For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ വിവാഹമോചനത്തിന് കാരണം ഇദ്ദേഹമായിരുന്നോ? നടി യമുനയോട് ഇഷ്ടം തോന്നാനുള്ള കാരണത്തെ കുറിച്ച് ദേവന്‍

  |

  സീരിയല്‍ നടി യമുനയുടെ പുനര്‍വിവാഹം വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മുകാംബിക ക്ഷേത്രത്തില്‍ വെച്ചാണ് താരവിവാഹം നടന്നത്. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവന്‍ ആയിരുന്നു വരന്‍. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇതേ കുറിച്ച് പുറംലോകം അറിയുന്നത്.

  അന്ന് മുതല്‍ ഇവരുടെ ബന്ധത്തെ കുറിച്ച് പറഞ്ഞ് പലതരത്തിലുള്ള ഗോസിപ്പുകള്‍ ഉയര്‍ന്ന് വന്നിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് യമുനയുടെ ആദ്യ വിവാഹബന്ധം ഉപേക്ഷിക്കാന്‍ കാരണം ദേവനാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയുകയാണ് യമുനയും ഭര്‍ത്താവും. ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രണ്ടാം വിവാഹത്തെ കുറിച്ച് താരദമ്പതികള്‍ മനസ് തുറന്നത്.

  പുനര്‍ വിവാഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. കാരണം ഒരു വിവാഹം ഇത്രയും വൈറലാവുന്നത് എന്താണെന്ന് മനസിലായില്ല. ലോകം മൊത്തമുള്ള മലയാളികള്‍ എന്നെ സ്‌നേഹിക്കുകയും നെഞ്ചിലേറ്റുകയും ചെയ്തിരുന്നുവെന്ന് ഈ വിവാഹത്തോടെയാണ് ഞാന്‍ മനസിലാക്കിയത്. ഇതിന് മുന്‍പ് കഥാപാത്രങ്ങളിലൂടെയുള്ള പ്രശംസയൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും ഇത്രയും വ്യാപകമായുള്ള ആശംസകളും മറ്റുമൊക്കെ കിട്ടിയതിപ്പോഴാണ്. അതാണ് എന്റെ പുനര്‍വിവാഹത്തെ കുറിച്ച് പറയാനുള്ളത്.

  മക്കള്‍ എന്റെ കൂടെയാണ് താമസിക്കുന്നത്. ഈ വെക്കേഷന്‍ വന്ന സമയത്ത് അവര്‍ അച്ഛന്റെ അടുത്തേക്ക് പോവും. കൊറോണയുടെ തുടക്കത്തില്‍ അവരുടെ വെക്കേഷനായിരുന്നു. ആ സമയത്ത് അവര്‍ അച്ഛനൊപ്പമാണ്. ലോക്ഡൗണ്‍ കാരണം അവര്‍ അവിടെ കുടുങ്ങി പോയി. ആ രണ്ട് മാസം ഞാന്‍ ഒറ്റയ്ക്ക് ഫ്‌ളാറ്റിലായിരുന്നു. പുറത്ത് പോലും ഇറങ്ങാന്‍ കഴിയാതെ ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്ന സാഹചര്യത്തിലുണ്ടാവുന്ന മാനസിക പ്രശ്‌നങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായി. അതുവരെ ഞാന്‍ അനുഭവിക്കാത്ത പലതും അനുഭവിച്ചു. അപ്പോഴാണ് ജീവിതത്തില്‍ എന്തെങ്കിലുമൊരു മാറ്റം ഉണ്ടാവണമെന്ന് ചിന്തിച്ച് തുടങ്ങിയത്.

  അങ്ങനെയാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്. ഞാന്‍ ആദ്യ ബന്ധം വേര്‍പിരിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. ഇക്കഴിഞ്ഞ കാലം രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഇങ്ങനെയൊരു തീരുമാനത്തെ കുറിച്ച് ആദ്യം മക്കളോട് പങ്കുവച്ചു. അവരാണ് അമ്മ ഒറ്റയ്ക്കാവരുതെന്ന തീരുമാനത്തില്‍ മുന്നില്‍ നിന്നത്. സുഹൃത്തുക്കളും ഒപ്പം കൂടി വിവാഹത്തിന് മുന്‍കൈ എടുത്തു. 30 വര്‍ഷത്തോളമായി യുഎസില്‍ താമസിക്കുകയാണ് ദേവേട്ടന്‍.

  അഞ്ച് വര്‍ഷം മുന്‍പ് യമുനയുടെ ഡിവേഴ്‌സിന് കാരണക്കാരന്‍ ദേവന്‍ ആണോ എന്ന ചോദ്യത്തിന് ഇരുവരും വ്യക്തമായി ഉത്തരം പറഞ്ഞിരുന്നു. യമുന ഒരു നടിയാണെന്നും അങ്ങനെ ഒരു പേര് പോലും ഉണ്ടെന്ന് താന്‍ അറിഞ്ഞത് വൈകിയാണെന്ന് ദേവന്‍ വ്യക്തമാക്കുന്നു. ഞാന്‍ നേരത്തെ വിവാഹം കഴിച്ചതാണ്. ആ ബന്ധത്തിന്റെ അവസാനം ഞാന്‍ മനസ്സിലാക്കിയത് എന്തൊക്കെ ഉണ്ടെങ്കിലും, അത്യാവശ്യം വേണ്ടത് മനഃസമാധാനം ആണെന്നാണ്. കാറും വീടും മറ്റ് എന്തൊക്കെ ഉണ്ടായാലും മനുഷ്യര്‍ക്ക് വേണ്ടത് മനഃസമാധനമാണ്.

  മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫാന്‍സിനും വല്യ പ്രശ്‌നമുണ്ടാകില്ല | FilmiBeat Malayalam

  യമുനയോട് ഞാന്‍ ആദ്യം സംസാരിക്കുമ്പോള്‍ എന്താണ് നിനക്ക് വേണ്ടത്. വിവാഹ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് മനഃസമാധനം വേണമെന്നാണ് അവള്‍ പറഞ്ഞത്. എന്റെ അതെ അഭിപ്രായമാണ് യമുനയും പറഞ്ഞത്. എങ്കില്‍ പിന്നെ ഇരുവര്‍ക്കും മനഃസമാധനമായി ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. എനിക്കൊരു മകളുണ്ട്. അവള്‍ യുഎസില്‍ പഠിക്കുകയാണ്. ഭാവി പരിപാടികള്‍ കുറച്ച് കാലം മകള്‍ക്കൊപ്പവും പുതിയ ഭാര്യയ്‌ക്കൊപ്പവും താമസിക്കണം. പിന്നെ യമുനയ്ക്കും അങ്ങോട്ട് വരാമെന്നും ദേവന്‍ പറയുന്നു.

  English summary
  Chandanamazha Serial Fame Yamuna And Husband Devan Opens Up About Their First Conversation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X