For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ വിഭാവനം ചെയ്യുന്ന കിനാശ്ശേരി ഇതാണ്, പുതിയ തുടക്കത്തെ കുറിച്ച് അശ്വതി ശ്രീകാന്ത്‌

  |

  അവതാരകയായി തുടങ്ങി ഇപ്പോള്‍ അഭിനേത്രിയായും തിളങ്ങിനില്‍ക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സിലെ ചക്കപ്പഴം പരമ്പരയിലെ ആശ ഉത്തമന്‍ എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ചക്കപ്പഴത്തിന് പുറമെ കുഞ്ഞെല്‍ദോ എന്ന സിനിമയിലും അഭിനയിച്ചിരുന്നു താരം. അവതാരകയായി എത്തിയ സമയം മുതല്‍ എല്ലാവര്‍ക്കും പ്രിയങ്കരിയാണ് അശ്വതി. കോമഡി സൂപ്പര്‍നൈറ്റ്, നായികാ നായകന്‍ പോലുളള ഷോകള്‍ നടിയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള അശ്വതി തന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.

  ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി നടി എസ്തര്‍, ഫോട്ടോസ് കാണാം

  കുടുംബ വിശേഷങ്ങള്‍ക്കൊപ്പം തന്നെ സാമൂഹിക വിഷയങ്ങളിലുളള തന്‌റെ അഭിപ്രായങ്ങളും നിലപാടുകളും അറിയിച്ചിട്ടുണ്ട് നടി. കുറച്ചുനാളുകളായി ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചാണ് സമൂഹ മാധ്യമങ്ങളില്‍ അശ്വതി എത്തുന്നത്. രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലാണ് താരം. ഗര്‍ഭിണിയായ സമയത്തും ചക്കപ്പഴം പരമ്പരയില്‍ അഭിനയിച്ച് അശ്വതി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

  അതേസമയം ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് പറഞ്ഞുളള നടിയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 'എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുക എന്നതിലുപരി, എന്റെ ഇന്‍ബോക്‌സില്‍ എത്തുന്ന ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടിയാവാനുള്ള ഒരു ശ്രമമാണ് ലൈഫ് അണ്‍എഡിറ്റഡ് എന്ന ചാനലെന്ന്' അശ്വതി പറയുന്നു. എന്റെ ജീവിതത്തിലെ, നിങ്ങള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്ന ചില കാര്യങ്ങള്‍ അണ്‍എഡിറ്റഡ് ആയി തന്നെ പങ്കു വയ്ക്കാന്‍ ഒരിടം.

  പിന്നെ ഇവിടെ ലൈഫ് എന്ന് പറയുമ്പോള്‍ എന്റെ മാത്രമല്ല നിങ്ങളുടേത് കൂടി എന്ന് മാത്രം ഇപ്പോള്‍ പറഞ്ഞു നിര്‍ത്തുന്നു...അതെങ്ങനെ എന്ന് വഴിയേ പറയാം എന്നാണ് അശ്വതി കുറിച്ചത്. തുടര്‍ന്ന് യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലും പുതിയ തുടക്കത്തെ കുറിച്ച് അശ്വതി സംസാരിച്ചു. 'ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഒരു യൂടൂബ് ചാനല്‍ തുടങ്ങിയാലോ എന്ന്. പിന്നെ നോക്കുമ്പോ എല്ലാവരും ചാനല്‍ ചെയ്യുന്നുണ്ട്. അപ്പോ ഞാനും എന്തിനാ ചെയ്യുന്നേ എന്ന് വിചാരിച്ച് വേണ്ടാ വേണ്ടാ എന്ന് വെച്ചു'.

  പിന്നെ ആലോചിച്ചപ്പോ എല്ലാവരും യൂടൂബ് ചാനല്‍ ചെയ്യുന്നു. പിന്നെ എനിക്കെന്താ ചെയ്താല്‍ എന്ന് തോന്നി. എനിക്ക് നിങ്ങളോട് പറയാനുളള, ഷെയര്‍ ചെയ്യാനുളള ഒരുപാട് കാര്യങ്ങളുണ്ട്. അപ്പോ അത്തരം കാര്യങ്ങള് ഷെയര്‍ ചെയ്യാന്‍ വേണ്ടി ഒരു യൂടൂബ് ചാനലുമായി നിങ്ങളുടെ മുന്നിലേക്ക് വരാമെന്ന് വിചാരിച്ചു. ലൈഫ് അണ്‍എഡിറ്റഡ് എന്നാണ് പേരിട്ടിരിക്കുന്നത്. എന്റെ ലൈഫിലെ മാത്രമല്ല, നിങ്ങളുടെ ലൈഫിലെയും കുറെ കാര്യങ്ങള്‍ നമ്മുക്ക് ഒരുമിച്ച് ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ഒരു പ്ലാറ്റ്‌ഫോം ആയിരിക്കും, നടി പറഞ്ഞു.

  മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയാല്‍ ആരുടെ പടം ചെയ്യും, ഒമര്‍ ലുലുവിന്‌റെ മറുപടി

  കഥകളൊക്കെ പറഞ്ഞ്, എന്റെയും നിങ്ങളുടെയും ലൈഫിലെ കാര്യങ്ങളൊക്കെ ഷെയര്‍ ചെയ്ത് നമുക്ക് ഇത് ഒരുമിച്ചുളള യാത്രയാക്കി മാറ്റാം എന്നാണ് ഇപ്പോഴത്തെ പ്ലാന്‍. നമുക്ക് ഇതില് പേരന്‌റിങ്ങിനെ കുറിച്ച് സംസാരിക്കാം, റിലേഷന്‍ഷിപ്പിനെ കുറിച്ച് സംസാരിക്കാം, ഈ സൂര്യന്‌റെ താഴെയുളള എന്തിനെ കുറിച്ചും സംസാരിക്കാന്‍ പറ്റുന്ന ഒരു കിനാശ്ശേരിയാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്.

  എന്റെ ഉമ്മ, ദിലീപിന്റെയും, നാദിര്‍ഷ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  സോഷ്യല്‍ മീഡിയയില്‍ ജീവിതത്തിലെ പുതിയ വിശേഷങ്ങള്‍ ചോദിച്ച് ഫോളോവേഴ്‌സ് എത്താറുണ്ട്. ഞങ്ങളുടെ പ്രണയകഥയും, പദ്മയെ കുറിച്ചും, പ്രഗ്നന്‍സി, പോസ്റ്റ്പാര്‍ട്ടം സമയങ്ങളെ കുറിച്ചുമൊക്കെ ചോദിക്കാറുണ്ട്. അപ്പോ ഞാന്‍ വിചാരിച്ചു ഇതൊക്കെ എഴുതിക്കഴിഞ്ഞാല്‍ പോലും എല്ലാവരിലേക്കും എത്തിയെന്ന് ഒന്നും പറയാന്‍ കഴിയില്ല. അങ്ങനെ യൂടൂബ് പോലെ ഒരു പ്ലാറ്റ്‌ഫോം ഉളളപ്പോള്‍ എന്തുക്കൊണ്ട് ആയിക്കൂടാ എന്ന് വിചാരിച്ചു. അങ്ങനെയാണ് ലൈഫ് അണ്‍എഡിറ്റഡ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചത്, അശ്വതി ശ്രീകാന്ത് വീഡിയോയില്‍ പറഞ്ഞു.

  മമ്മൂക്ക എന്ത് അനായാസമായാണ് ചെയ്തത്, അദ്ദേഹത്തിന്‌റെ കാലില്‍ തൊട്ട് തൊഴണം, മെഗാസ്റ്റാറിനെ കുറിച്ച് നന്ദു

  വീഡിയോ

  English summary
  Chakkapazham serial actress aswathy sreekanth about her youtube channel, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X