴികെ രണ്ട് വ്യക്തികളെ പ്രതികളായി നിര്‍ദ്ദേശിക്കാന്‍ പറഞ്ഞിരുന്നു. അനൂപ് ഷായിസിനെയും പേളിയെയും ആയിരിന്നു നിര്‍ദ്ദേശിച്ചത്. അനൂപ് മാത്രമല്ല മറ്റ് പലരും ഇവരുടെ പേരുകള്‍ തന്നെയായിരുന്നു പറഞ്ഞിരുന്നത്.

    പത്ത് പരാതികള്‍

    പത്ത് പരാതികള്‍

    ഷിയാസിന് നേരെ പത്ത് പരാതികളായിരുന്നു ഉയര്‍ന്നിരുന്നത്. ആദ്യം ബഷീറായിരുന്നു പരാതിയുമായി കോടതിയിലെത്തിയത്. ഷിയാസ് തന്നെ അധിഷേപിക്കുകയും അക്രമാസ്‌ക്തമായി പെരുമാറിയെന്നുമായിരുന്നു ബഷീര്‍ പറഞ്ഞത്. മാത്രമല്ല കുള്ളന്‍ എന്ന് വിളിച്ചെന്നും ബഷീര്‍ ആരോപിച്ചു. താന്‍ ദേഷ്യത്തില്‍ അങ്ങനെ വിളിച്ചിട്ടുണ്ടാവുമെന്നും അതില്‍ ക്ഷമാപണം നടത്തുന്നതായിട്ടും ഷിയാസ് പറഞ്ഞു.

    ദീപന്റെ പരാതി

    ദീപന്റെ പരാതി

    ബഷീറിന് പിന്നാലെ ദീപന്‍ ആയിരുന്നു ഷിയാസിനെതിരെ പരാതിയുമായി എത്തിയത്. പേളിയും ശഅരീനിഷും ജോലി ചെയ്യാന്‍ മടി കാണിക്കുമ്പോള്‍ ടീമിന്റെ ക്യാപ്റ്റനായ ഷിയാസ് പ്രതികരിക്കുന്നില്ലെന്നായിരുന്നു ദീപന്റെ പരാതി. അനാവശ്യമായി ഷിയാസ് സംസാരിക്കുന്നത് കൊണ്ടാണ് ജോലി ചെയ്യാന്‍ പറ്റാത്തതെന്നാണ് പേളിയുടെ പരാതി. രണ്ട് വട്ടം കുളിക്കണം എന്നൊക്കെയാണ് ഷിയാസ് പറയുന്നതെന്നും പേളി പറയുന്നു.

    സ്വഭാവ വൈകൃതമുണ്ട്..

    സ്വഭാവ വൈകൃതമുണ്ട്..

    ഷിയാസിന് സ്വഭാവ വൈകൃതമുണ്ടെന്നായിരുന്നു സാബു കുറ്റപ്പെടുത്തിയത്. ഷിയാസ് ധാര്‍ഷ്ട്യവും അഹങ്കാരവും ഉള്ളയാളാണെന്നും സാബു പറയുന്നു. വീട്ടിലെ പെണ്‍കുട്ടികളോട് ഇതുപോലെ സംസാരിക്കരുത്. താങ്ങള്‍ കുടുംബാംഗങ്ങളെ നോക്കി കാണുന്ന രീതി, അവരോട് ഉപയോഗിക്കുന്ന ഭാഷ, അഹങ്കാരം, എല്ലാം ഇനി മേലില്‍ ആവര്‍ത്തിക്കരുത്. ആളുകളെ ബഹുമാനത്തോടെ നോക്കി കാണണമെന്നും കോടതി ഉത്തരവിടുന്നതായി സാബു പറഞ്ഞു.

    പേളിയ്‌ക്കെതിരെ പരാതി

    പേളിയ്‌ക്കെതിരെ പരാതി

    ഷിയാസിനെതിരെ ആവശ്യത്തിലധികം പരാതികള്‍ വന്നതിന് ശേഷം പേളിയ്‌ക്കെതിരെയായിരുന്നു പരാതികള്‍. പേളി പലപ്പോഴും കരയുകയാണെന്നായിരുന്നു അനൂപിന്റെ പരാതി. പേളിയോട് ഒരു ചോദ്യം ചോദിച്ചാല്‍ അതിന് പിന്നീടാണ് ഉത്തരം കിട്ടുന്നതെന്ന് ശ്വേത പരാതിപ്പെട്ടു. ഇതുവരെയുള്ള കാര്യങ്ങള്‍ മറന്ന് മുന്നോട്ട് പോവാനായിരുന്നു കോടതിയുടെ ഉത്തരവ്.

    ഷിയാസിന്റെ പിണക്കം

    ഷിയാസിന്റെ പിണക്കം

    കോടതി പിരിഞ്ഞതിന് ശേഷം ഷിയാസും ബഷീറും തമ്മില്‍ സംസാരിക്കുകയായിരുന്നു. ഇവര്‍ക്കിടയിലേക്ക് പേളി വന്നതോടെ ഷിയാസ് എഴുന്നേറ്റ് പോവുകയായിരുന്നു. കോടതിയില്‍ തനിക്കെതിരെ സംസാരിച്ചതായിരുന്നു ഷിയാസിന് ഇഷ്ടപ്പെടാതെ പോയത്. ശേഷം ഷിയാസിന്റെ പിണക്കം മാറ്റാന്‍ സ്രീനിഷും പേളിയും ശ്രമിച്ചിരുന്നു. ഇതോടെ എല്ലാവരും എന്നെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയാണെന്ന് ഷിയാസ് കുറ്റപ്പെടുത്തി. ആരോടും കൂട്ട് കുടാന്‍ പോവേണ്ട എന്ന ഉപദേശമായിരുന്നു അതിഥി ഷിയാസിന് കൊടുത്തത്.

     സാബുവിന്റെ ഉപദേശം

    സാബുവിന്റെ ഉപദേശം

    ഒതുക്കത്തോടെ സംസാരിക്കണമെന്നായിരുന്നു സാബു ഷിയാസിനോട് പറഞ്ഞത്. സ്‌നേഹം കൊണ്ടാണ് നിന്നെ ഉപദേശിക്കുന്നതെന്നും അതും ഇതും സംസാരിച്ച് അനാവശ്യമായി വില കളയരുത്. നീ നല്ല പെരുമാറ്റമുള്ള ചെറുപ്പക്കാരനാവും. ഷിയാസിനെ ആരും എതിരാളിയായി കണ്ടിട്ടില്ല. നിന്റെ കൂടെ ഉള്ളവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കണം. അതിനാണ് നിന്നെ ഒരു ടീമിന്റെ ക്യാപ്റ്റനാക്കിയതെന്നും തുടങ്ങി നിരവധി ഉപദേശങ്ങളായിരുന്നു സാബു ഷിയാസിന് കൊടുത്തത്.

    English summary
    BiggBossMalayalam: 19 july episode 26
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X