For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിസേറിയന്‍ ആയിരുന്നു; പ്രസവത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സീരിയല്‍ നടി ശാലു കൂര്യന്‍

  |

  കഴിഞ്ഞ ഒക്ടോബറിലാണ് സീരിയല്‍ നടി ശാലു മേനോന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകന്റെ ജനനം നടി തന്നെയാണ് ആരാധകരെ അറിയിച്ചതും. അതിന് മുന്‍പ് ശാലു ഗര്‍ഭിണിയായിരുന്നു എന്ന കാര്യം പുറത്ത് വന്നിരുന്നില്ല. പ്രസവശേഷം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി ഇപ്പോള്‍.

  വീണ്ടും മനോഹരിയായി പ്രിയ പ്രകാശ് വാര്യർ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോഴാണ് ഗര്‍ഭിണിയായതിനെ കുറിച്ചും പ്രസവത്തെ കുറിച്ചുമൊക്കെ ശാലു പറഞ്ഞത്. ഒപ്പം ആ സമയത്ത് വണ്ണം കൂടിയതിനെ കുറിച്ചും മാസങ്ങള്‍ക്കുള്ളില്‍ ശരീരഭാരം കുറച്ചത് എങ്ങനെയാണെന്നും പുതിയ വീഡിയോയിലൂടെ നടി വ്യക്തമാക്കുന്നു. വിശദമായി വായിക്കാം...

  ഗര്‍ഭിണിയായത് ഒരു അനുഭവമാണ്. അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഒരു ദൈവീകാനുഭവമാണ്. കൊറോണ കാലം ആയതിനാല്‍ നല്ല വിശ്രമവും ഭക്ഷണവും ലഭിച്ചു. പ്രസവശേഷം ഒരാഴ്ച അരിഷ്ടം കുടിച്ചു എന്നല്ലാതെ മറ്റൊരു ചികിത്സയും എടുത്തില്ല. മകന്റെ പേര് അലിസ്റ്റര്‍ മെല്‍വിന്‍ എന്നാണ്. പോരാളി എന്നാണ് പേരിന്റെ അര്‍ഥം. എന്റെ ചുറ്റിലുള്ള എല്ലാവരും പറഞ്ഞിരുന്നത് ഇത് പെണ്‍കുട്ടി ആയിരിക്കുമെന്നാണ്. അങ്ങനെ പറഞ്ഞ് പറഞ്ഞ് എനിക്കും തോന്നി.

  ഗര്‍ഭകാലത്ത് അച്ചാച്ചന്‍ കൂടെ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് എപ്പോഴും എന്റെ അടുത്ത് ഉണ്ടായിരുന്നു എന്നാണ് ശാലു പറയുന്നത്. ഡെലിവറി സമയത്ത് കൊറോണ ആയത് കൊണ്ട് അകത്തേക്ക് കയറ്റിയില്ല. അല്ലെങ്കില്‍ അതിനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നു. പക്ഷേ ലാസ്റ്റ് ആയപ്പോള്‍ സിസേറിയനായി. രണ്ടാമത് കുഞ്ഞിനെ നോക്കുന്നുണ്ടോ എന്നൊരാളുടെ ചോദ്യത്തിന് ചിരിച്ച് കൊണ്ടാണ് ശാലു മറുപടി കൊടുത്തത്. എന്റെ കുഞ്ഞിന് ഇന്ന് ആറ് മാസം ആയതേ ഉള്ളു. അതുകൊണ്ട് ഉടനെ ഒന്നുമില്ല.

  ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞത് സിനിമയില്‍ കാണുന്നത് പോലെ ഒന്നും ആയിരുന്നില്ല. പ്രഗ്നന്‍സി കിറ്റ് വാങ്ങിച്ചിട്ടുണ്ടായിരുന്നു. അതില്‍ രണ്ട് വര വന്നപ്പോള്‍ ദേ വരയുണ്ടെന്ന് കാണിച്ചു. അേ്രത പറഞ്ഞുള്ളു. ഗര്‍ഭിണിയായിരുന്നപ്പോള്‍ എല്ലായിടത്തും നമുക്കാണ് മുന്‍ഗണന. എല്ലാവരുടെയും കെയറും സ്‌നേഹവുമാക്കെ ലഭിച്ചിരുന്നു.

  അമിതവണ്ണവും സൗന്ദര്യത്തെ പറ്റിയുമല്ല ഈ വീഡിയോ. ഡെലിവറി സമയത്ത് 90 കിലോ ആയിരുന്നു. ശരിക്കും എനിക്ക് 60 കിലോ മതി. സ്വഭാവികമായും പ്രസവ സമയത്ത് എല്ലാവര്‍ക്കും കൂടുന്നത് പോലെ എനിക്കും കൂടി. തൊണ്ണൂറ് കിലോ വരെ എത്തി. പ്രസവശേഷം അത് 80 ആയി. കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് ആ സമയത്തൊന്നും നമുക്ക് ഡയറ്റ് നോക്കാന്‍ പറ്റില്ല. മൂന്നാലഞ്ച് മാസത്തിന് ശേഷമാണ് ഡയറ്റ് തുടങ്ങിയത്. അതിന് മുന്‍പ് ഒരു പത്ത് വര്‍ഷത്തോളം ഓവര്‍ വെയിറ്റുമായി നടന്ന് ബോഡി ഷെയിമിങ്ങ് വരെ കിട്ടിയിട്ടുള്ള ആളായിരുന്നു ഞാന്‍. പക്ഷേ അതൊന്നും ഞാന്‍ ചെവിയിലേട്ട് കേറ്റിയിട്ടില്ല.

  നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. വണ്ണം കൂടുമെന്ന വിചാരിച്ച് അതൊന്നും ഒഴിവാക്കിയില്ല. മാത്രമല്ല മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും എനിക്കില്ലായിരുന്നു. എന്നാല്‍ കുഞ്ഞ് വന്നതിന് ശേഷം നടുവേദന, കാല് വേദന തുടങ്ങി പ്രശ്‌നങ്ങളൊക്കെ വന്നു. കുഞ്ഞിനെ എടുക്കാന്‍ പോലും ഞാന്‍ ബുദ്ധിമുട്ടി. ഇങ്ങനെ പോയാല്‍ പോരെന്ന് തോന്നിയത് കൊണ്ട് വെയിറ്റ് കണ്‍ട്രോള്‍ ചെയ്യാമെന്ന് കരുതി. ഇന്‍സ്റ്റാഗ്രാമിലൂടെ വന്ന ഒരു ഓഫര്‍ പ്രകാരം ഡയറ്റ് തുടങ്ങി. ആ സമയത്ത് 77 കിലോ ആണ്. ഒരു മാസം കൊണ്ട് 71 ആയി.

  മമ്മൂട്ടിയുമായി എല്ലാം പറഞ്ഞു തീർത്തോ ? പാർവതി പറയുന്നു

  വീഡിയോ കാണാം

  English summary
  Chandanamazha Serial Fame Shalu Kurian Opens Up About Her Weight Management After Delivery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X