twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനുകരണമല്ല അത്ഭുതം! യേശുദാസിന്‍റെ ശബ്ദത്തില്‍ രതീഷിന്‍റെ പാട്ട്, ഇതിലും മികച്ചത് വരാനില്ല, കാണൂ!

    |

    പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായുള്ള ഉള്ളടക്കവുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഈ ചാനലിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. സിനിമയിലും സീരിയലിലുമായി നിറഞ്ഞുനിന്നിരുന്ന മിഥുന്‍ രമേഷാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. നടനും ഡബ്ബിംഗ് ആര്‍ടിസ്റ്റും മാത്രമല്ല നല്ലൊരു അവതാരകനും കൂടിയാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചാണ്. നല്ലൊരു സംഘാടകന്‍ കൂടിയാണ് താനെന്ന് അദ്ദേഹം ഈ പരിപാടിയിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. മിമിക്രി, ഡബ്‌സ്മാഷ്, പാട്ട് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികവ് പ്രകടിപ്പിച്ച അനേകം പേരാണ് വേദിയെ സജീവമാക്കാനായി ഓരോ തവണയും എത്തുന്നത്. ഭിന്നശേഷിക്കാരായ നിരവധി കലകാരന്‍മാരാണ് അവരുടെ പ്രകടനവുമായി വേദിയിലേക്ക് എത്തിയത്. കൊച്ചുകുട്ടികളും മുതിര്‍ന്നവരുമൊക്കെയായി നിരവധി പ്രതിഭകള്‍ ഇതിനോടകം തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

    ടിനി ടോം, ബിജുക്കുട്ടന്‍, മനോജ്, തുടങ്ങിയവരാണ് പരിപാടിയുടെ പ്രധാന വിധികര്‍ത്താക്കള്‍. ജഡ്ജസ് എന്നതിനേക്കാളുപരി മെന്റേര്‍സ് എന്ന വിശേഷണമാണ് ഇവര്‍ക്ക് ചേരുന്നത്. അര്‍ഹരായവര്‍ക്ക് കൃത്യമായ സഹായവും ചികിത്സയും നല്‍കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. വിവിധ സെഗ്മെന്റുകളായാണ് പരിപാടി നടത്തുന്നത്. അവയില്‍ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് വൈറല്‍ കട്ട്‌സ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ കലാപ്രകടനത്തിന്റെ പുനരാവിഷ്‌ക്കാരവുമായി അതാത് പ്രതിഭകള്‍ തന്നെയാണ് എത്താറുള്ളത്. മുന്‍നിര താരങ്ങളും ഗായകരും രാഷ്ട്രീക്കാരുമൊക്കെയായി നിരവധി പേരെ അനുകരിച്ചിട്ടുണ്ട് കലാകാരന്‍മാര്‍. എന്നാല്‍ എല്ലാത്തിനെയും മറികടക്കുന്ന അസാമാന്യ പ്രകടനവുമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    അനുകരണമെന്ന് വിലയിരുത്തരുത്

    അനുകരണമെന്ന് വിലയിരുത്തരുത്

    കാസര്‍കോട് ജില്ലയിലെ പരപ്പ സ്വദേശിയായ രതീഷിന്റെ പാട്ടിനെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. അമ്മയിലൂടെ പകര്‍ന്ന് ലഭിച്ച സംഗീതമാണ് അദ്ദേഹം കാത്തുസൂക്ഷിക്കുന്നത്. യേശുദാസിനെ നിരവധി പേര്‍ അനുകരിച്ചിട്ടുണ്ടെങ്കിലും എല്ലാത്തില്‍നിന്നും വേറിട്ട് നില്‍ക്കുന്ന പ്രകടനമാണ് രതീഷിന്റേത്. അനുകരണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പ്രകടനത്തെ മാറ്റി നിര്‍ത്താനാവില്ല.

    വികാരനൗകയുമായി

    വികാരനൗകയുമായി

    മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ അമരത്തിലെ വികാരനൗകയുമായി എന്ന ഗാനം അദ്ദേഹം ആലപിച്ചപ്പോള്‍ സദസ്സും വിധികര്‍ത്താക്കളും അക്ഷരാര്‍ത്ഥത്തില്‍ ആ പാട്ടില്‍ ലയിക്കുകയായിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് അദ്ദേഹത്തിന്റെ പാട്ടിനെ സദസ്സ് സ്വാഗതം ചെയ്തത്.

    നിര്‍ത്താന്‍ തോന്നുന്നില്ല

    നിര്‍ത്താന്‍ തോന്നുന്നില്ല

    അദ്ദേഹത്തിന്‍രെ പാട്ട് അവസാനിച്ചപ്പോള്‍ നിര്‍ത്താന്‍ തോന്നുന്നിലെന്നായിരുന്നു മിഥുന്‍ രമേഷിന്റെ കമന്റ്. ഈ ഗാനം കഴിഞ്ഞയുടനെ വില്ലനിലെ കണ്ടിട്ടും എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. സദസ്സും ജഡ്ജസും ഒരുമിച്ച് കൈയ്യടിച്ചപ്പോള്‍ പാട്ട് പകുതിക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു. ഇതിലും മികച്ച അഭിനന്ദനം ലഭിക്കാനില്ലെന്നായിരുന്നു മിഥുന്റെ കമന്റ്.

    മിഥുന്റെ അഭ്യര്‍ത്ഥന

    മിഥുന്റെ അഭ്യര്‍ത്ഥന

    ഹരിവരാസനം കേള്‍ക്കണമെന്ന അഭ്യര്‍ത്ഥനയായിരുന്നു മിഥുന്‍ മുന്നോട്ട് വെച്ചത്. അക്ഷരസ്ഫുടമായി യേശുദാസ് ആലപിക്കുന്നത് പോലെ തന്നെയാണ് രതീഷ് ആ ഗാനം പൂര്‍ത്തിയാക്കിയത്. നിരഞ്ഞ കൈയ്യടിയും ആരവവുമായി സദസ്സ് എഴുന്നേറ്റപ്പോള്‍ അവതാരകന്‍ അവരെ പിടിച്ചിരുത്തുകയായിരുന്നു. വീഡിയോ വൈറലായാലും ഇല്ലെങ്കിലും ഇതിലും മികച്ച പ്രശംസ ലഭിക്കാനില്ലെന്നായിരുന്നു മിഥുന് പറയാനുണ്ടായിരുന്നത്.

    ദൈവം നേരിട്ട് സപര്‍ശിച്ചിരിക്കുന്നു

    ദൈവം നേരിട്ട് സപര്‍ശിച്ചിരിക്കുന്നു

    മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് യേശുദാസ്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിക്കാന്‍ പറ്റിയെന്നത് വലിയൊരു കാര്യമായി കാണുന്നവരാണ് നമ്മള്‍. അതിനിടയിലാണ് അദ്ദേഹത്തിന്റെ അതേ ശബ്ദം നല്‍കി ദൈവം രതീഷിനെ അനുഗ്രഹിച്ചിട്ടുള്ളതെന്നായിരുന്നു പ്രചോദിന്റെ കമന്റ്. എവിടെയായിരുന്നു ഇത്രയും നാള്‍, കയറി വരൂ രതീഷേയെന്നായിരുന്നു ധര്‍മ്മജന്റെ കമന്റ്.

     മിമിക്രിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തരുത്

    മിമിക്രിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തരുത്

    മിമിക്രി വേദിയിലെ പരിപാടിയില്‍ ഗാനം ആലപിച്ചുവെന്ന് കരുതി ഇതിന്റെ പേരില്‍ രതീഷിനെ മാറ്റി നിര്‍ത്തരുത്. ഈ പാട്ടില്‍ അഭിപ്രായം പറയാന്‍ തങ്ങള്‍ ആളല്ലെന്നും അദ്ദേഹം പറയുന്നു. ഇദ്ദേഹം സിനിമയിലും സീരിയലിലും പാടി പുരസ്‌കാരം നേടുമ്പോള്‍ മിമിക്രിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തരുതെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അഭിജിത്ത് കൊല്ലം എന്ന കലാകാരന് ഇത്തരത്തില്‍ അവാര്‍ഡ് നഷ്ടമായിരുന്നുവെന്ന് മിഥുനും പറഞ്ഞു. വ്യക്തിജീവിതത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജുക്കുട്ടന്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

    വീഡിയോ കാണൂ

    രതീഷിന്റെ പാട്ട് കാണേണ്ടേ? കാണൂ.

    English summary
    Comedy Utsavam latest video viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X