For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊച്ച് എന്റെ വയിറ്റിലാണെന്നേ ഉള്ളു, ടേക്ക് കെയർ ചെയ്യുന്നത് മകളാണ്, വിശേഷങ്ങൾ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് അശ്വതി ആരാധകരെ സൃഷ്ടിച്ചത്. അവതരണ മേഖലയിൽ സജീവമായി നിൽക്കുമ്പോഴാണ് താരം, ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് സീരിയലിൽ എത്തുന്നത്. പരമ്പരയിൽ ഉത്തമന്റെ ഭാര്യ കഥാപാത്രമായ ആശയെ ആണ് അവതരിപ്പിക്കുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ ആശ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഒരു വീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

  ഉപ്പും മുളകിലൂടെയും ശ്രദ്ധേയായ നടി അശ്വതി നായരുടെ കിടിലൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

  വിഘ്നേഷിനെ വിവാഹം കഴിക്കാനുള്ള കാരണം ഇതാണ്,നിശ്ചയം പോലെയല്ല കല്യാണം, നയൻതാര പറയുന്നു

  ഇപ്പോഴിത രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ് അശ്വതി. താരത്തിന്റെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത തന്റെ പുതിയ വിശേഷങ്ങളുമായി നടി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ യുട്യൂബ് ചാനലായ ലിവ് അൺ എഡിറ്റഡിലൂടെയാണ് തന്റെ പുതിയ വിശേഷങ്ങൾ താരം പങ്കുവെയ്ക്കുന്നത്. പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് അശ്വതി എത്തിയിരിക്കുന്നത്.

  മലൈക അറോറയും അർബാസ് ഖാനും വീണ്ടും ഒന്നിച്ചോ, മകനോടൊപ്പമുള്ള ചുറ്റിയടിച്ച് താരങ്ങൾ

  ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചോദ്യമായിരുന്നു ഗർഭിണിയായിക്കുമ്പോൾ വാക്സിൻ എടുക്കാമോ എന്നത്. ഞാൻ എന്റെ ആദ്യ ഡോസ് എടുത്തുകഴിഞ്ഞു. എന്റെ ഗൈനെക്കോളജിസ്റ്റിനോട് ചോദിച്ചപ്പോൾ എടുക്കണം എന്നാണു ഡോക്ടറും നിർദേശിച്ചത്. ഗർഭിണികൾക്ക്‌ ആശുപത്രിയുമായുള്ള സമ്പർക്കം കൂടാനുള്ള സാഹചര്യമാണ് പിന്നീട് ഉണ്ടാവുക. ചെക്കപ്പിന് പോകുകയും, അഡ്മിറ്റ് ആകുകയും ഒക്കെ. അപ്പോൾ സുരക്ഷിതരാകുവാൻ വാക്‌സിൻ എടുക്കുന്നത് തന്നെയാണ് നല്ലത്," അശ്വതി പറയുന്നു.

  ഗർഭകാലത്ത് ഡ്രൈവ് ചെയ്യുന്നതിനെ കുറിച്ചും അശ്വതി പറയുന്നുണ്ട്. ഞാൻ എപ്പോൾ ഡ്രൈവ് ചെയ്യുന്ന ഫോട്ടോ ഇട്ടാലും അത് പാടില്ല എന്ന് പറഞ്ഞ് കൊണ്ട് നിരവധി പേർ രംഗത്ത് എത്താറുണ്ട്. എന്നാൽ തന്റെ അനുഭവത്തിൽ ആരോഗ്യവതിയാണെങ്കിൽ ഡ്രൈവ് ചെയ്യുന്നതിൽ കുഴപ്പമില്ലെന്നാണ്. കൂടാതെ സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിച്ചിരിക്കണം എന്നും അശ്വതി പറയുന്നുണ്ട്.

  അമ്മയാകാൻ പോകുന്നതിന കുറിച്ച് പത്മയോട് പറഞ്ഞതിനെ കുറിച്ചും മകളുടെ പ്രതികരണത്തെപ്പറ്റിയുമൊക്കെ അശ്വതി വീഡിയോയിൽ പറയുന്നുണ്ട്. ഇത് കേട്ടതും മകൾ കരയാൻ തുടങ്ങി എന്നാണ് അശ്വതി പറയുന്നത്. '' അടുത്തിടെ വരെ സഹോദരങ്ങൾ വേണ്ട എന്ന് പറഞ്ഞിരുന്ന ആളായിരുന്നു പത്മ. അടുത്തിടെ ഒരു ബേബി ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് പറഞ്ഞതിന് ശേഷം രണ്ടാമതൊരു കുട്ടിയെ കുറിച്ച് ചിന്തിച്ചത്. പ്രെഗ്നൻസി ഉറപ്പിച്ച ശേഷം, ഷൂട്ട് കഴിഞ്ഞു വന്ന ഉടൻ ഞാൻ പപ്പയെ വിളിച്ചു അടുത്തിരുത്തി പറഞ്ഞു , 'അമ്മേടെ വയറ്റിൽ ഒരു ബേബി ഉണ്ട്' കേട്ടതും അവൾ കരയാൻ തുടങ്ങി. ഇത് കണ്ടു എനിക്കും വലിയ സങ്കടമായി, ഞാൻ എന്തോ തെറ്റ് ചെയ്തപോലെ തോന്നി എനിക്ക്. പിന്നെയാണ് മനസിലായത്, ആ മൊമെന്റ് എങ്ങനെ ഉൾക്കൊള്ളണം എന്നറിയാതെയാണ് അവൾ കരഞ്ഞത് എന്ന്. പിന്നെ എന്റെ കാര്യങ്ങൾ നോക്കുന്നതൊക്കെ അവളാണ്. അടുത്ത ദിവസം തൊട്ട് ആൾ ആകെ മാറി .കൊച്ചു എന്റെ വയിറ്റിലാണെന്നേ ഉള്ളു, ടേക്ക് കെയർ ചെയ്യുന്ന ആൾ ഇപ്പോഴേ അവളാണ്.

  പത്മയ്ക്ക് അനിയത്തിയാണ് ഇഷ്ടം. ആൺകുട്ടികൾ നോട്ടി ആയതുകൊണ്ടും പത്മക്ക് തന്റെ സാധനങ്ങൾ കൊടുക്കാനും ഒരുക്കാനും ഒക്കെ വേണ്ടി സിസ്റ്ററിനെ ആണ് ആഗ്രഹം . എന്നാലും ആൺകുഞ്ഞാണെങ്കിലും പെൺകുഞ്ഞാണെങ്കിലും ഞങ്ങൾ ഹാപ്പി ആയിരിക്കുമെന്നും വീഡിയോയിൽ താരം പറയുന്നു.

  ഭർത്താവ് ശ്രീകാന്ത് കൊവിഡ് പോസിറ്റീവായ സമയത്തായിരുന്നു പ്രെഗ്നൻസി ടെസ്റ്റ് പോസറ്റീവായ കാര്യം പറയാനായി വിളിക്കുന്നത്. എന്നാൽ കൊവി‍ഡ് പോസിറ്റീവായ കാര്യം എന്നോട് പറഞ്ഞില്ല. നെഗറ്റീവ് ആയതിന് ശേഷമാണ് ഇക്കാര്യ പറഞ്ഞത്. ഈ വാർത്ത കേട്ടതോടെ ആൾടെ കോവിഡ് ടെൻഷൻ ഒക്കെ മാറിയെന്നും അശ്വതി പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ... "ഞങ്ങളുടെ വീട്ടുകാർക്ക് പോലും അറിയില്ല ഈ കാര്യം. ഞാൻ പ്രെഗ്നൻസി ടെസ്റ്റ് എടുത്ത ശേഷം ശ്രീയെ വിളിച്ചു, ആള് ഫോൺ എടുക്കുന്നില്ല. ഞാൻ വല്ലാതെ പേടിച്ചു. പിന്നെ ശ്രീയുടെ ഒരു ഫ്രണ്ടിനെ വിളിച്ചു. ആ ആള് റൂമിൽ പോയി ശ്രീയെ വിളിച്ചുണർത്തി എന്നെ വിളിപ്പിച്ചു. ഞാൻ ഫോണിലേക്ക് ഒരു ബോംബ് അയച്ചിട്ടുണ്ട് നോക്ക്, എന്നാണ് ഞാൻ ശ്രീയോട് പറഞ്ഞത്. കൊവിഡ് വന്നു കിടക്കുവാണെന്ന് അന്നും എന്നോട് പറഞ്ഞില്ല, പിന്നെ നെഗറ്റീവ് ആയ ശേഷമാണ് എന്നോട് പറയുന്നത്. എന്തായാലും ഈ വാർത്ത കേട്ട എക്സൈറ്റ്മെന്റിൽ ആൾടെ കോവിഡ് ടെൻഷൻ ഒക്കെ മാറി," താരം പറഞ്ഞു.

  ഈ സമയത്ത് കിട്ടുന്ന ഉപദേശത്തെ കുറിച്ചും അശ്വതി പറയുന്നുണ്ട്."ഒരുപാട് ഉപദേശങ്ങൾ കിട്ടാറുണ്ട്. സത്യം പറഞ്ഞാൽ എനിക്ക് ഏറ്റവും ഉപദേശം കിട്ടുന്നത് കൊച്ചു പയ്യന്മാരിൽ നിന്നാണ്. ഒരു കറങ്ങുന്ന വീഡിയോ ഒക്കെ ഇട്ടാൽ അപ്പോൾ പറയും 'അയ്യോ ചേച്ചി ഈ സമയത്തു ഇങ്ങനെ കറങ്ങാനൊന്നും പാടില്ല'. ഈ പുറത്തു നിന്ന് കാണുന്നവർക്കാണ് ഈ പ്രെഗ്നൻസി ഇത്രയും വല്യ സംഭവം. ഒരു ഗ്ലാസിൽ തുളുമ്പാതെ വെള്ളം കൊണ്ടുപോകുന്ന പോലെ. ഇപ്പോൾ പൊട്ടും എന്നൊക്കെ തോന്നും കാണുന്നവർക്ക്, പക്ഷെ അങ്ങനെ ഒന്നും അല്ല ഇത്," തമാശ രൂപേണേ അശ്വതി പറയുന്നു.

  ആരാധകരുടെ ചോദ്യങ്ങൾക്ക് അശ്വതിയുടെ തകർപ്പൻ മറുപടി | FilmiBeat Malayalam

  രണ്ടാമത് ഒരു കുട്ടിയെ കുറിച്ച് ചിന്തിക്കാനുണ്ടായ കാരണത്തെ കുറിച്ചും അശ്വതി പറയുന്നുണ്ട്. ഒരു കുട്ടി മതി എന്നായിരുന്നു തന്റെയും ഭർത്താവിന്റെയും തീരുമാനം. എന്നാൽ ജീവിതത്തിലുണ്ടായ ഒരു സംഭവമാണ് മാറ്റി ചിന്തിപ്പിക്കാൻ കാരണമായത്. "ഞങ്ങളുടെ കുടുംബത്തിന്റെ സ്ട്രോങ്ങ് പില്ലർ അമ്മയാണ്. എന്തിനു ഏതിനും ഞങ്ങൾക്ക് 'അമ്മ വേണം. അടുത്തിടെ അമ്മക്ക് ഒരു സർജറി വന്നു അന്ന് 'അമ്മ കഴിഞ്ഞാൽ എനിക്ക് ഒന്ന് താങ്ങായി നിന്നത് അനിയനാണ്. അവനും അങ്ങനെ തന്നെ ആയിരുന്നു. അമ്മയെ ഫോൺ ചെയ്ത കിട്ടിയില്ല എങ്കിൽ ഉടനെ ചേച്ചിയെ വിളിക്കും. അപ്പൊ ഞാൻ ആലോചിച്ചു നാളെ ഞങ്ങൾ ഇല്ലാതെ വന്നാൽ പത്മ തനിയെ ആകുമല്ലോ എന്ന്. സത്യം പറഞ്ഞാൽ അന്ന് അമ്മക്കൊപ്പം ഐസിയുവിൽ നിന്ന ആ സമയം എന്റെ തീരുമാനം തന്നെ മാറ്റി എന്ന് പറയാം," അശ്വതി പറഞ്ഞു.

  Read more about: aswathy sreekanth
  English summary
  chakkappazham Actress Aswathy Sreekanth Opens Up Daughter Padma's First Reaction About pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X