Just In
- 5 hrs ago
കൊടുത്താല്‍ കൊല്ലത്തും കിട്ടും; നാളിതുവരെ ഫിറോസ് പറഞ്ഞതെല്ലാം ചോദ്യം ചെയ്ത് മത്സരാര്‍ത്ഥികള്‍, അടിയുടെ പൂരം!
- 6 hrs ago
കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞത് പോലെ ജയില്‍ നോമിനേഷന്; ഫിറോസിനെതിരെ സംഘടിച്ച് മത്സരാര്‍ത്ഥികള്‍
- 10 hrs ago
ഒരു അമ്മയുടേയും മകന്റേയും ജീവിതം; 'ദിശ 'പൂർത്തിയായി...
- 11 hrs ago
നസ്രിയയുടെ പിന്നിൽ ഒളിച്ച് ഫഹദ്, താരങ്ങളുടെ ചിത്രം വൈറലാകുന്നു....
Don't Miss!
- Lifestyle
വ്യക്തിജീവിതത്തില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തം
- News
കൊവിഡ്; രാജ്യത്ത് 9.80 കോടിയിലധികം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം
- Sports
IPL 2021: പൃഥ്വി പഴയ പൃഥ്വിയല്ല, ഇതു വേര്‍ഷന്‍ 2.0!- ഫോമിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം
- Finance
ഇന്ത്യ- ശ്രീലങ്ക എയർ ബബിൾ സർവീസ് ഉടൻ: കരാർ ഒപ്പുവെച്ചതായി കേന്ദ്രം, സർവീസ് ഉടൻ ആരംഭിക്കും
- Automobiles
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡിംപലിന്റെ അമ്മയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം, മറുപടിയുമായി തിങ്കൾ
ബിഗ് ബോസ് സീസൺ 3ലെ മികച്ച മത്സരാർഥികളിൽ ഒരാളാണ് ഡിംപൽ ഭാൽ. ഷോ ആരംഭിച്ചപ്പോൾ മുതൽ തന്നെ ഡിംപലും കുടുംബവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മലയാളി പ്രേക്ഷകർക്ക് പുതുമുഖമാണ് ഡിംപൽ എന്നാൽ. സഹോദരി തിങ്കൾ ഭാൽ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്.
ബിഗ് ബോസിന് സമാനമായ ഒരു റിയാലിറ്റി ഷോയായ മലയാളി ഹൗസിലൂടെയാണ് തിങ്കൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. ഷോയിലെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു തിങ്കൾ.
വിവാഹത്തിന് ശേഷം ഭാവന ആകെ മാറി, ചിത്രം കാണാം
സോഷ്യൽ മീഡിയയിൽ സജീവമാണ് തിങ്കൾ. സഹോദരി ഡിംപലിനെ പിന്തുണച്ച് തിങ്കൾ എത്താറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് തിങ്കളിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അമ്മ പുതിയ കാർ വാങ്ങിയ ചിത്രമായിരുന്നു തിങ്കൾ പങ്കുവെച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് തിങ്കൾ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഡിംപലിന്റെ അമ്മ പുതിയ കാർ സ്വന്തമാക്കിയ വിവരം തിങ്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കാറിനേടൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് വീട്ടിലെ പുതിയ സന്തോഷം പങ്കുവെച്ചത്. ഇതിനെ വിമർശിച്ച് ഒരാൾ എത്തുകയായിരുന്നു. ഡിംപലിന്റെ പൈസ ശരിക്കും വരുന്നുണ്ടല്ലേ എന്നായിരുന്നു കമന്റ്. ഈ കമന്റ് വൈറലാവുകയും ചെയ്തിരുന്നു. ഇതിന് കൃത്യമായ മറുപടിയാണ് തിങ്കൾ നൽകിയിരിക്കുന്നത്.

എന്റെ അമ്മ ഒരുപാട് കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ്, സ്വന്തമായി സമ്പാദിച്ചു നേടിയതാണ്. നിങ്ങളുടെ ചിന്ത വളരെ മോശമായി പോയി', എന്നായിരുന്നു തിങ്കളിന്റെ പ്രതികരണം. സ്വന്തമായി ബിസിനസ് നടത്തുന്ന ആളാണ് ഡിംപലിന്റെ അമ്മ. തിങ്കളിന്റെ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പിന്നീട് കമന്റ് ഇട്ടയാൾ തന്നെ രംഗത്തെത്തുകയും താൻ പറഞ്ഞതിന്റെ ഉദ്ദ്യേശം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസ് സീസൺ 3 ലെ അവസാന 5 ൽ പ്രതീക്ഷിക്കുന്ന മത്സരാർഥിയാണ് ഡിംപൽ ഭാൽ. ബിഗ് ബോസ് ഹൗസിൽ 2ാം മത്തെ മത്സരാർഥി ആയിട്ടാണ് ഡിംപൽ എത്തിയത്. ജീവിതത്തിൽ ഡിംപൽ നേരിട്ട വെല്ലുവിളികളും രോഗത്തോടുള്ള പോരാട്ടങ്ങളുമൊക്കെ പ്രേക്ഷകരുടെ വലിയ ചർച്ചയായിരുന്നു. പലപ്പോഴും അസുഖത്തെ അവഗണിച്ചാണ് ഡിംപൽ മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത്. ഡിംപലിന്റെ ഈ ധൈര്യത്തെ മോഹൻലാൽ പോലും അഭിനന്ദിച്ചിരുന്നു

ബിഗ് ബോസ് ഹൗസിൽ അമ്പത് ദിനങ്ങൾ പൂർത്തിയായിരിക്കുകയാണ് ഡിംപൽ,. ടാസ്ക്കിലും വീടിനുള്ളിലും ആക്ടീവാണ് താരം. എല്ലാവരുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് ഡിംപൽ. മജ്സിയ ഭാനു ആയിരുന്നു ബിഗ് ബോസ് ഹൗസിലെ ഡിംപലിന്റെ ഏറ്റവും അടുത്ത സുഹത്ത് മജ്സിയ ഹൗസിൽ പുറത്തായിട്ടുണ്ട്. ഏറെ വൈകാരികമായിട്ടാണ് മജ്സിയയുടെ റിസൾട്ടിനോട് പ്രതികരിച്ചത്