For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം മകള്‍ സിഗരറ്റ് വലിച്ചു വരുമ്പോഴും തെറ്റാണെന്ന് ചൂണ്ടിക്കാണിക്കരുത്! ലക്ഷ്മിയോട് ബ്ലെസ്ലിയുടെ സഹോദരന്‍

  |

  മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈയ്യടുത്തായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ അവസാനിച്ചത്. ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയി. നാളിതുവരെയുള്ളതില്‍ ഏറ്റവും നാടകീയവും സംഭവബഹുലവുമായ സീസണായിരുന്നു കഴിഞ്ഞു പോയത്. അവസാന നിമിഷം വരെ ആകാംഷ നിറഞ്ഞ സീസണായിരുന്നു സീസണ്‍ 4.

  Also Read: പ്ലാസ്റ്റിക് സർജറിയല്ല, ചുണ്ടുകൾക്ക് താൽക്കാലിക വലുപ്പം തോന്നിക്കുന്ന ടെക്നിക്ക്; തുറന്ന് പറഞ്ഞ അനുഷ്ക

  താരങ്ങള്‍ തമ്മിലുള്ള വഴക്കും പിണക്കവുമെല്ലാം ബിഗ് ബോസിന്റെ ഭാഗമാണ്. എന്നാല്‍ ഇത്തവണ സകലപരിധികളും ലംഘിക്കപ്പെടുന്നതിനാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. താരങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ കയ്യാങ്കളിയിലേക്ക് എത്തുന്നതിനും സീസണ്‍ 4 സാക്ഷ്യം വഹിച്ചു. വ്യക്തിയധിക്ഷേപവും ഷോയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കുമൊക്കെ ഈ സീസണിനെ ആകാംഷഭരിതമാക്കിയതായിരുന്നു.

  പൊതുവെ ബിഗ് ബോസ് വീട്ടില്‍ വഴക്കിട്ടവര്‍ പുറത്തെത്തിയ ശേഷം പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാറുണ്ട്. ചിലര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയില്ല. ഇത്തവണയും കാര്യങ്ങള്‍ വ്യത്യസ്തമല്ല. പക്ഷെ ഇത്തവണ വഴക്കുകള്‍ പുറത്തും അതേപോലെ തുടരുന്നതിനും പുതിയ വഴക്കുകള്‍ ആരംഭിക്കുന്നതിനുമൊക്കെ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സുഹൃത്തുക്കളായിരുന്നവര്‍ പിരിയുന്നതിനും പിരിഞ്ഞിരുന്നവര്‍ കൂടുതല്‍ അകലുന്നതിനുമൊക്കെയാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്.

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ വീടിനകത്ത് രണ്ട് ധ്രുവങ്ങളിലായിരുന്നവരാണ് ലക്ഷ്മി പ്രിയയും ബ്ലെസ്ലിയും. പുറത്ത് വന്ന ശേഷവും ബ്ലെസ്ലിയ്‌ക്കെതിരെ ലക്ഷ്മി പ്രിയ ആഞ്ഞടിച്ചിരുന്നു. കഴിഞ്ഞ ദിവസം കോമഡി സ്റ്റാര്‍സില്‍ ഒരുമിച്ച് എത്തിയപ്പോഴും ലക്ഷ്മി പ്രിയ ബ്ലെസ്ലിക്കെതിരെ രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് വീട്ടില്‍ വച്ച് സഹതാരത്തെ പുകവലിച്ചതിന്റെ പേരില്‍ നിരന്തരം വേട്ടയാടിയിരുന്നു ബ്ലെസ്ലി. എന്നാല്‍ പുറത്ത് വന്ന ശേഷം ബ്ലെസ്ലി വലിക്കുന്നതും കഴിക്കുന്നതും താന്‍ കണ്ടുവെന്ന് ലക്ഷ്മി പ്രിയ വെളിപ്പെടുത്തുകയായിരുന്നു.


  ഈ സംഭവത്തില്‍ ഇപ്പോള്‍ ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്ലെസ്ലിയുടെ സഹോദരന്‍. ലക്ഷ്മി പ്രിയയുടെ ചിത്രം പങ്കവച്ചു കൊണ്ട് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ബ്ലെസ്ലിയുടെ സഹോദരന്റെ പ്രതികരണം. നേരത്തേയും ബ്ലെസ്ലിയുടെ സഹതാരങ്ങള്‍ക്കെതിരെ സഹദോരന്‍ രംഗത്തെത്തിയിരുന്നു.

  നാളെ സ്വന്തം മകള്‍ സിഗരറ്റ് വലിച്ചു വരുമ്പോഴും അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കരുത്. മറിച്ച് ആര്‍ക്കു വേണമെങ്കിലും വലിക്കാം എന്ന സോഷ്യല്‍ മെസേജ് ഉണ്ടാക്കി നടക്കണം കെട്ടോ. തലയില്‍ ചാണകം എങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ പുല്ലുവില കൊടുക്കാമായിരുന്നു. അസൂയക്കും കുശുമ്പിനും മരുന്നില്ല എന്ന് കേട്ടിട്ടില്ലേ, എന്നാല്‍ അങ്ങനെ മരുന്നില്ല എന്ന് നമുക്ക് കാണിച്ചു തന്ന മുതല്‍ എന്നാണ് ബ്ലെസ്ലിയുടെ സഹോദരന്റെ സ്‌റ്റോറി.

  Recommended Video

  Dr. Robin With His Fan: നിറവയറുമായി വന്ന ഗർഭിണിയെ ഓടി കയറി കണ്ടു റോബിൻ | *Celebrity

  ഇരട്ടത്താപ്പന്റെ തലതൊട്ടപ്പി. ബ്ലെസ്ലി റിവഞ്ച് എടുത്തു എന്ന് പറഞ്ഞു അവനെ പ്രാകി നടന്ന ഇവര് ഇപ്പോ കാണിക്കുന്നത് എന്താണാവോ? ഇപ്പോ കാണിക്കുന്നതല്ല, മുമ്പേ കാണിക്കുന്നതും ഇതൊക്കെ തന്നെ. കുലസ്ത്രീ എന്ന പദത്തിന് തന്നെ നാണക്കേട് ഉണ്ടാക്കികൊടുത്ത മുതല്‍ എന്നും സ്‌റ്റോറിയില്‍ പറയുന്നുണ്ട്.

  20 മത്സരാര്‍ത്ഥികള്‍ തമ്മില്‍ വാശിയേറിയ മത്സരങ്ങളാണ് ഹൗസില്‍ നടന്നത്. സ്‌നേഹവും സൗഹൃദവും വാക്ക് തര്‍ക്കങ്ങളും പ്രണയവുമൊക്കെ കലര്‍ന്നൊരു സീസണ്‍ ആയിരുന്നു സീസണ്‍ നാല്. ആരും പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും വിവാദങ്ങളും എല്ലാം ബിഗ് ബോസ് മലയാളത്തിലെ നാലാം സീസണിനെ കേന്ദ്രീകരിച്ച് നടന്നു. ന്യൂ നോര്‍മല്‍ എന്ന ടാ?ഗ് ലൈനോടെ നടന്ന നാലാം സീസണ്‍ എല്ലാം കൊണ്ടും വ്യത്യസ്തമായിരുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ദില്‍ഷ വിന്നര്‍ ആയപ്പോള്‍ റിയാസ്, ബ്ലെസ്ലി, ധന്യ, ലക്ഷ്മി പ്രിയ എന്നിവര്‍ ടോപ് ഫൈവിലെത്തിയ മറ്റ് താരങ്ങളുമായി.

  English summary
  Brother Of Bleslee Slams Lakshmi Priya For Her Comments Against Bleslee In Comedy Stars
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X