For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അദ്ദേഹം അനുയോജ്യനാണ്! ബിഗ് ബോസ് 2 ലെ മത്സരാര്‍ത്ഥികളെക്കുറിച്ച് ദീപന്‍ മുരളി!

    |

    ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ച പരിപാടികളിലൊന്നായ ബിഗ് ബോസിന്റെ അടുത്ത സീസണ്‍ എത്തുകയാണ്. സാബുമോന്‍ അബ്ദുസമദായിരുന്നു ആദ്യഭാഗത്തില്‍ വിജയിച്ചത്. തങ്ങളുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായി ബിഗ് ബോസ് മാറിയിരുന്നുവെന്ന് പല താരങ്ങളും പറഞ്ഞിരുന്നു. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പിന്തുണയും സ്വീകാര്യതയുമൊക്കെയാണ് ബിഗ് ബോസിന് ശേഷം ലഭിച്ചത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരായിരുന്നു ബിഗ് ബോസ് 2ല്‍ പങ്കെടുക്കാനെത്തിയത്. രണ്ടാം ഭാഗം ആരംഭിക്കാനിരിക്കുന്നതിനിടയില്‍ ആരൊക്കെയായിരിക്കും ഇത്തവണ മാറ്റുരയ്ക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്.

    പതിവില്‍ നിന്നും വ്യത്യസ്തമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നവരും ടിക് ടോക് താരങ്ങളുടെ പേരുകളുമൊക്കെയാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അടുത്ത ഭാഗം എത്താനിരിക്കെ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചകളും ശക്തമായി മുന്നേറുകയാണ്. ജോണ്‍ ബ്രിട്ടാസിനെ പരിപാടിയില്‍ കാണുന്നതിനായി താല്‍പര്യമുണ്ടെന്നാണ് ദീപന്‍ മുരളി പറയുന്നത് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. അഭിമുഖങ്ങളില്‍ അഗ്രഗണ്യനായ അദ്ദേഹത്തിന്റെ വരവ് ബിഗ് ബോസിലെ തന്നെ നിര്‍ണ്ണായകമായ കാര്യമായി മാറുമെന്നും ദീപന്‍ പറയുന്നു.

    ശിവകാര്‍ത്തികേയനെ വാനോളം പുകഴ്ത്തി കല്യാണി! ഹീറോ അനുഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ!

    deepan-murali-

    വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ദീപന്‍ മുരളി ബിഗ് ബോസിലേക്ക് എത്തിയത്. തന്നെ സംബന്ധിച്ചിടത്തോളം വളരെ നല്ല അനുഭമായിരുന്നു ബിഗ് ബോസ് സമ്മാനിച്ചത്. നല്ലൊരു ഫാമിലിമാന്‍ ആവാനുള്ള ട്രെയിനിംഗ് കൂടിയാണ് ബിഗ് ബോസില്‍ നിന്നും ലഭിച്ചത്. 15 വ്യത്യസ്തരായ ആള്‍ക്കാര്‍ക്കൊപ്പം ഒരുവീട്ടില്‍ കഴിയുമ്പോള്‍ തികച്ചും വ്യത്യസ്തമായ അനുഭവമാണത്. നമ്മളെന്താണോ, അങ്ങനെ തന്നെയിരിക്കുക. സ്‌ക്രീനില്‍ നമ്മളുടേതായ ഇടം നേടിയെടുക്കുക, ഈ രണ്ട് ഉപദേശങ്ങളാണ് തനിക്ക് നല്‍കാനുള്ളതെന്നും ദീപന്‍ പറയുന്നു.

    English summary
    Deepan Murali about Big Boss Experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X