For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേക്കോവറെന്നൊക്കെ പറഞ്ഞാ ഇതുപോലിരിക്കണം, കണ്ടു നോക്കൂ ദല്‍ജീതിനെ , വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

  By Nithara
  |

  താരങ്ങളുടെ മേക്കോവര്‍ സ്വാഭാവികമാണ്. കഥാപാത്രങ്ങള്‍ക്കനുസരിച്ച് രൂപഭാവത്തില്‍ മാറ്റം വരുത്തുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ തടി കുറച്ചും ഗ്ലാമറസായും മേക്കോവറിനു ശേഷം പ്രത്യക്ഷപ്പെടുന്നതൊക്കെ എപ്പോഴും വാര്‍ത്തയാവാറുണ്ട്. പാപ്പരാസികള്‍ ഇത്തരം കാര്യങ്ങളൊക്കെ പെട്ടെന്നു കണ്ടെത്താറുണ്ട്. സീരിയല്‍ താരമായ ദല്‍ജീത് കൗറിന്റെ ഹോട്ട് ഫോട്ടോ ഷൂട്ടിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

  85 കിലോ ഭാരമായുണ്ടായിരുന്ന നടി 53 കിലോയായി കുറച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകേറിയതിന്റെ സന്തോഷത്തിലാണ് കിടിലന്‍ ഗെറ്റപ്പുമായി നടി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കയ്‌പേറിയ ദാമ്പത്യവും സാമ്പത്തിക പ്രതിസന്ധിയും അലട്ടിയിരുന്നു ദല്‍ജീതിനെ . എന്നാല്‍ പ്രതിസന്ധിയില്‍ തളരാതെ പോരാടി ജീവിക്കാനാണ് അവര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണഅ ഇപ്പോള്‍ മേക്കോവര്‍ നടത്തിയിട്ടുള്ളത്.

  മകന്റെ അമ്മ

  മകനു വേണ്ടി ജീവിക്കുന്നു

  ഭര്‍ത്താവ് ഷലീന്‍ ഭനോട്ടുമായുള്ള വിവാഹം അത്ര സുഖകരമായിരുന്നില്ല. നടിയും നര്‍ത്തകിയുമായ ദല്‍ജീത് വിവാഹത്തിനു ശേഷം ഒതുങ്ങി ജീവിക്കുകയായിരുന്നു. എന്നാല്‍ ജീവിതത്തിലെ കറുത്ത അധ്യായങ്ങള്‍ മാറ്റി നാലു വയസ്സുകാരന്‍ ജെയ്ഡനു വേണ്ടിയാണ് ഇപ്പോള്‍ ജീവിക്കുന്നത്.

  ഭാരം കുറച്ചു

  മേക്കോവറിനു വേണ്ടി ശരീരഭാരം കുറച്ചു

  കിടിലന്‍ മേക്കോവറിന്റെ ഭാഗമായി 30 കിലോ ശരീരഭാരം കുറച്ചു. ഭക്ഷണകാര്യത്തിലെ നിയനത്രണത്തോടൊപ്പം തന്നെ കൃത്യമായി ജിമ്മില്‍ പോയി വര്‍ക്കൗട്ടും നടത്തിയിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ ദല്‍ജീത് പറഞ്ഞു.

  ഭര്‍ത്താവിനെക്കുറിച്ച്

  റിയാലിറ്റി ഷോയിലൂടെ ആരംഭിച്ച സൗഹൃദം

  നാച് ഭോലിയേ 4 റിയാലിറ്റി ഷോയിലെ ഹിറ്റ് ജോഡികളായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയതാണ് ദല്‍ജീതും ഭനോട്ടും. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

   ആരാധകരുടെ ചോദ്യം

  തിരിച്ചുവരവിനായി കാത്ത് പ്രേക്ഷകര്‍

  സീരിയലുകളിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ദല്‍ജീത് വീണ്ടും അഭിനയത്തില്‍ സജീവമാവുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇക്കാര്യത്തെക്കുറിച്ചുള്ള സൂചനയൊന്നും നടി നല്‍കിയിട്ടില്ലെങ്കിലും തിരിച്ചു വരവ് ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

  English summary
  TV actor Dalljiet Kaur had a sour relationship with husband Shaleen Bhanot. She claimed to be a victim of domestic violence and was “living in a hell without money.” But, she didn’t let her past cast a shadow on her present. The Kaala Teeka actor decided to live for herself and her son Jaydon, and do things which would bring happiness to her. This is when the flab to fit transformation happened for Dalljiet. The actor recently underwent a drastic make-over and made a jaw-dropping appearance on her social media account.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X