For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളുടെ മനസ്സിൽ സീതയായി ഇനിയും തുടരാൻ കഴിയും, സീതകല്യാണത്തെ കുറിച്ച് ധന്യ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീതകല്യാണം. 2018 സെപ്റ്റംബർ 10 ന് ആരംഭച്ച സീരിയൽ സംഭവബഹുലമായി അവസാനിച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ധന്യ മേരി വർഗീസും ബിഗ് ബോസ് സീസൺ 3 താരം അനൂപ് കൃഷ്ണനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനൂപ് സീതാകല്യാണത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. ഒറ്റ പരമ്പര കൊണ്ട് തന്നെ നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നടി ധന്യമേരി വർഗീസിന്റ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയാണ് ഇത്.

  Dhanya Mary Varghese,

  സ്റ്റാർ മാ സംപ്രേക്ഷണം ചെയ്ത തെലങ്ക് പരമ്പരയായ ലക്ഷ്മികല്യാണത്തിന്റ മലയാളം പതിപ്പാണ് സീതാ കല്യാണം. ധന്യയ്ക്കും അനൂപിനുമൊപ്പം റെനീഷ റഹ്മാൻ, ജിത്തു വേണു ഗോപാൽ, രൂപ ശ്രീ, സോന നായർ തുടങ്ങിയവരായിരുന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിന് ലഭിച്ചത്. സീരിയലിനെ പോലെ തന്നെ സീതകല്യാണം താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടി ധന്യ മേരി വർഗീസിന്റെ കുറിപ്പാണ്. സീരിയൽ അവസാനിച്ചത്തിനു പിന്നാലെയാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആരാധകരോട് നന്ദി പറയുന്നതിനോടൊപ്പം ഇനിയും അങ്ങോട്ടേയ്ക്കും പിന്തുണയ്ക്കണമെന്നും ധന്യ പറയുന്നു. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കി പ്രണവ് മോഹൻലാൽ, അഹങ്കാരം ഇല്ലാത്ത മനുഷ്യൻ...

  ധന്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ..."സീതാകല്യാണത്തിന്റെ അവസാന എപ്പിസോഡ് പൂർത്തിയാക്കുമ്പോൾ എന്റെ മനസ്സിൽ സമ്മിശ്രമായ വികാരങ്ങളാണ്. എന്റെ ടീമിനെ ഞാൻ വല്ലാതെ മിസ് ചെയ്യും, അവസാന ഷോട്ട് വരെ ഞങ്ങളെ കെയർ ചെയ്ത പ്രൊഡ്യൂസർ അരുൺ പിള്ള സർ, സംവിധായകൻ കുറുപ്പ് സർ, ഡിഒപി രഞ്ജു മണി. സീത കല്യാണം കുടുംബത്തിലെ എല്ലാ അഭിനേതാക്കൾക്കും ക്രൂവിനും ഈ അവസരത്തിൽ ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇത്രയും വര്ഷം ഞങ്ങൾക്ക് മേൽ സ്നേഹവും പിന്തുണയും ചൊരിഞ്ഞ ആരാധകർക്കും നന്ദി. നിങ്ങളുടെ എല്ലാം പ്രതീക്ഷ വരും പ്രോജെക്റ്റുകളിലും കാത്തുസൂക്ഷിക്കാം എന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ മനസ്സിൽ സീതയായി ഇനിയും തുടരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു," ധന്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

  സീരിയലിൽ കഥാപാത്രം സെലക്ട് ചെയ്യുന്നതിൽ പരിമിതിയുണ്ട്, പറയുന്നത് ആയിരിക്കില്ല ചെല്ലുമ്പോൾ....

  നടിയുടെ പോസ്റ്റിനിന് ചുവടെ സീതാകല്യാണം താരമായ ജിത്തു വേണുഗോപാൽ കമന്റുമായി എത്തിയിരുന്നു."മൂന്നര വർഷം വളരെ പെട്ടെന്ന് കടന്നു പോയി. ഒരിക്കലും നിങ്ങളെ ആരെയും ഞാൻ മറക്കില്ല. സഹ-അഭിനേതാക്കൾ ടെക്നിഷ്യൻമാർ, എല്ലാവരും പ്രത്യേകിച്ച് എന്റെ ചേച്ചികുട്ടി ധന്യ. മിസ് യു," നടൻ കുറിച്ചു. സീരിയലിൽ അജയ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. 2018 ൽ ആരംഭിച്ച സീത കല്യാണം 772 എപ്പിസോഡുകൾ പൂർത്തിയാക്കിയ ശേഷമാണ് അവസാനിച്ചിരിക്കുന്നത്. തുടക്കത്തിൽ സീരിയൽ റേറ്റിംഗിൽ നിന്ന് താഴേയ്ക്ക് പോയിരുന്നു. സീരിയലിന് നേരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ലോക്ക് ഡൗൺ സമയത്ത് അനുമദി ഇല്ലാതെ സീരിയൽ ചിത്രീകരണം നടത്തിയത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

  കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം ഞാൻ ആദ്യം ചോദിച്ചത് ഇതാണ്, അന്നത്തെ ആശങ്കയെ കുറിച്ച് സയനോര

  മണാലിയിലെ തെരുവുകളിൽ ഏകനായി പ്രണവ് മോഹൻലാൽ

  അനൂപ് ബിഗ് ബോസ് ഷോയിൽ പോയതോടൊണ് സീരിയൽ റേറ്റിംഗിൽ നിന്ന് താഴേയ്ക്ക് പോകുന്നത്, പിന്നെ കുറെനാൾ കഴിഞ്ഞകിന് ശേഷമാണ് അനൂപിന് പകരക്കാരൻ വരുന്നത്. അലിഫ് ഷാ ആയിരുന്നു അവസാനം കല്യാൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. പരമ്പരയിലെ ജനപ്രിയകഥാപാത്രമായിരുന്നു അനൂപ് ചെയ്ത കല്യാൺ. അലീഫ് ഷാ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുകയും ചെയ്തു. രൂപശ്രീയായിരുന്നു നെഗറ്റീവ് കഥാപാത്രമായ രാജേശ്വരി ദേവിയെ അവതരിപ്പിച്ചത്. മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് രൂപശ്രീ മലയാളത്തിൽ എത്തിയത്.

  Read more about: dhanya mary varghese serial
  English summary
  Dhanya Mary Varghese's Write Up About Seetha kalayanam Serial Packup
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X