twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യക്തിത്വം പണയം വെച്ച് ജയിക്കേണ്ട!! പലതും കാണിച്ചിട്ടില്ല, ബിഗ് ബോസിലെ കളികളെ കുറിച്ച് ഹിമ

    നിലപാടുളള സ്ത്രീകളെ മലയാളികളോട് മലയാളികൾക്ക് താൽപര്യം കുറവാണ്.

    |

    കണ്ടു വന്ന റിയാലിറ്റി ഷോകളിൽ നിന്ന് വളറെ വ്യത്യസ്തമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള റിയാലിറ്റി ഷോ നടക്കുന്നതു. അതിനാൽ തന്നെ ഒരുപാട് രീതിയിലുളള വിമർശനങ്ങളും വിവാദങ്ങളും ബിഗ് ബോസിനെ തേടിയെത്തിരുന്നു. ജൂൺ 24 ഞായറാഴ്ചയാണ് റിയാലിറ്റി ഷോ ആരംഭിച്ചത്. 16 മത്സാരാർഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 14 പേരാണുള്ളത്. ആദ്യ എലിമിനേഷനിൽ ഡേവിഡ് ജോണാണ് പുറത്തു പോയത്. ഇപ്പോൾ ഒരു എലിമിനേഷന് ബിഗ് ബോസ് വേദിയായി. ഇത്തവണ പുറത്തു പോയത് ഹിമ ശങ്കറായിരുന്നു.

    തരൂരിനോട് രാജി ആവശ്യപ്പെടുന്നില്ല! പിന്നെ ദിലീപിനെയെന്തിന് ക്രൂശിച്ചു, ചോദ്യ ശരവുമായി നടൻ സിദ്ദിഖ്തരൂരിനോട് രാജി ആവശ്യപ്പെടുന്നില്ല! പിന്നെ ദിലീപിനെയെന്തിന് ക്രൂശിച്ചു, ചോദ്യ ശരവുമായി നടൻ സിദ്ദിഖ്

    സമൂഹത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന കുറച്ചു പേരെ ഒരു വീടിനുളളിൽ പൂട്ടിയിട്ടാൽ എന്തു സംഭവിക്കും. പുറം ലോകമായി യാതൊരുവിധ ബന്ധവും ഇവർക്കുണ്ടാകില്ല. അതു പോലെ പുറം ലോകവുമായി ബന്ധപ്പിക്കുന്ന പത്രം, സോഷ്യൽ മീഡിയ,ടിവി പോലുള്ള മാധ്യമങ്ങളുമായും ഇവർക്ക് 100 ഉപയോഗിക്കാൻ കഴിയില്ല. ഇത്തരത്തിലുളള ജീവിതം പറയും പോലെ അത്ര എളുപ്പമായിരിക്കില്ല. എലിമിനേഷനിൽ പുറത്തു പോയ ഹിമ ശങ്കർ ബിഗ് ബേസ് ഹൗസിൽ നടന്ന സംഭവ വികാസങ്ങൾ പുറത്തു വിടുകയാണ്.

     സണ്ണി ലിയോൺ പരസ്യമായി മാപ്പു പറയണം!! മതവിശ്വാസത്തെ ഹനിക്കുന്നു,താരത്തിനെതിരെ സിഖ് സംഘടന സണ്ണി ലിയോൺ പരസ്യമായി മാപ്പു പറയണം!! മതവിശ്വാസത്തെ ഹനിക്കുന്നു,താരത്തിനെതിരെ സിഖ് സംഘടന

    ബിഗ് ബോസ് ഹൗസിലെ അനുഭവം

    ബിഗ് ബോസ് ഹൗസിലെ അനുഭവം

    ബിഗ് ബേസ് ഹൗസിലെ ജീവിതം വളരെ മനോഹരമായിരുന്നു. ഒരു ലോകത്ത് നിന്ന് കുറച്ചുനാൾ മറ്റൊരു ലോകത്ത് താമസിക്കുന്നത് പോലെയായിരുന്നു. നല്ല അനുഭവമായിരുന്നു, എന്റെ നിലയിൽ തനിയ്ക്ക് അവിടെ സന്തോഷത്തോടെ ജീവിക്കാൻ കഴിഞ്ഞു.

    നിലപാടുള്ള സ്ത്രീകളെ അംഗീകരിക്കില്ല

    നിലപാടുള്ള സ്ത്രീകളെ അംഗീകരിക്കില്ല

    നിലപാടുളള സ്ത്രീകളെ മലയാളികൾക്ക് താൽപര്യം കുറവാണ്. അതേസമയം നിലപാടുകൾ ഉണ്ടെങ്കിൽ അത് എല്ലാവരുടേയും ഇഷ്ടത്തിൽ പറയണം. എന്നാൽ എന്റെ നിലപാടുകൾ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇതുവരേയും കാണിച്ചിട്ടില്ലെന്നു ഹിമ പറഞ്ഞു. അങ്ങനെയായിരുന്നെങ്കിൽ കിട്ടുന്ന ഒരു പ്രതികരണം ഇത്തരത്തിൽ ആകില്ല. തനിയ്ക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്യും. അതു ശരിയാണെങ്കിലും തെറ്റാണെങ്കിലും. അതിനു വേണ്ടി ഫൈറ്റ് ചെയ്യും. ജയിച്ചാലും തോറ്റാലും അത് തന്നെ മാത്രം ബാധിക്കുന്ന കാര്യമാണ്- ഹിമ പറഞ്ഞു.

      തനിയ്ക്ക് വേണ്ടി സംസാരിക്കും

    തനിയ്ക്ക് വേണ്ടി സംസാരിക്കും

    താൻ എന്തും ഡയറക്ടായി സംസാരിക്കുന്ന ആളാണ്. തന്റെ സത്യത്തിനു വേണ്ടി സംസാരിക്കും. ചെറുപ്പം മുതലെ സ്വന്തം വഴിയെ സഞ്ചരിക്കുന്ന ഒരു വ്യക്തിയാണ്. അത് വളരെ ബുദ്ധിമുട്ട് നിറ‍ഞ്ഞതാണെന്ന് മനസ്സിലാക്കി കൊണ്ട് തന്നെയാണ് സഞ്ചരിക്കുന്നതും. കൂടാതെ വികാരങ്ങൾ മറച്ചു വയ്ക്കതെ പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. സത്യസന്ധമായിട്ടാണ് കാര്യങ്ങൾ ചെയ്തിരുന്നത്. അങ്ങനെ തന്നെയായിരുന്നു ബിഗ് ബോസിലും. ഹിമ എന്ന വ്യക്തിയുടെ പുറമേയുള്ള മുഖം മാത്രമേ എല്ലാവരും കണ്ടിട്ടുള്ളത്. എന്നാൽ താൻ എന്താണെന്നും എങ്ങനെയാണെന്നും അവിടെയുള്ള കുറച്ച് പേര് മാത്രമാണ് മനസിലാക്കിയതെന്നും ഹിമ പറഞ്ഞു.

     ചിലരോട് കൃത്യമായി സംസാരിച്ചു

    ചിലരോട് കൃത്യമായി സംസാരിച്ചു

    ബിഗ് ബോസ് ഹൗസിൽ ചിലരോട് കൃത്യമായി തന്നെ താൻ സംസാരിച്ചിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് അർഹിച്ച രീതിയിൽ തന്നെയാണ് മറുപടി നൽകിയത് . അത് ചിലരെ എതിർ ചേരിയിലാക്കി. അത്തരക്കാരോട് തനിയ്ക്ക് ഒന്നും പറയാനില്ലെന്നും ഹിമ പറഞ്ഞു. കാരണം ബഹുജനം പലവിധമാണ്. ബിഗ് ബോസിലൂടെ കിട്ടിയത് നല്ലൊരു സ്പെയിസായിരുന്നു. അത് വേണ്ടവിധത്തിൽ ലഭിച്ചെല്ലെന്നും ഹിമ പരാതിയും പറഞ്ഞു.

     ഷോയ്ക്ക് വേണ്ടി മാറാൻ കഴിയില്ല

    ഷോയ്ക്ക് വേണ്ടി മാറാൻ കഴിയില്ല

    ഞാൻ ഇങ്ങനെയാണ് .ഷോയ്ക്ക് വേണ്ടി തനിയ്ക്ക് മാറാൻ കഴിയില്ല. കളിക്കണം എന്ന് താൽപര്യത്തോടെയാണ് ബിഗ് ബോസിൽ എത്തിയത്. എന്നാൽ അവർക്ക് തന്നെ വേണ്ടായിരുന്നു. കളിയ്ക്കാനായി തനിയ്ക്ക് ഒരുക്കലും മറ്റൊരാളി മാറാൻ സാധിക്കില്ല. അങ്ങനെ നിൽക്കാനും താൻ തയ്യാറല്ല. അതു കൊണ്ട് തന്നെ വളരെ സന്തോഷത്തോടെയാണ് ഷോയിൽ നിന്ന് പുറത്തു വന്നുവെന്നും ഹിമ പറയുന്നുണ്ട്.

     ബിഗ് ബോസിൽ പലരും ഒഴിഞ്ഞു മാറി

    ബിഗ് ബോസിൽ പലരും സംസാരിച്ചിരുന്നില്ല

    ബിഗ് ബോസിൽ ഗ്രൂപ്പിസം ഉണ്ടായിരുന്നു. തന്നോട് മിണ്ടിയിരുന്ന വളരെ കുറച്ചു പേരോട് താനും മിണ്ടിയിരുന്നു. അടുത്ത് ഇടപെഴകുകയും ചെയ്തിരുന്നു. എന്നാൽ ചിലർ തന്നോട് മിണ്ടാൻ വന്നിരുന്നില്ല. താൻ അങ്ങോട്ട് ചെന്നാലും ഒഴിഞ്ഞു മാറുന്നതു പോലെ തോന്നി. ഗ്രൂപ്പിസത്തിനോട് താൽപര്യമില്ല. ബിഗ് ബോസിൽ നിൽക്കാനായി ഫേക്ക് കളി കളിക്കാനും അവിടെ നടക്കുന്ന കാര്യം ഇവിടെ വന്നു പറയാനും അത്തരത്തിലുളള കാര്യങ്ങളോടും തനിയ്ക്ക് താൽപര്യമില്ലെന്നും ഹിമ പറ‍ഞ്ഞു.

    English summary
    biggbossmalayalam I will never surrender my personality Hima Shankar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X