twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡെയര്‍ ദി ഫിയര്‍ അന്തിമഘട്ടത്തിലേക്ക് എത്തിയ 4 പേര്‍ ഇവരാണ്, ആരാവും ആ വിജയി?

    By Nimisha
    |

    ഏഷ്യാനെറ്റില്‍ പ്രേക്ഷേപണം ചെയ്യുന്ന റിയാലിറ്റി ഷോയായ ഡെയര്‍ ദി ഫിയര്‍ അവസാനഘട്ടത്തിലേക്ക്. ഞായറാഴ്ചയാണ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ. സാഹസികതയെ മുന്‍നിര്‍ത്തിയൊരുക്കുന്ന പരിപാടിയില്‍ മത്സരാര്‍ത്ഥികളെ കാത്തിരുന്നതും സാഹസികത നിറഞ്ഞ ടാസ്‌ക്കുകളായിരുന്നു. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി തിളങ്ങി നില്‍ക്കുന്ന 12 പേരായിരുന്നു പരിപാടിയുടെ തുടക്കത്തിലുണ്ടായിരുന്നു. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിധിനിര്‍ണ്ണയത്തിന് ശേഷം പലരും പുറത്ത് പോവേണ്ടതായി വന്നു.

    പാരീസ് ലക്ഷ്മി, അര്‍ച്ചന സുശീലന്‍, പൂജിത മേനോന്‍, ദില്‍ഷ ഇവര്‍ നാല് പേരുമാണ് ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കാനുള്ളത്. അവതാരകനായ ഗോവിന്ദ് പത്മസൂര്യയ്‌ക്കൊപ്പം അതിഥിയായി ശ്രീശാന്തും എത്തുന്നുണ്ട്. ഗ്രാന്റ് ഫിനാലെയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആരാണ് ഡെയര്‍ ദി ഫിയര്‍ പട്ടം സ്വന്തമാക്കുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

    വ്യത്യസ്തത നിറഞ്ഞ റിയാലിറ്റി ഷോ

    വ്യത്യസ്തത നിറഞ്ഞ റിയാലിറ്റി ഷോ

    സാഹസികതെയ മുന്‍നിര്‍ത്തിയുള്ള റിയാലിറ്റി ഷോ മലയാളികള്‍ക്ക് അത്ര പരിചിതമല്ല. ഇംഗ്ലീഷ് ചാനലിനെ മാതൃകയാക്കിയാണ് ഈ പരിപാടി തുടങ്ങിയത്. എന്നാല്‍ ണലയാളത്തില്‍ ഇത്തരം പരിപാടികള്‍ക്ക് അത്ര മികച്ച സ്വീകാര്യതയല്ല ലഭിച്ചത്. മറ്റ് ചാനലുകളുമായി റേറ്റിങ്ങ് മത്സരത്തിന് വേണ്ടി തട്ടിക്കൂട്ടിയതാണോ ഈ പരിപാടിയെന്ന തരത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍

    അത്യന്തം സാഹസികത നിറഞ്ഞ ഈ പരിപാടിയില്‍ മത്സരിക്കാനെത്തിയ 12 പേരും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. പരിപാടിയുടെ മറ്റൊരു പ്രധാന ആകര്‍ഷണം ഇതായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം.

    ഇടയ്ക്ക് വെച്ച് വഴിപിരിഞ്ഞു

    ഇടയ്ക്ക് വെച്ച് വഴിപിരിഞ്ഞു

    12 പേര്‍ക്കൊപ്പം തുടങ്ങിയ പരിപാടി അന്തിമ ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ നാല് പേരാണ് അവശേഷിച്ചത്. മറ്റുള്ളവര്‍ ഇടയ്ക്ക് വെച്ച് വഴിപിരിയുകയായിരുന്നു. പാരീസ് ലക്ഷ്മി, അര്‍ച്ചന സുശീലന്‍, പൂജിത മേനോന്‍, ദില്‍ഷ എന്നിവരാണ് അന്തിമ ഘട്ടത്തില്‍ ഏറ്റുമുട്ടുന്നത്.

    സാഹസികത നിറഞ്ഞ പ്രകടനം

    സാഹസികത നിറഞ്ഞ പ്രകടനം

    സാഹസികത നിറഞ്ഞ ടാസ്‌ക്കുകളായിരുന്നു മത്സരാര്‍ത്ഥികളെ കാത്തിരുന്നത്. മുന്‍പൊരിക്കലും കണ്ടും കേട്ടും പരിചയമില്ലാത്ത തരത്തിലെ കാര്യങ്ങളാണ് പരിപാടിയില്‍ കണ്ടത്. അലറി വിളിച്ചും പേടിച്ചും മറ്റുമാണ് മത്സരാര്‍ത്ഥികള്‍ ഓരോ ടാസ്‌ക്കും പൂര്‍ത്തിയാക്കിയത്.

    റേറ്റിങ്ങ് ഉയര്‍ത്താനാണെന്ന വിമര്‍ശനം

    റേറ്റിങ്ങ് ഉയര്‍ത്താനാണെന്ന വിമര്‍ശനം

    വ്യത്യസ്തമായ പരിപാടികളുമായി മറ്റ് ചാനലുകള്‍ റേറ്റിങ്ങില്‍ ഏറെ മുന്നിലെത്തിയപ്പോള്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ വേണ്ടി ചാനല്‍ നടത്തുന്ന പരിപാടിയാണ് ഇതെന്ന തരത്തില്‍ പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരമൊരു പരിപാടി കണ്ടതുകൊണ്ട് പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചൊന്നും ലഭിക്കുന്നില്ലെന്ന തരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

    ഗോവിന്ദ് പത്മസൂര്യയുടെ അവതരണം

    ഗോവിന്ദ് പത്മസൂര്യയുടെ അവതരണം

    മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന അവതാരകനായ ഗോവിന്ദ് പത്മസൂര്യയുടെ സാന്നിധ്യമാണ് പരിപാടിയുടെ മറ്റൊരു പ്രധാന സവിശേഷത. മത്സരാര്‍ത്ഥികളെ അങ്ങേയറ്റം പിന്തുണച്ചാണ് അദ്ദേഹം പരിപാടി അവതരിപ്പിക്കുന്നത്. വേറിട്ട അവതരണ ശൈലിയുമായി മിനിസ്‌ക്രീനിലേക്കെത്തിയ ഗോവിന്ദ് പത്മസൂര്യയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

    English summary
    TV audience gear up for the grand finale of Dare the Fear
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X