For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപുമായി വീഡിയോ കോളിൽ സംസാരിച്ച് റോബിൻ; സന്തോഷം പങ്കിട്ട് താരം

  |

  ബിഗ് ബോസ് സീസൺ നാലിലൂടെ ശ്രദ്ധേയനായ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്‌ണൻ. ഷോയുടെ ആദ്യ ആഴ്ച മുതൽ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ചർച്ചയായ മത്സരാർത്ഥി കൂടിയാണ് റോബിൻ. ഷോയിലൂടെ വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ റോബിന് കഴിഞ്ഞിരുന്നു. എന്നാൽ സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ എഴുപതാം ദിവസം റോബിനെ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു.

  Recommended Video

  Dr. Robin & Dileep ദിലീപേട്ടനെ വീഡിയോ കോൾ ചെയ്ത് റോബിൻ | *Shorts

  ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തെത്തിയ റോബിന് വലിയ വരവേൽപാണ്‌ ലഭിച്ചത്. അന്ന് മുതൽ ഉൽഘാടനങ്ങളും മറ്റുമായി തിരക്കിലാണ് താരം. റോബിന്റെ ഉൽഘടനങ്ങളുടെ ദൃശ്യങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ റോബിൻ വളരെ സജീവമാണ്.

  അതിനിടെ ഒരു ചിത്രത്തിൽ നായകനാകാനുള്ള സൗഭാഗ്യവും റോബിനെ തേടി എത്തി. മലയാളത്തിലെ പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ ചിത്രത്തിലാണ് റോബിൻ നായകനായി എത്തുന്നത്. റോബിന്റെ ബിഗ് ബോസ് ഇജക്ഷന് തൊട്ട് പിന്നാലെയായിരുന്നു സിനിമ പ്രഖ്യാപനം.

  അതിനു പിന്നാലെ സംവിധായകൻ പ്രിയദർശൻ, പ്രൊഡ്യൂസർ എൻ.എം ബാദുഷ എന്നിവരുൾപ്പെടെ മലയാള സിനിമയിലെ പ്രമുഖർക്കൊപ്പമുള്ള റോബിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ, നടൻ ദിലീപുമായും വീഡിയോ കോളിൽ സംസാരിച്ചിരിക്കുകയാണ് റോബിൻ.

  Also Read: വിമര്‍ശിക്കുന്നവന്റെ അമ്മയോ പെങ്ങളോ അല്ലാലോ ഞാന്‍; ഫോട്ടോകള്‍ നാട്ടുകാര്‍ തന്നെ പ്രചരിപ്പിച്ചെന്ന് ജാനകി

  ഇൻസ്റ്റാഗ്രാമിലൂടെ റോബിൻ തന്നെയാണ് ദിലീപുമായി വീഡിയോ കോളിൽ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചത്. റോബിൻ വിളിച്ച കോളിൽ ദിലീപ് കൈ പൊക്കി അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതാണ് വീഡിയോ. വിക്രത്തിലെ ഹിറ്റ് ഗാനം ബാക്ക്ഗ്രൗണ്ടായി ചേർത്തിരിക്കുന്ന വീഡിയോയിൽ ഇരുവരും എന്താണ് സംസാരിക്കുന്നത് എന്ന് വ്യക്തമല്ല.'ദിലീപ് ഏട്ടാ' എന്ന അടികുറിപ്പോടെയാണ് റോബിൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

  ദിലീപിനൊപ്പമുള്ള റോബിന്റെ വീഡിയോ റോബിൻ ഫാൻസും ദിലീപ് ഫാൻസും ഒരുപോലെ ഏറ്റെടുത്ത് കഴിഞ്ഞു. ദിലീപിന്റെ സർപ്രൈസ് ആണോ എന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ഫാൻസ്‌ കമന്റ് ബോക്സിൽ നിറയുന്നുണ്ട്.

  Also Read: നയൻതാര - വിഘ്‌നേശ് വിവാഹം ഉടൻ ആരാധകരിലേക്ക്; 'നയന്‍താര: ബിയോന്‍ഡ് ദി ഫെയറിടെയില്‍' ടീസർ വൈറൽ

  അതേസമയം, വോയിസ് ഓഫ് സത്യനാഥൻ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുംബൈയിലാണ് ദിലീപ് ഇപ്പോൾ. കഴിഞ്ഞ ദിവസം മുംബൈയിലെ താജ് ഹോട്ടലിനെ പശ്ചാത്തലമാക്കി ദിലീപ് നടന്നു നീങ്ങുന്ന വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവച്ചത് വൈറലായിരുന്നു. നീല നിറത്തിലുള്ള പ്രിന്റഡ് ഷർട്ടും പാന്റുമാണിനാണ് ദിലീപിന്റെ നടത്തം. ദിലീപ് ആരാധകർ വീഡിയോ ഏറ്റെടുത്തിരുന്നു.

  Also Read: സ്റ്റേഷനിൽ വച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ചു; ജീവിതത്തിൽ ആദ്യമായി താൻ കേസ് കൊടുത്ത കഥ പറഞ്ഞ് ചാക്കോച്ചൻ

  പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചിയിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഇടക്ക് വെച്ച് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.

  ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.

  Read more about: dileep
  English summary
  Dileep Called Dr Robin, Latest Video Shared By The Ex-Bigg Boss Contestant Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X