For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉത്തമന് പിന്നാലെ ആശയും ചക്കപ്പഴത്തില്‍ നിന്നും ഒഴിവായോ? അശ്വതി ശ്രീകാന്ത് പറയുന്നു

  |

  ജനപ്രീയ പരമ്പരയാണ് ചക്കപ്പഴം. ഒരു കൂട്ടുകുടംബത്തിലെ തമാശകള്‍ പറയുന്ന പരമ്പര വളരെ പെട്ടെന്നു തന്നെ ആരാധകരെ സമ്പാദിക്കുകയും ചെയ്തിരുന്നു. പരമ്പരയിലെ പ്രകടനത്തിന് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം നേടിയ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി ശ്രദ്ധിക്കപ്പെട്ട അശ്വതി ചക്കപ്പഴത്തില്‍ ആശ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ആശ പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

  ഗ്ലാമറസ് വേഷത്തിൽ അമല പോൾ; സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം

  രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്നാണ് അശ്വതി പരമ്പരയില്‍ നിന്നും വിട്ടു നിന്നത്. കമല എന്നാണ് അശ്വതിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ പേര്. കുഞ്ഞ് ജനിച്ച് രണ്ട് മാസത്തോളമായിട്ടും ആശയായി അശ്വതി തിരികെ വരാതായതോടെ നിരവധി പേര്‍ താരം ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയോ എന്ന ചോദ്യങ്ങളുമായി എത്തിയിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെ അശ്വതി മറുപടി പറയുകയാണ്. താരത്തിന്റെ വാക്കുകളിലേക്ക്.

  കഴിഞ്ഞ രണ്ട് മാസമായി എല്ലാവരും ചോദിക്കുന്നത് എന്നാണ് ചക്കപ്പഴത്തിലേക്ക് മടങ്ങി വരിക എന്നാണ്. അതിന്റെ വസ്തുത എന്താണെന്ന് വച്ചാല്‍ കുഞ്ഞിന് രണ്ട് മാസമേ പ്രായം ആയിട്ടുള്ളൂ. അപ്പോള്‍ ദിവസം ഇത്രയും ആളുകളുള്ള ലൊക്കേഷനിലേക്ക് അവളേയും കൊണ്ട് പോയി വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിങ്ങള്‍ വിചാരിക്കുന്നത് പോലെ നമ്മള്‍ ആ ലൊക്കേഷനില്‍ തന്നെയോ അതിനടുത്തോ അല്ല താമസിക്കുന്നത്. ദിവസവും പോയി വരികയാണ്. അരമണിക്കൂറോളം യാത്ര ചെയ്ത് വേണം പോകാന്‍. തിരിച്ചും.

  ഷൂട്ട് എന്നാല്‍ നീണ്ട ഷെഡ്യൂളുകളായിരിക്കും. കുറച്ചധികം ദിവസം അടുപ്പിച്ചുണ്ടാകും. ഇത്രയും ദിവസം മോളേയും കൊണ്ട് പോയി വരിക എന്നത് പ്രാക്ടിക്കലി പോസിബിള്‍ ആയ കാര്യമല്ല. പിന്നെ, അവളെ ഇടയ്‌ക്കൊക്കെ കൊണ്ടു പോകാം ബാക്കിയുള്ള ദിവസം വീട്ടിലാക്കാം എന്ന് പറഞ്ഞാലും മുലയൂട്ടുന്ന കുഞ്ഞാണ്. വീട്ടിലാക്കിയിട്ട് പോയാലും നമ്മള്‍ക്ക് ഒരുപാട് മണിക്കൂറുകളൊന്നും മാറി നില്‍ക്കാനാകില്ല. അതൊക്കെ കൊണ്ടാണ് ഞാനിങ്ങനെ നില്‍ക്കുന്നത്.

  എന്നിരുന്നാലും ലാസ്റ്റ് വീക്ക് ഞാന്‍ ജോയിന്‍ ചെയ്യണമെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ എനിക്ക് പെട്ടെന്ന് ജലദോഷം വരികയായിരുന്നു. തിരുവനന്തപുരത്തെ പ്രോഗ്രാം കഴിഞ്ഞ് തന്നതോടെ തൊണ്ട വേദനയും ജലദോഷവുമൊക്കെയായി. വേറെ പ്രശനങ്ങളൊന്നുമില്ല. അത് ഞാന്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. കുഞ്ഞൊക്കെയുള്ളതാണല്ലോ. ഇപ്പോള്‍ ചെറിയ ചുമയുണ്ടെന്നതല്ലാതെ വേറെ പ്രശ്‌നങ്ങളൊന്നുമില്ല. അങ്ങനെയിരുന്നപ്പോള്‍ ഇപ്പോള്‍ കമലക്കുട്ടിയ്ക്കും ജലദോഷം വന്നിരിക്കുകയാണ്. അവളൊന്ന് ശരിയാകാതെ എനിക്ക് ലൊക്കേഷനില്‍ വരാന്‍ പറ്റില്ല. ഇതൊക്കെ നിങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു. എല്ലാം ഒന്ന് ഒതുങ്ങിയിട്ട് വേണം വീണ്ടും സെറ്റിലെത്താന്‍. എന്നാണ് അശ്വതി പറയുന്നത്.

  കമലയെ കൂട്ടിയാകുമോ ലൊക്കേഷനില്‍ വരിക, കമലയാകുമോ പരമ്പരയിലും കുഞ്ഞുവാവയായി അഭിനയിക്കുക എന്ന ചോദ്യങ്ങളും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അതേക്കുറിച്ച് വേറൊരു അവസരത്തില്‍ വിശദമായി മറുപടി നല്‍കാമെന്നായിരുന്നു അശ്വതിയുടെ പ്രതികരണം. പരമ്പരയിലൂടെ താരമായി മാറിയ നടനാണ് റാഫി. ചേട്ടത്തിയുടെ പ്രിയപ്പെട്ട അനിയന്‍ സുമേഷ് എന്ന സുമയായി കയ്യടി നേടുകയാണ് റാഫി. റാഫിയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിനും അശ്വതി മറുപടി നല്‍കുന്നുണ്ട്.

  മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

  ഭയങ്കര നാണക്കാരനാണ്. പെട്ടെന്ന് ആളുകളോട് ഇടപെടുകയൊന്നുമില്ല. സ്‌ക്രീനില്‍ വരുമ്പോള്‍ പെട്ടെന്ന് ആളാകെ മാറും. അഭിമുഖങ്ങളൊക്കെ കണ്ടാല്‍ അറിയാം ഒതുങ്ങിയാണ് ഇരിക്കുന്നതും സംസാരിക്കുന്നതുമൊക്കെ. അവന്റെ കംഫര്‍ട്ട് സോണിലാണെങ്കില്‍ ഭയങ്കരമായി സംസാരിക്കുകയും ഓളവുമെക്കെയാണെന്നാണ് അശ്വതി പറയുന്നത്. അതേസമയം തന്റെ രണ്ടാമത്തെ മകള്‍ക്ക് കമല എന്ന പേരിടാനുണ്ടായ കാരണവും അശ്വതി തുറന്നു പറയുന്നുണ്ട്.

  അവാര്‍ഡില്ലേലും കുടുംബങ്ങള്‍ ചേര്‍ത്തുപിടിച്ചു; മലയാളത്തിലെ മികച്ച അഞ്ച് സീരിയലുകള്‍

  കമല എന്ന പേര് പദ്മയ്ക്ക് ഇടാന്‍ വച്ചിരുന്നതായിരുന്നു. എന്നാല്‍ പിന്നീട് പല നിര്‍ദ്ദേശങ്ങളും മറ്റും വരികയുമൊക്കെ ചെയ്തപ്പോള്‍ പദ്മ എന്നിടാം എന്ന് ശ്രീയാണ് പറയുന്നത്. ഞാനും അത് സമ്മതിച്ചു. പക്ഷെ കമല എന്ന പേര് ഞങ്ങള്‍ മാറ്റി വച്ചിരുന്നു. ഇനിയൊരു പെണ്‍കുട്ടിയുണ്ടാവുകയാണെങ്കില്‍ അവള്‍ക്ക് കമല എന്ന് പേരിടാമെന്നായിരുന്നു തീരുമാനം. അങ്ങനെയാണ് കമലയ്ക്ക് പേരിടുന്നത്. എന്നായിരുന്നു അശ്വതിയുടെ വാക്കുകള്‍.

  Read more about: aswathy sreekanth
  English summary
  Did Aswathy Sreekanth Quit From Chakkapazham Serial After SP Sreekumar? Actress Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X