For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുത്തന്‍ സന്തോഷം പങ്കുവെച്ച് നടി മേഘ്‌ന വിന്‍സെന്റ്; വലിയൊരു ഭാഗ്യവും ദൈവാനുഗ്രഹവുമാണെന്നും പറഞ്ഞ് നടി

  |

  ചന്ദനമഴ എന്ന ഹിറ്റ് സീരിയയിലൂടെ ശ്രദ്ധേയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. സീരിയലിലെ അമൃത എന്ന കുടുംബിനി ഒരു കാലത്ത് ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയ കഥാപാത്രം കൂടിയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ സീരിയല്‍ അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന നടി ഇപ്പോള്‍ തമിഴിലാണ് സജീവമായിരിക്കുന്നത്.

  പച്ചക്കിളിയെ പോലെ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി മാളവിക മോഹനൻ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  കുറഞ്ഞ കാലത്തിനുള്ളില്‍ മേഘ്‌നയുടെ വിവാഹവും വിവാഹ മോചനവുമൊക്കെ നടന്നിരുന്നു. തമിഴില്‍ നിന്നും മലയാളത്തിലേക്ക് വരുന്നില്ലേ എന്ന ചോദ്യമാണ് ഏറെ കാലമായി ആരാധകര്‍ മേഘ്‌നയോട് ചോദിക്കാറുള്ളത്. ഇപ്പോഴിതാ വീണ്ടും നടി വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ എത്തുകയാണെന്നുള്ള വിശേഷമാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിഞ്ഞത്.

  സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് മേഘ്‌ന രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ ഷാനവാസ് ആണ് നായകന്‍. സാധാരണയുള്ള കണ്ണീര്‍ പരമ്പരകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതും പുതുമയുള്ളതുമായ കഥയാണ് പരമ്പരയുടെ ഇതിവൃത്തമെന്നാണ് അറിയുന്നത്. പരമ്പരയെ കുറിച്ചും മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്നതിന്റെ സന്തോഷവും സമയത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ആരാധകരുമായി പങ്കുവെക്കുകയാണ് മേഘ്‌നയിപ്പോള്‍.

  പ്രേക്ഷകരോട് ആദ്യം തന്നെ പറയാനുള്ളത് ഞാന്‍ അവരെ പ്രേക്ഷകര്‍ എന്നൊന്നും പറയില്ല എന്നതാണ്. എന്റെ കൂട്ടുകാര്‍ എന്നുവേണം അവരെ പറയാന്‍. കാരണം ഏത് സമയത്തും നമ്മളുടെ ഒപ്പം നില്‍ക്കുന്ന ആളുകളെയാണല്ലോ നമ്മള്‍ കൂട്ടുകാര്‍ എന്ന് പറയുന്നത്. അതുപോലെ തന്നെ എന്റെ ഏതൊരു സമയത്തും ഏതൊരു സംരംഭം കൊണ്ടു വന്നാലും രണ്ടുകൈയും നീട്ടി അവരെന്നെ സ്‌നേഹിക്കുകയും സ്വീകരിക്കുകയുമൊക്കെ ചെയ്യാറുള്ളതാണ്. അപ്പോള്‍ അവരോട് എനിക്ക് പറയാനുള്ളത്, അതുപോലെ തന്നെ ആ ഒരു സ്‌നേഹം ഈ പ്രോജക്ടിലും ഞാന്‍ പ്രതീക്ഷിക്കുന്നു.

  മുന്‍പോട്ടും എന്നെ സ്‌നേഹിക്കും, പിന്തുണക്കും, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ പേര് ജ്യോതിര്‍മയി എന്നാണ്. ജ്യോതി എന്ന് വിളിക്കും. അമൃതയുമായി യാതൊരു സാമ്യതയും ഇല്ലാത്ത കഥാപാത്രമാണ് ജ്യോതി. വളരെ കുസൃതി നിറഞ്ഞ ഒരു കഥാപാത്രമാണിത്. ഒരു കുസൃതിക്കുട്ടി ആണെന്ന് പറയാം. പിന്നെ ബോള്‍ഡ് ആയി സംസാരിക്കേണ്ട സ്ഥലങ്ങളില്‍ ബോള്‍ഡ് ആയി സംസാരിക്കുന്ന ഒരു പ്രകൃതം കൂടിയാണ് ജ്യോതിക്കുള്ളതെന്ന് മേഘ്‌ന പറയുന്നു.

  ചന്ദനമഴയിലെ അമൃത തിരിച്ചുവരുന്നു? | Filmibeat Malayalam

  ഷാനവാസ് ഇക്കയ്ക്ക് ഒപ്പം അഭിനയിക്കാന്‍ വീണ്ടും എത്തുമ്പോള്‍ ഒത്തിരി സന്തോഷമുണ്ട്. ഇക്ക മാത്രമല്ല, വലിയൊരു താരനിര തന്നെ സീരിയലിലുണ്ട്. ഈ ലൊക്കേഷനില്‍ , പൊന്നമ്മ ആന്റിയുംം (പൊന്നമ്മ ബാബു) മറ്റുള്ളവരുടെയുമൊക്കെ ഒപ്പം ഒരേ സ്‌ക്രീനില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യവും ദൈവാനുഗ്രഹവുമായിട്ടാണ് ഞാന്‍ കരുതുന്നതെന്നും മേഘ്‌ന പറയുന്നു.

  English summary
  Chandanamazha Serial Fame Meghna Vincent Opens Up About Her New Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X