For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപേട്ടന്റെ അഭിമുഖം കണ്ടാണ് ആ ആഗ്രഹം വന്നത്, എന്നാല്‍ തുടക്കത്തില്‍ വിഷമമുണ്ടാക്കിയ ജോലിയായിരുന്നു

  |

  സാന്ത്വനത്തിലെ കണ്ണനായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് അച്ചു സുഗന്ദ്. വലിയ സ്വപ്‌നങ്ങളുളള അച്ചു സഹസംവിധായകനായിട്ടാണ് ആദ്യം ഇന്‍ഡസ്ട്രിയിലേക്ക് എത്തിയത്. പിന്നീട് അഭിനയിക്കാനും അവസരം ലഭിക്കുകയായിരുന്നു. സാന്ത്വനത്തിലെ അച്ചുവിന്റെ കണ്ണന്‍ എന്ന കഥാപാത്രം കുടുംബ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. മൂന്ന് ചേട്ടന്മാരുടെ അനിയനായിട്ടുളള നടന്‌റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. സാന്ത്വനത്തില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുളള താരങ്ങളില്‍ ഒരാളാണ് അച്ചു. വാനമ്പാടിയിലെ പാപ്പി കുഞ്ഞായിട്ടാണ് അച്ചുവിന്‌റെ തുടക്കം.

  achu

  വാനമ്പാടിയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ സാന്ത്വനത്തിലും അവസരം ലഭിക്കുകയായിരുന്നു. അഭിനയ രംഗത്ത് എത്തുന്നതിന് മുന്‍പ് പല ജോലികളും ചെയ്തിരുന്നു താരം. അതേസമയം നടി അനു ജോസഫിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയമാണോ സംവിധാനമാണോ കൂടുതല്‍ താല്‍പര്യമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അച്ചു. അനുവിന്‌റെ യൂടൂബ് ചാനലിലാണ് അഭിമുഖത്തിന്‌റെ വീഡിയോ വന്നിരിക്കുന്നത്.

  അഭിനയം ഇഷ്ടപ്പെട്ട് ഒരു നടനാവണം എന്ന ആഗ്രഹത്താലാണ് ആദ്യം വന്നതെന്ന് അച്ചു പറയുന്നു. അസിസ്റ്റന്‌റ് ഡയറക്ടറായി തുടങ്ങി പിന്നെ നടനായെങ്കിലും എനിക്ക് ഇപ്പോ രണ്ടും ഒരുപോലെയാണ്. രണ്ട് മേഖലകളിലും താല്‍പര്യമുണ്ട്. ഡയറക്ഷന്‍ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്. എനിക്ക് ഒരു യൂടൂബ് ചാനലുണ്ട്. അതില് കണ്ടന്റ് വീഡിയോസൊക്കെ ചെയ്തു. ഇനി മൂന്ന് നാല് ഷോര്‍ട്ട് ഫിലിംസ് ചെയ്യണമെന്നുണ്ട്. അതിന്‌റെ പ്ലാനിങ്ങിലാണ്. സാന്ത്വനത്തിന്‌റെ ഷെഡ്യൂള്‍ കഴിഞ്ഞ ശേഷം ചെയ്യാമെന്ന് വിചാരിച്ചു, അച്ചു പറഞ്ഞു

  മിമിക്രി ആര്‍ട്ടിസ്റ്റായിട്ടാണ് തുടങ്ങിയത് എന്നും സാന്ത്വനം താരം പറയുന്നു. സ്‌കൂളിലും അത്യാവശ്യം നാട്ടിലുമൊക്കെ പരിപാടികള്‍ ചെയ്യുമായിരുന്നു. അപ്പോഴും അഭിനയ മോഹം ഭയങ്കരമായിട്ടാണ് മനസിലുണ്ടായിരുന്നു. എനിക്ക് ചാന്‍സ് തരാമെന്ന് പറഞ്ഞ് അച്ഛനെ ഒരാള് പറ്റിച്ചിരുന്നു. അപ്പോ അത് അച്ഛന് ഭയങ്കര വിഷമമായിട്ട് മനസിലുണ്ട്. അന്നുതൊട്ട് അച്ഛന് മനസിലുണ്ടായിരുന്ന കാര്യം ഇനി ആരായിട്ട് വന്നാലും നീ എന്തായാലും നടനായിട്ട് വന്നാലെ എനിക്ക് സന്തോഷമുണ്ടാവൂ എന്നാണ്, അച്ചു ഓര്‍ത്തെടുത്തു.

  പിന്നെ അതിന് വേണ്ടിയുളള ശ്രമങ്ങളായിരുന്നു. അച്ഛന്‍ എന്നെ കൊണ്ട് ഒരുപാട് ഓഡീഷനിലും സ്ഥലങ്ങളിലുമൊക്കെ പോയി. എന്നാല്‍ അന്ന് ഒന്നും അവസരങ്ങള്‍ ലഭിച്ചില്ല. പിന്നെ എനിക്ക് മെലിഞ്ഞ ശരീരവും, ഉയരം അധികം ഇല്ലാത്തതുകൊണ്ടും ചെറിയ കോംപ്ലക്‌സ് ഉണ്ടായിരുന്നു. ആരായാലും നായകനൊക്കെ ആവണം എന്നൊക്കെ അല്ലെ ചിന്തിക്കുളളൂ.

  ദിലീപിന് മുന്‍പ് നായകനായി തീരുമാനിച്ചത് ചാക്കോച്ചനെ, അന്ന് സംഭവിച്ചത് പറഞ്ഞ് തിരക്കഥാകൃത്ത്‌

  അപ്പോ നായകന് വേണ്ട രൂപഭംഗി ഇല്ലാത്തതില്‍ കോപ്ലക്‌സ് ഉണ്ടായിരുന്നു. പിന്നെ ഒരു സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് കേറിയിരുന്നു. പ്രതിഫലം ഒന്നും ഉണ്ടാവില്ല, കാര്യങ്ങള്‍ പഠിക്കാം എന്ന് പറഞ്ഞാണ് അവസരം തന്നത്. എന്നാല്‍ സിനിമ സെറ്റില്‍ വെച്ച് ദിവസവും തെറിവിളിയും വഴക്കുമൊക്കെ കേട്ടതോടെ സങ്കടം വന്നു. അങ്ങനെ അഞ്ച് വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് സാന്ത്വനത്തിലെ ക്യാരക്ടര്‍ ലഭിച്ചതെന്നും അഭിമുഖത്തില്‍ അച്ചു സുഗന്ദ് പറഞ്ഞു. ദിലീപേട്ടനെ പോലുണ്ടെന്നാണ് എറ്റവും കൂടുതല്‍ ആള്‍ക്കാര് പറഞ്ഞിട്ടുളളത് എന്നു അച്ചു പറയുന്നു. ദിലീപേട്ടന്റെ ഒരു അഭിമുഖം കണ്ടപ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടറാനാനുളള താല്‍പര്യം വന്നതെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.

  ദിലീപ് ഇവര്‍ക്ക് ചെയ്ത സഹായം മറക്കാനാവില്ല | FilmIBeat Malayalam

  50 വയസിന് അടുത്തായി, തിരിച്ചുവരണം, പുതുതായി പഠിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ആഗ്രഹമെന്ന് കനക

  Read more about: actor serial
  English summary
  Chat With Anu Joseph, Santhwanam Fame Achu Sugandh Opens Up His Struggle In Initial Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X