For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പേരുകൾ പലതായിരുന്നു, വളർന്നപ്പോഴാണ് എന്നിലുണ്ടായിരുന്ന രോ​ഗം തിരിച്ചറിഞ്ഞത്'; സ്റ്റെബിൻ ജേക്കബ്

  |

  മിനിസ്ക്രീനിൽ നിറയെ പ്രേക്ഷകരെ നേടിയെടുത്ത സീരിയലാണ് ചെമ്പരത്തി. സീം കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ വളരെ ചുരുങ്ങിയ സമയത്തിനുളളിലാണ് ഹിറ്റായത്. സീരിയലിൽ അഖിലാണ്ഡേശ്വരിയുടെ മൂത്ത മകൻ ആനന്ദ് കൃഷ്ണനായി അഭിനയിക്കുന്നത് സ്റ്റെബിൻ ജേക്കബാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് സ്റ്റൈബിൻ. നീർമാതളം എന്ന പരമ്പരയിലൂടെയാണ് സ്റ്റെബിൻ മിനിസ്ക്രീനിലെത്തിയത്. പെട്ടന്ന് തന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറാൻ സ്റ്റെബിന് കഴിഞ്ഞു. സ്റ്റെബിന്റെ രണ്ടാമത്തെ സീരിയലാണ് ചെമ്പരത്തി. ഇന്റീരിയർ ഡിസൈനറാണ് സ്റ്റൈബിൻ. സ്വന്തമായി സ്ഥാപനം നടത്തി വരുന്നതിനിടെയാണ് സീരിയലിലേക്ക് എത്തിയത്. താൻ ചെറുപ്പത്തിൽ നേരിട്ട പരിഹാസങ്ങളെ കുറിച്ച് തുറന്ന് എഴുതിയിരിക്കുകയാണ് സ്റ്റെബിൻ ജേക്കബ് ഇപ്പോൾ. സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാണ്. താൻ ചെറുപ്പമായിരുന്നപ്പോൾ അന്തർമുഖനായിരുന്നുവെന്നും അതിന്റെ പേരിൽ നിരവധി പേർ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നുവെന്നുമാണ് സ്റ്റെബിൻ ജേക്കബ് പറയുന്നത്.

  actor stebin jacob, serial actor stebin jacob, actor stebin jacob wedding, stebin jacob photos, stebin jacob news, സ്റ്റെബിൻ ജേക്കബ്, സീരിയൽ താരം സ്റ്റെബിൻ ജേക്കബ്, സ്റ്റെബിൻ ജേക്കബ് ചെമ്പരത്തി, സ്റ്റെബിൻ ജേക്കബ് വിവാഹം, സ്റ്റെബിൻ ജേക്കബ് ഭാര്യ

  അധികമാരോടും സംസാരിക്കാറില്ലായിരുന്നുവെന്നും അപരിചിതരോടോ അല്പം മാത്രം പരിചയമുള്ളവരോടോ ഇടപെടില്ലായിരുന്നുവെന്നും ബന്ധുക്കളോടും നാട്ടുകാരോടും കുശലം ചോദിക്കില്ലെന്നും തുടങ്ങി നിരവധി കുറ്റാരോപണങ്ങൾ പലതും നേരിട്ടിരുന്നുവെന്നാണ് സ്റ്റെബിൻ കുറിപ്പിൽ പറയുന്നത്. ‌ വളർന്നപ്പോൾ തന്നിലെ കുറ്റങ്ങൾക്ക് നാണംകുണുങ്ങൽ എന്നത് മാറ്റി ജാഡ എന്ന് പലരും പേരിട്ടുവെന്നും സ്റ്റെബിൻ പറയുന്നു. 'ഒറ്റക്കിരിക്കുമ്പോൾ ഒരിക്കലും ബോറടിക്കാത്ത ഒരാളാണ് ഞാൻ. ആളുകളോട് അടുപ്പമുണ്ടാക്കാൻ എനിക്കൊരുപാട് സമയം വേണം... അഥവാ നോക്കീം കണ്ടുമെ ഞാൻ സുഹൃത്തുക്കളെ ഉണ്ടാക്കാറുള്ളൂ. അടുത്ത് കഴിഞ്ഞാൽ പിന്നെ അവരോട് വളരെ ഫ്രീയായി ഇടപെടാൻ കഴിയും. പക്ഷേ അപരിചിതരോട് സംസാരിക്കാനും വലിയ ആൾക്കൂട്ടങ്ങളിൽ സമയം ചെലവിടാനും എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. ഞാൻ പങ്കെടുക്കാറുള്ള പൊതുപരിപാടികളിൽ പലപ്പോഴും നിരവധി ആളുകളോട് ഇടപെടേണ്ട സാഹചര്യങ്ങൾ ഉണ്ട്. അവിടെ ഞാൻ ഞാനല്ലാത്തൊരാളായി അഭിനയിക്കാൻ ശ്രമിച്ച് പരാജയപ്പെടാറുണ്ട്. മിക്കപ്പോഴും ഇത് കാരണം ഞാൻ ആൾക്കൂട്ടങ്ങളിൽ നിന്ന് പെട്ടെന്ന് ‌പിൻവലിയാറുണ്ട്' സ്റ്റെബിൻ പറഞ്ഞു.

  Also Read: ബോളിവുഡിലെ ആദ്യ സിനിമയക്ക് ശേഷം 'ഒളിവിൽ' താമസിക്കേണ്ടി വന്നതിനെ കുറിച്ച് റോജ സുന്ദരി

  ആരോപണങ്ങൽ നിരവധി കേട്ട് വളർന്ന ശേഷം കുറേ വൈകിയാണ് തന്റെ ഒതുങ്ങി കൂടിയുള്ള പെരുമാറ്റത്തിന് പിന്നിലെ കാരണം കണ്ടെത്തിയതെന്നും സ്റ്റെബിൻ പറയുന്നു. ശരിയായ രോഗം തിരിച്ചറിഞ്ഞപ്പോൾ താനൊരു അന്തർമുഖ വ്യക്തിത്വത്തിന് ഉടമയാണെന്ന് തിരിച്ചറിഞ്ഞുവെന്നും സ്റ്റെബിൻ പറയുന്നു. 'സാഹചര്യങ്ങളെ മാറിനിന്ന് നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്ത ശേഷമേ ഇടപെടൂ. പൊതുവിൽ ആളുകൾ ഇതിനെ നാണം കുണുങ്ങലായി തെറ്റിദ്ധരിക്കാറുണ്ടെങ്കിലും അന്തർമുഖത്വവും നാണവും രണ്ടാണ്. നാണം സാമൂഹ്യ ഇടപെടലുകളോടുള്ള ഒരുതരം പേടിയും അന്തർമുഖത്വം വ്യക്തിത്വത്തിന്റെ ഒരു തെരെഞ്ഞെടുപ്പുമാണ്. ഈ തെറ്റിദ്ധാരണ കാരണമാകണം ഞാനൊരു അന്തർമുഖനാണെന്ന് പറഞ്ഞാൽ പലരും സമ്മതിച്ച് തരാറില്ല' സ്റ്റെബിൻ കൂട്ടിച്ചേർത്തു.

  Also Read: 'പണവും പ്രശസ്തിയും നൽകുന്നതിനേക്കാൾ സന്തോഷം ഇവിടെ നിന്നും ലഭിക്കുന്നു'

  സീ തമിഴ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സെബരത്തിയുടെ മലയാളം പതിപ്പാണ് ചെമ്പരത്തി സീരിയൽ. അമല ഗിരീശൻ, സ്റ്റെബിൻ, പ്രബിൻ, താരകല്യാൺ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ തെന്നിന്ത്യൻ താരം ഐശ്വര്യയും സീരിയലിന്റെ ഭാഗമായിരുന്നു. ചെമ്പരത്തിയിലെ ആനന്ദ് എന്ന കഥാപാത്രം ഏറെ താൽപര്യത്തോടെ ചെയ്യുന്നതാണെന്ന് പലപ്പോഴും സ്റ്റെബിൻ പറഞ്ഞിട്ടുണ്ട്. ആനന്ദായുള്ള അഭിനയം വളരെ ഏറെ സ്പർശിക്കുന്നതായി പലരും തനിക്ക് സന്ദേശങ്ങൾ അയക്കാറുള്ളതായും സ്റ്റെബിൻ പറഞ്ഞു. 2021ന്റെ തുടക്കത്തിലാണ് സ്റ്റെബിൻ വിവാഹിതനായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

  Also Read: വിവാഹമോചനത്തിന് ശേഷം പ്രണയത്തെ കുറിച്ച് പറഞ്ഞ് കരിഷ്മ കപൂർ, വാക്കുകൾ വൈറലാവുന്നു

  Read more about: television serial malayalam
  English summary
  chembarathi serial actor stebin jacob opens up about his introvert character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X